ഡബ്ലിന്‍: യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് സഭയുടെ നേതൃത്വത്തില്‍ പരിശുദ്ധ കന്യാമറിയത്തിന്റെ ജനന പെരുന്നാളിനോടനുബന്ധിച്ചുള്ള എട്ടു നോമ്പില്‍ നോക് തീര്‍ഥാടന കേന്ദ്രത്തിലേക്ക് നടത്തിവരാറുള്ള തീര്‍ഥയാത്രയും വിശുദ്ധ കുര്‍ബാനയും നടത്തുന്നു. സെപ്റ്റംബര്‍ 7 ന് (ശനി) രാവിലെ 10.30 നു നടക്കുന്ന വിശുദ്ധ കുര്‍ബാനക്ക് മാത്യൂസ് മോര് അന്തിമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വം വഹിക്കും.
വിശുദ്ധ കുര്‍ബാനയിലും അനുബന്ധ ചടങ്ങുകളിലും സംബന്ധിച്ചു മാതാവിന്റെ മധ്യസ്ഥയില്‍ അനുഗ്രഹം പ്രാപിക്കുവാന്‍ ഏവരേയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു.