Image

മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇനി സ്വതന്ത്ര ഇടവക

Published on 18 July, 2019
മെല്‍ബണ്‍ സെന്റ് ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ഇനി സ്വതന്ത്ര ഇടവക
 
മെല്‍ബണ്‍: സെന്റ് മേരീസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കത്തീഡ്രലിന്റെ ചാപ്പലായി ക്ലെറ്റനില്‍ സ്ഥാപിച്ചിരുന്ന ഗ്രീഗോറിയോസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചാപ്പല്‍ ഇടവക സ്വതന്ത്ര ഇടവകയായി. ഡോ.യൂഹാനോന്‍ മാര്‍ ദിയസ്‌കോറോസ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തി.

മെല്‍ബണില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ രണ്ടാമത്തെ ദേവാലയമാണിത്. പുതിയ ഇടവകയില്‍ ആദ്യമായി നടന്ന വിശുദ്ധ കുര്‍ബാനയിലും സ്‌തോത്ര പ്രാര്‍ഥനയിലും വികാരി ഫാ. സിഎ ഐസക്ക് മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാന മധ്യേ ഫാ. സാം ബേബിയെ പുതിയ ഇടവകയുടെ വികാരിയായും 201920 വര്‍ഷത്തേക്കുള്ള ഇടവക ഭരണസമിതിയെ അംഗീകരിച്ചുകൊണ്ടുള്ള ഇടവക മെത്രാപ്പോലീത്തായുടെ കല്‍പ്പനയും വായിച്ചു. 

ഇടവക കൈക്കാരനായി ലജി ജോര്‍ജ്, സെക്രട്ടറി സഖറിയ ചെറിയാന്‍ എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയാണ് ചുമതലയേറ്റത്. 

സെന്റ് ഗ്രിഗോറിയോസ് ദേവാലയത്തിന്റെ ആവിര്‍ഭാഗവും നിര്‍മാണഘട്ടത്തിലെ വിവിധ ചിത്രങ്ങളും മെത്രാപ്പോലീത്തായുടെയും മുന്‍ വികാരിമാരുടെയും ആശംസകള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ഫോട്ടോ പ്രദര്‍ശനം ചടങ്ങില്‍ നടന്നു. മുന്‍ വികാരി ഫാ. കെ.വൈ. ചാക്കോ ആശംസകള്‍ നേര്‍ന്നു. 

റിപ്പോര്‍ട്ട്: എബി പൊയ്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക