Image

തടസ്സം പരിഹരിച്ചു; ചന്ദ്രയാന്‍ -2 വിക്ഷേപണം ഉടന്‍

Published on 17 July, 2019
തടസ്സം പരിഹരിച്ചു; ചന്ദ്രയാന്‍ -2 വിക്ഷേപണം ഉടന്‍
ചെന്നൈ: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ പദ്ധതിയായ ചന്ദ്രയാന്‍രണ്ടിന്റെ വിക്ഷേപണം ഉടനുണ്ടാകും. 20നും 23നും ഇടയില്‍ വിക്ഷേപിക്കാനാണ് തീരുമാനം. ഈ ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും അനുയോജ്യ സമയമായ 21ന് ഉച്ചയ്ക്കുശേഷമോ 22ന് പുലര്‍ച്ചെയോ വിക്ഷേപണമുണ്ടാകും. ഇക്കാര്യത്തില്‍ രണ്ടുദിവസത്തിനകം ഒൗേദ്യാഗികപ്രഖ്യാപനമുണ്ടാകും. 23നുശേഷമാണ് വിക്ഷേപണമെങ്കില്‍ ലക്ഷ്യസ്ഥാനത്തെത്താന്‍ കൂടുതല്‍ ഇന്ധനം വേണ്ടിവരും. കൂടാതെ, ചന്ദ്രനെ വലംെവക്കുന്ന ഓര്‍ബിറ്ററിന്റെ കാലാവധി ഒരുവര്‍ഷത്തില്‍നിന്ന് ചുരുങ്ങാന്‍ സാധ്യതയുണ്ടെന്നും വിലയിരുത്തലുണ്ട്.

ശ്രീഹരിക്കോട്ടയിലെ സതീഷ്ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് 15ന് പുലര്‍ച്ചെ 2.51നായിരുന്നു ചന്ദ്രയാന്‍രണ്ട് വിക്ഷേപിക്കാനിരുന്നത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് 56 മിനിറ്റും 24 സെക്കന്‍ഡും ബാക്കിയിരിക്കെ വിക്ഷേപണം മാറ്റിെവക്കുകയായിരുന്നു. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി. മാര്‍ക്ക്മൂന്നിലെ ഹീലിയം ടാങ്കില്‍ ചോര്‍ച്ച കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ദൗത്യം മാറ്റിവെച്ചത്.

ചൊവ്വാഴ്ച രാത്രിയോടെ റോക്കറ്റ് അഴിച്ചെടുക്കാതെ പ്രശ്‌നം പരിഹരിച്ചതായി ഐ.എസ്.ആര്‍.ഒ. വൃത്തങ്ങള്‍ അറിയിച്ചു. ഓരോ ടാങ്കിലും 34 ലിറ്റര്‍ ഹീലിയമാണു നിറയ്ക്കുന്നത്. ഒരു ടാങ്കിലെ മര്‍ദം 12 ശതമാനത്തോളം കുറഞ്ഞതാണ് പ്രശ്‌നമായത്. 15ന് വിക്ഷേപണം നടന്നിരുന്നെങ്കില്‍ 54 ദിവസത്തെ യാത്രയ്ക്കുശേഷം സെപ്റ്റംബര്‍ ആറിന് പേടകത്തില്‍നിന്നു ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമായിരുന്നു. വിക്ഷേപണം വൈകിയെങ്കിലും പേടകത്തിന്റെ വേഗവും ഭ്രമണപഥവും പുനഃക്രമീകരിച്ച് സെപ്റ്റംബര്‍ ആറിനുതന്നെ ലക്ഷ്യത്തിലെത്തിക്കാനാണ് ഐ.എസ്.ആര്‍.ഒ.യുടെ നീക്കം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക