Image

ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് മാനേജ്‌മെന്റ് അസോസിയേഷന്‍

Published on 03 May, 2012
ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന്  മാനേജ്‌മെന്റ് അസോസിയേഷന്‍
തിരുവന്തപുരം* നഴ്‌സുമാരുടെ ശമ്പളം ഉയര്‍ത്തണമെന്ന ബലരാമന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിക്കില്ലെന്ന് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്‍. ശമ്പള വര്‍ധന ശുപാര്‍ശ ചെയ്യാന്‍ കമ്മിഷന് അധികാരമില്ലെന്ന് അസോസിയേഷന്‍ പറയുന്നു. അതേസമയം, റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കിയില്ലെങ്കില്‍ സമരം തുടങ്ങുമെന്ന് നഴ്‌സുമാരുടെ സംഘടനകള്‍ അറിയിച്ചു. അടുത്ത നിയമസഭാ സമ്മേളനത്തില്‍ തന്നെ നിയമം പാസാക്കണമെന്നും സ്വകാര്യ മാനേജ്‌മെന്റുകള്‍ക്ക് വഴങ്ങി റിപ്പോര്‍ട്ട് നടപ്പാക്കാതിരുന്നാല്‍ സമരം തുടങ്ങുമെന്നും സംഘടനകള്‍ വ്യക്തമാക്കി.

നഴ്‌സുമാരുടെ ശമ്പളം മൂന്ന് ഇരട്ടിയായി ഉയര്‍ത്തണമെന്ന ബലരാമന്‍ കമ്മിഷന്‍ ശുപാര്‍ശ ഏകപക്ഷീയമാണെന്നാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റ് അസോസിയേഷന്റെ ആക്ഷേപം. സ്വകാര്യ ആശുപത്രികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ കേള്‍ക്കാന്‍ കമ്മിഷന്‍ തയാറായില്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് ഷിഫ്റ്റ് മാത്രം ഉള്ളപ്പോള്‍ സ്വകാര്യ ആശുപത്രികള്‍ മൂന്ന് ഷിഫ്റ്റ് നടപ്പാക്കണമെന്ന ആവശ്യം വിരോധാഭാസമാണ്.

സിസിടിവികള്‍ സ്ഥാപിച്ചത് പൊലീസ് നിര്‍ദേശ പ്രകാരമാണ് . ബലരാമന്‍ കമ്മിറ്റിയുടെ ഏകപക്ഷീയ റിപ്പോര്‍ട്ട് തള്ളി സ്വകാര്യ ഏജന്‍സിയെക്കൊണ്ട് വീണ്ടും പഠനം നടത്തണമെന്ന് ആവശ്യപ്പെടുമെന്നും മാനേജ്‌മെന്റ് അസോസിയേഷന്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക