Image

ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി പാകിസ്ഥാനെ തറപറ്റിച്ച ഇന്ത്യയുടെ ഹരീഷ്‌ സാല്‍വെ

Published on 17 July, 2019
ഒരു രൂപ മാത്രം പ്രതിഫലം വാങ്ങി പാകിസ്ഥാനെ തറപറ്റിച്ച ഇന്ത്യയുടെ ഹരീഷ്‌ സാല്‍വെ

ന്യൂഡല്‍ഹി: കുല്‍ഭൂഷണ്‍ ജാദവിന്റെ വധ ശിക്ഷ അന്താരാഷ്ട്ര നീതി ന്യായ കോടതി തടഞ്ഞ വാര്‍ത്ത ഏറെ സന്തോഷത്തോടെയാണ്‌ ഇന്ത്യക്കാര്‍ ഏറ്റെടുത്തത്‌. വിധി പാകിസ്ഥാന്‍ പുനപരിശോധിക്കണമെന്ന്‌ അന്താരാഷ്ട്ര നീതി ന്യായ കോടതി ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. 

ഇതിന്‌ മുന്നില്‍ പ്രവര്‍ത്തിച്ച്‌ ഇന്ത്യയുടെ ഹീറോയായത്‌ ഹരീഷ്‌ സാല്‍വെ എന്ന അഡ്വക്കേറ്റാണ്‌. ഒറ്റ സിറ്റിംഗിന്‌ ആറുമുതല്‍ പതിനഞ്ചു വരെ ലക്ഷം പ്രതിഫലം വാങ്ങുന്ന സാല്‍വെ ഒരു രൂപ മാത്രം പ്രതിഫലത്തിലാണ്‌ കുല്‍ഭൂഷണ്‍ ജാദവ്‌ കേസ്‌ വാദിച്ചത്‌.

സുഷമ സ്വരാജാണ്‌ ഹരീഷ്‌ സാല്‍വെയുടെ പ്രതിഫലത്തെ കുറിച്ച്‌ ട്വിറ്ററില്‍ കുറിച്ചത്‌. ഹേഗിലെ അന്താരാഷ്ട്ര നീതി ന്യായ കോടതിയില്‍ ഹരീസ്‌ നേരിട്ടതും ചില്ലറക്കാരനെയല്ല. 

 പാകിസ്ഥാന്‍ രംഗത്തിറക്കിയത്‌ ലണ്ടനിലെ കേംബ്രിഡ്‌ജ്‌ സര്‍വകലാശാലയില്‍ നിന്നും എല്‍.എല്‍.എം ബിരുദം നേടിയ ക്വീന്‍സ്‌ കൗണ്‍സല്‍ ഖാവര്‍ ഖുറേഷിയെ ആണ്‌. വളരെ ശ്രമകരമായ കുല്‍ഭൂഷന്‍ കേസ്‌ വിജയകരമായിത്തന്നെ ഹരീഷ്‌ വാദിച്ചു. 

ഇന്ത്യയില്‍ കോണ്‍സ്റ്റിട്യൂഷനല്‍, ടാക്‌സേഷന്‍, കമേഴ്‌സ്യല്‍ നിയമങ്ങളില്‍ അദ്ദേഹത്തെക്കാള്‍ അവഗാഹമുള്ള, വാദിക്കാന്‍ അറിയുന്ന മറ്റൊരു അഭിഭാഷകന്‍ നിലവിലില്ല. പിണറായി വിജയനുവേണ്ടി ലാവലിന്‍ കേസിലും വൊഡാഫോണ്‍, റിലയന്‍സ്‌, ടാറ്റ, ഐ.ടി.സി ഗ്രൂപ്പിന്‌ വേണ്ടിയും ഹരീഷ്‌ വാദിച്ചിട്ടുണ്ട്‌. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക