Image

കുല്‍ഭൂഷണ്‍ ജാദവ് കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് പാക് പ്രധാനമന്ത്രി

കല Published on 18 July, 2019
കുല്‍ഭൂഷണ്‍ ജാദവ് കേസിലെ കോടതി വിധിയെ സ്വാഗതം ചെയ്ത് പാക് പ്രധാനമന്ത്രി

കുല്‍ഭൂഷണ്‍ ജാദവിന്‍റെ വധശിക്ഷ പുനപരിശോധിക്കണമെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ ഉത്തരവിനെ സ്വാഗതം ചെയ്ത് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. ഇന്ത്യന്‍ ചാരന്‍ എന്ന് മുദ്രകുത്തിയാണ് ജാദവിന് പാക് സൈനീക കോടതി വധശിക്ഷ വിധിച്ചത്. എന്നാല്‍ ജാദവ് ചാരനെന്ന് തെളിയിക്കാന്‍ തെളിവുകളില്ലെന്നും വധശിക്ഷ പുനപരിശോധിക്കണമെന്നും അതുവരെ വധശിക്ഷയില്‍ മേലുള്ള സ്റ്റേ തുടരണമെന്നുമാണ് അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചത്. 
എന്നാല്‍ കുല്‍ഭൂഷണെ അന്താരാഷ്ട്ര കോടതി കുറ്റവിമുക്തനാക്കിയിട്ടില്ലെന്നും മോചിപ്പിച്ച് ഇന്ത്യയിലേക്ക് മടക്കി അയക്കണമെന്ന് പറഞ്ഞിട്ടില്ല എന്നും അതിനാല്‍ കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നുമാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രതികരിച്ചത്. കുല്‍ഭൂഷണെതിരെയുള്ള നിയമനടപടി തുടര്‍ന്നും തുടരുമെന്ന് ഇമ്രാന്‍ ഖാന്‍ വ്യക്തമാക്കി. 
ഇറാനില്‍ വ്യാപാരിയായിരുന്ന മുന്‍ നാവികസേന ഓഫീസറായ ജാദവിനെ ചാരവൃത്തി ആരോപിച്ച് 2016 ഏപ്രിലിലാണ് പാകിസ്ഥാന്‍ തടവിലാക്കിയത്. 2017 ഏപ്രിലില്‍ സൈനീകക്കോടതി വധശിക്ഷ വിധിച്ചു. തുടര്‍ന്നാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയെ സമീപിച്ചത്.  

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക