Image

അമ്ബരപ്പിച്ച്‌ അമല പോള്‍, ഇത് വേറെ ലെവല്‍ പടം; ആടൈ പ്രേക്ഷക പ്രതികരണം

Published on 20 July, 2019
അമ്ബരപ്പിച്ച്‌ അമല പോള്‍, ഇത് വേറെ ലെവല്‍ പടം; ആടൈ പ്രേക്ഷക പ്രതികരണം

പ്രഖ്യാപനവേള മുതല്‍ ഏറെ ചര്‍ച്ച ചെയ്ത 'ആടൈ' എന്ന ചിത്രം തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. ചിത്രത്തിന് തിയേറ്ററുകളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അമലാ പോള്‍ ഗംഭീര പ്രകടനമാണ് ചിത്രത്തില്‍ കാഴ്ച വെച്ചിരിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു.

ത്രില്ലര്‍ സ്വഭാവമുളള 'ആടൈ' രത്നകുമാറാണ് സംവിധാനം ചെയ്തിരിക്കുന്നത്. സിനിമയില്‍ കാമിനി എന്ന കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്. 


നഗ്നതാ പ്രദര്‍ശനത്തിന്റെ പേരിലാണ് ചിത്രം വിവാദങ്ങളില്‍ ഇടം പിടിച്ചത്. പണത്തിനു വേണ്ടി തുണിയുരിയാനും അമല മടിക്കില്ലെന്ന ആരോപണം ഉയര്‍ന്നതോടെ താരം ചിത്രത്തിനായി വാങ്ങിയ പ്രതിഫലം തിരികെ നല്‍കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക