Image

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചു

ജോസ് മാളേയ്ക്കല്‍ Published on 20 July, 2019
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചു
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ ഫൊറോനാ ദേവാലയത്തിലെ മതബോധനസ്കൂള്‍ കുട്ടികള്‍ക്കായി  ജൂലൈ 15 മുതല്‍ 19 വരെ ഒരാഴ്ച്ചത്തേക്ക് നടത്തപ്പെട്ട അവധിക്കാല ബൈബിള്‍ പഠനപരിശീലനപരിപാടി (വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍) പലതുകൊണ്ടും പുതുമ നിറഞ്ഞതായിരുന്നു.

സി.സി.ഡി. കുട്ടികള്‍ സാധാരണ ഞായറാഴ്ച്ചകളില്‍ വേദപാഠം പഠിച്ചിരുന്ന ക്ലാസ് മുറികളും സോഷ്യല്‍ ഹാളും, ലോബിയുമെല്ലാം തിരിച്ചറിയാന്‍ പറ്റാത്തരീതിയില്‍ ബഹുവര്‍ണചിത്രങ്ങളാലും, പലതരത്തിലുള്ള ആര്‍ട്ട്‌വര്‍ക്ക് കൊണ്ടും, വ്യത്യസ്ത രംഗപടങ്ങളാലും കമനീയമാക്കിയിരുന്നു. ബൈബിളിലെ വിലയേറിയ മൊഴിമുത്തുകള്‍ കണ്ടെത്തുന്നതിനുള്ള കുട്ടികളുടെ ജിജ്ജ്ഞാസക്ക് തികച്ചും അനുചിതമായ രീതിയില്‍ ബൈബിള്‍ പഴയനിയമത്തിലെ മëഷ്യ-മൃഗ കഥാപാത്രങ്ങളെക്കൊണ്ട് തികച്ചും നാടകീയമായ രീതിയില്‍ സ്റ്റേജും, ഹാളും, ഭിത്തികളും സജ്ജമാക്കിയിരുന്നു. ബൈബിള്‍ സങ്കല്‍പ്പങ്ങള്‍ക്കനുസൃതമായി യുവജനങ്ങളുടെ ഭാവന നന്നായി ചിറകുവിടര്‍ത്തിയ അനുഭൂതി കാണികളില്‍ കുളിര്‍മ്മയേകി.

ജൂലൈ 15 തിങ്കളാഴ്ച്ച മുതല്‍ 19 വെള്ളിയാഴ്ച്ച വരെ രാവിലെ 9 മണി മുതല്‍ വൈകുന്നേരം 5 മണിവരെയായിരുന്നു ക്ലാസ് സമയം. ബൈബിളിലെ പ്രധാനപ്പെട്ട പല ആശയങ്ങളും കഥകളും ആക്ഷന്‍ സോംഗ്, കഥാകഥനം, സ്കിറ്റ്, പവര്‍ പോയിന്റ്, ആനിമേഷന്‍ വീഡിയോ, വിവിധയിനം ഗെയിമുകള്‍, പ്രെയിസ് ആന്റ് വര്‍ഷിപ്പ് എന്നിവയിലൂടെ കുട്ടികള്‍ക്ക്  മനസിലാകുന്ന രീതിയില്‍ രസകരമായി അവതരിപ്പിക്കാന്‍ സംഘാടകര്‍ പരമാവധി ശ്രദ്ധിച്ചു.

ഗ്രേഡ് ലെവല്‍ അനുസരിച്ച് നാലു ഗ്രൂപ്പുകളിലായിട്ടാണ് പഠനപരിശീലനപരിപാടി നടന്നത്. ഇടവകവികാരി റവ. ഫാ. വിനോദ് മഠത്തിപ്പറമ്പില്‍ ജൂലൈ 15 തിങ്കളാഴ്ച്ച അഞ്ചുദിവസം നീണ്ടുനിന്ന ROAR എന്നു പേരിട്ടിരിക്കുന്ന വെക്കേഷന്‍ ബൈബിള്‍ സ്കൂള്‍ ഉത്ഘാടനം ചെയ്തു. വോളന്റിയേഴ്‌സ് ഉള്‍പ്പെടെ 100 ല്‍ പരം കുട്ടികള്‍ ഈ വര്‍ഷത്തെ വി.ബി. എസില്‍ പങ്കെടുത്തു. അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കുവേണ്ടിയായിരുന്നു വി. ബി. എസ് ലക്ഷ്യമിട്ടത്.

ബൈബിളിനെക്കുറിച്ചുള്ള സമഗ്രപഠനമാണ് ഒരാഴ്ചത്തെ പരിശീലന പദ്ധതികൊണ്ട് ഉദ്ദേശിച്ചത്. ക്ലാസ് റൂം പഠനത്തിന് പുറമെ വിവിധയിനം ബൈബിള്‍ ഗെയിംസ്, ബൈബിള്‍ ക്വിസ്, ബൈബിള്‍ വായന, പാട്ടുകള്‍, ക്രാഫ്റ്റ്‌സ് എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. പഴയനിയമത്തിലെയും, പുതിയനിയമത്തിലെയും പല ഉപമകളും, അത്ഭുതപ്രവൃത്തികളും ആനിമേഷന്‍ മൂവീസ് ഉപയോഗിച്ച് അവതരിപ്പിച്ചത് കുട്ടികള്‍ ഒരിക്കലും മറക്കുകയില്ല. രോഗശാന്തിയും അതിലുപരി നമുക്ക് ശാശ്വതരക്ഷയും, സമാധാനവും നല്കാന്‍ നല്ലവനായ ദൈവത്തിë മാത്രമേ സാധിക്കൂ എìള്ള പാഠം æട്ടികള്‍ കഥകളിലൂടെ ഹൃദിസ്തമാക്കി. God is good എന്നതായിരുന്നു ഈ വര്‍ഷത്തെ തീം.

കഴിഞ്ഞ വര്‍ഷത്തെ വി.ബി.എസ് കോര്‍ഡിനേറ്റര്‍ ആയിരുന്ന ആന്‍ എബ്രാഹമിന്റെ സഹോദരിയും, സണ്ടേസ്കൂള്‍  11— ാം ക്ലാസ് വിദ്യാര്‍ത്ഥിനിയുമായ മരിയാ എബ്രാഹം ആയിരുന്നു ഈ വര്‍ഷത്തെ വി.ബി.എസ് കോര്‍ഡിനേറ്റര്‍. ഇടവകയിലെ മുതിര്‍ന്ന യുവജന ഗ്രൂപ്പാണ് വി. ബി. എ സിനു വേണ്ട ക്രമീകരണങ്ങള്‍ ചെയ്തത്. മതാധ്യാപകരായ ജേക്കബ് ചാക്കോ, ജാസ്മിന്‍ ചാക്കോ, മഞ്ജു സോബി, ക്രിസ്റ്റല്‍ ജോര്‍ജ്, കാരളിന്‍ ജോര്‍ജ് എന്നിവര്‍ വി.ബി.എസിനു നേതൃത്വം നല്‍കി അതിന്റെ വിജയത്തിനായി അഹോരാത്രം പ്രവര്‍ത്തിച്ചു. അവരോടൊപ്പം മാതാപിതാക്കളും, ട്രസ്റ്റിമാരും, പാരീഷ് സെക്രട്ടറിയും ഭക്ഷണക്രമീകരണമുള്‍പ്പെടെ പലവിധ പരിപാടികള്‍ കോര്‍ഡിനേറ്റു ചെയ്തു. വിജ്ഞാനപ്രദവും, രസകരവുമായ ഈ ക്യാമ്പ് കുറച്ചു ദിവസങ്ങള്‍കൂടി വേണ്ടിയിരുന്നു എന്ന് പങ്കെടുത്ത പല കുട്ടികള്‍ക്കും തോന്നിപ്പിക്കാന്‍ ഇടയാക്കിയത് മികച്ച സംഘാടനത്തിന്റെ മേന്മയാണ് കാണിക്കുന്നത്.

ജൂലൈ 19 വെള്ളിയാഴ്ച്ച വൈകുന്നേരം അഞ്ചുമണിമുതല്‍ നടന്ന സമാപനപരിപാടികളില്‍ ഇടവക വികാരി ഫാ. വിനോദ് മഠത്തിപ്പറമ്പില്‍, കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ബിനു പോള്‍, പോളച്ചന്‍ വറീദ്, ജോര്‍ജ് വി. ജോര്‍ജ്, സെക്രട്ടറി ടോം പാറ്റാനിയില്‍, സണ്ടേസ്കൂള്‍ പ്രിന്‍സിപ്പാള്‍ ജേക്കബ് ചാക്കോ, മതാധ്യാപകര്‍, മാതാപിതാക്കള്‍, യുവജനങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവരും പങ്കെടുത്ത് കുട്ടികളുടെ ഗ്രാന്‍ഡ് ഫിനാലെ വന്‍വിജയമാക്കി.

ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചുഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചുഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചുഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചുഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചുഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയിലെ വി. ബി. എസ് സമാപിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക