പുതിയ ആശയങ്ങള്‍ക്ക് ചിറകു നല്‍കുവാന്‍ എ.കെ.എം.ജിയുടെ കോഗ് ഹെല്ത്ത് സെമിനാര്‍

കോഗ് ഹെല്ത്ത് (കോഗ്നൈറ്റിവ്) എന്നു പേരിട്ടിരിക്കുന്നഈ സംരംഭം പുതിയ ആശയങ്ങള്‍ക്കുംഅതു വഴി സ്റ്റാര്‍ട്ട് അപ്പുകള്‍ രൂപം കൊള്ളൂവാനും വഴിയൊരുക്കും.
രോഗനിര്‍ണയത്തിനും ചികില്‍സക്കും ഉപകരിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്ഉായോഗപ്പെടുത്തി സ്റ്റാര്‍ട്ട് അപ്പുകള്‍സ്ഥാപിക്കുന്നതിനു കോഗ് ഹെല്ത്ത് പ്രോഗ്രാംമുന്‍ ഗണന നല്‍കും.
പ്രൈമറി കെയര്‍ മുതല്‍ ജിറിയാട്രിക് കെയറും പ്ലാസ്റ്റിക് സര്‍ജ്ജറിയുംവരെയുള്ള ചികില്‍സക്ക് ഇവ ഉപയോഗപ്രദമാകുമെന്നു കരുതുന്നു.
മന്‍ഹാട്ടനില്‍ ടൈംസ് ഷെരട്ടണില്‍ നടക്കുനാ എ.കെ.എം.ജി റൂബി കണ്‍ വന്‍ഷന്റെ രണ്ടാം ദിനമായ ജൂലൈ 26-നു വെള്ളിയാഴ്ച രാവിലെ 8 മുതല്‍ 10 വരെയാണു സുപ്രധാനമായ ഈ സെമിനാര്‍.അംഗങ്ങളുടെ പുതിയ ആശയങ്ങളും നിര്‍ദേശങ്ങളും ചര്‍ച്ചാ വിഷയമാകും.
ഐ.ബി.എം. വാട്ട്‌സണ്‍ ഹെല്ത്തിന്റെ ജനറല്‍ മാനേജര്‍ ഡാന്‍ സെറുട്ടി ആണു മുഖ്യ പ്രഭാഷകന്‍. നോര്‍ത്ത് വെല്‍ ഹെല്ത്തിന്റെ സര്‍ജറി വൈസ് ചെയറും ട്രാന്‍സ്പ്ലാന്റേഷന്‍ ഡയറക്ടറുമായ ഡോ. ഏണസ്റ്റോ മോള്‍മെന്റി, ഡി.എക്‌സ്.സി ടെക്‌നോളജീസിന്റെ ചീഫ് മെഡിക്കല്‍ ഓഫ്ഫീസര്‍ ഡോ. ജോര്‍ജ് മാത്യു, യൂണിവേഴ്‌സിറ്റി ഓഫ് മാസച്ചുസെറ്റ്‌സ് മെഡിക്കല്‍ സ്‌കൂളിലെ മെഡിസിന്‍ പ്രൊഫസര്‍ ഡോ. ജോര്‍ജ് ഏബ്രഹാം, ഇന്നവേഷന്‍ ഇങ്കുബേറ്റര്‍ കമ്പനികളുടെ മാനേജിംഗ് പാര്‍ട്ട്ണര്‍ ആന്റണി സത്യദാസ് എന്നിവരാണു പാനലിലുള്ളവര്‍.
'എകെഎംജി അംഗങ്ങള്‍ എല്ലായ്‌പ്പോഴും ഹെല്ത്ത്‌കെയര്‍ രംഗത്ത് പുതിയ ആശയങ്ങള്‍ രൂപപ്പെടുത്തുന്നതിനും കണ്ടുപിടുത്തങ്ങള്‍ക്കുംമുന്‍ നിരയിലുണ്ട്. വിദ്യാഭ്യസ രംഗം മുതല്‍ മെന്റര്‍ഷിപ്, ഹെല്ത്ത്‌കെയര്‍ ഗുണനിലവാരം, സുരക്ഷിതത്വം എന്നിവയിലെല്ലാം അവര്‍ പുതിയ ആശയങ്ങള്‍ കോണ്ടു വരുന്നു-എ.കെ.എം.ജി. പ്രസിഡന്റ് ഡോ. തോമ്മ്‌സ് മാത്യു ചൂണ്ടിക്കാട്ടി.
'കൃത്രിമ ഇന്റലിജന്‍സ്, മിക്‌സഡ് റിയാലിറ്റി, ബ്ലോക്ക്ചെയിന്‍ തുടങ്ങിയ വളര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ വീണ്ടും കണ്ടെത്തുന്നതിനുപകരം സംഘടനാ അംഗങ്ങള്‍ക്ക്തങ്ങളുടെ ആശയങ്ങള്‍ക്ക് ചിറകു നല്കാനുള്ള ലോഞ്ച് പാഡായിരിക്കും കോഗ് ഹെല്ത്ത്,' അദ്ധേഹം പറഞ്ഞു.
ചികില്‍സാ രംഗത്ത് തീരുമാനമെടുക്കലും വിദ്യാഭ്യാസവും ഇനി ഒരിക്കലും പഴയതു പോലെ ആവില്ല-- ഇന്നൊവേഷന്‍ ഇന്‍കുബേറ്ററിലെഎന്റര്‍പ്രണര്‍ ഇന്‍ റെസിഡന്‍സ് ശ്രീരാധാകൃഷ്ണന്‍ പറഞ്ഞു.
ആഗോള ക്ലിനിക്കല്‍, ബിസിനസ് രംഗങ്ങളില്‍ചലനം സ്രുഷ്ടിക്കുന്നതായിരിക്കുംഎകെഎംജിയുമായുള്ള ഈസഹകരണം എന്നു ഞങ്ങള്‍ പ്രതീക്ഷിക്കുന്നു--അദ്ധേഹം പറഞ്ഞു.
AKMG to launch cogHealth, a virtual health innovation lab with Innovation Incubator
“AKMG members have always been in the forefront of
healthcare innovation, from education and mentorship to healthcare quality and
safety”, said Dr Thomas Mathew MD President of AKMG
AKMG members will be able to submit and refine their ideas
and compete for incubation resources to prototype their innovation using the
cogHealth virtual health innovation lab. This will allow the members to rapidly
pilot at their practice / healthcare institution.
“Medical decision making and education will never be the same again”, said Shree Radhakrishnan, Entrepreneur in Residence at Innovation Incubator. “We look forward to this exciting collaboration with AKMG to make global clinical and business impact“.


Facebook Comments