Image

ചന്ദ്രയാന്‍ 2 വിക്ഷേപണം 22ന് ഉച്ചയ്ക്ക് ശേഷം നടക്കും

കല Published on 18 July, 2019
ചന്ദ്രയാന്‍ 2 വിക്ഷേപണം  22ന് ഉച്ചയ്ക്ക് ശേഷം നടക്കും

ഈ മാസം 22ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കാന്‍ ഐഎസ്ആര്‍ഒ തീരുമാനിച്ചു. ജിഎസ്എല്‍വി മാര്‍ക്ക് 3 റോക്കറ്റിലെ തകരാറുകള്‍ കാരണമാണ് മുന്‍ നിശ്ചയിച്ച വിക്ഷേപണം മാറ്റിവെക്കേണ്ടി വന്നത്. തകാറുകള്‍ പൂര്‍ണ്ണമായും പരിഹരിച്ചുവെന്നും സുരക്ഷാ പരിശോധനകള്‍ പൂര്‍ത്തിയാക്കിയെന്നും ഐഎസ്ആര്‍ഒ  അറിയിച്ചു. പുലര്‍ച്ചെയുള്ള വിക്ഷേപണ സമയം മാറ്റി ഉച്ചയ്ക്ക് ശേഷം 2.43നായിരിക്കും വിക്ഷേപണം. 
മാര്‍ക്ക് 3ന്‍റെ ക്രയോജനിക് സ്റ്റേജിലെ ഹീലിയം ഗ്യാസ് ടാങ്കുകളിലൊന്നില്‍ ചോര്‍ച്ചയുണ്ടായതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിവെച്ചത്. ചൊവാഴ്ച രാത്രിയോടെ തകരാര്‍ പൂര്‍ണ്ണമായും പരിഹരിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക