Image

ത്യാഗത്തിനും ദുരന്ത ഭൂമിയിലെ അതിജീവനത്തിനും വേണ്ടിയുള്ള ആഹ്വാനത്തിലൂടെ ബലിപെരുന്നാള്‍

Published on 12 August, 2019
ത്യാഗത്തിനും ദുരന്ത ഭൂമിയിലെ അതിജീവനത്തിനും വേണ്ടിയുള്ള ആഹ്വാനത്തിലൂടെ ബലിപെരുന്നാള്‍


കുവൈത്ത് : ഭൗതികമായ പ്രലോഭനങ്ങളില്‍ വശംവദരാകാതെ ഈശ്വര നിര്‍ദ്ദേശങ്ങള്‍ക്കുമുന്പില്‍ സര്‍വതും ത്യജിക്കാനും ത്യാഗ നിര്‍ഭരമായ മഹദ് ജീവിതങ്ങളുടെ പുനര്‍വായനയാണ് ബലിപെരുന്നാളെന്ന് ഖത്തീബുമാര്‍ സൂചിപ്പിച്ചു. 

കേരളത്തില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളില്‍ പതറാതെ ബലിപെരുന്നാളിന്റെ സന്ദേശമായ ത്യാഗത്തിന്റേയും അതിജീവനത്തിന്റേയും മാതൃകാ പുരുഷനായ ഇബ്രാഹിം നബിയുടെ ജീവിത സ്മരണയില്‍ വലിയ പാഠമുണ്ടെന്ന് പെരുന്നാല്‍ ഖുതുബയില്‍ ഖതീബുമാര്‍ വിശദീകരിച്ചു. 

കുവൈത്ത് ഔക്കാഫ് മതകാര്യ വകുപ്പിന്റെ കീഴില്‍ ഇന്ത്യന്‍ ഇസ് ലാഹി സെന്റ്ര്! കുവൈത്തിലെ വിവിധ പള്ളികളില്‍ ബലി പെരുന്നാള്‍ നമസ്‌കാരവും മലയാളത്തില്‍ ഖുതുബയും സംഘടിപ്പിച്ചു. 

ജഹ്‌റയിലെ അല്‍ മുഹ്തസിം പള്ളിയിലെ പെരുന്നാള്‍ നമസ്‌കാരത്തിനും ഖുതുബയ്ക്കും ഇന്ത്യന്‍ ഇസ് ലാഹി സെന്റര്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി അബൂബക്കര്‍ സിദ്ധീഖ് മദനി നേതൃത്വം നല്‍കി. സാല്‍മിയയിലെ മസ്ജിദ് മുഹമ്മദ് അബ്ദുള്ള അല്‍വുഹൈബില്‍ മുഹമ്മദ് അരിപ്രയും മങ്കഫിലെ ഫാത്വിമ അല്‍ അജ്മി മസ്ജിദില്‍ അബ്ദുന്നാസര്‍ മൗലവിയും സബാഹിയ തിഫ്‌ല അസഹബി പള്ളിയില്‍ മുഹമ്മദ് ശരീഫ് അല്‍ അസ്ഹരിയും മഹ്ബൂല നാസര്‍ സ്‌പോര്‍ട്‌സ് ക്യാമ്പ് പള്ളിയില്‍ സയ്യിദ് അബ്ദുറഹിമാന്‍ തങ്ങളും നമസ്‌കാരത്തിനും ഖുതുബയ്ക്കും നേതൃത്വം നല്‍കി. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക