Image

ജിഐസിസി ട്രോഫി ക്രിക്കറ്റ് മത്സരം ഗോള്‍വേയില്‍

Published on 16 August, 2019
ജിഐസിസി ട്രോഫി ക്രിക്കറ്റ് മത്സരം ഗോള്‍വേയില്‍


ഗാല്‍വേ: ജിഐസിസി ട്രോഫിക്കു വേണ്ടിയുള്ള പ്രഥമ ഓള്‍ അയര്‍ലന്‍ഡ് ക്രിക്കറ്റ് മത്സരം ഓഗസ്റ്റ് 17 ന് (ശനി) ഗാല്‍വേ കൗണ്ടി ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടില്‍ രാവിലെ 8.30 മുതല്‍ നടക്കും. 
അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളില്‍ നിന്നുമായി 8 പ്രമുഖ ടീമുകള്‍ പങ്കെടുക്കുന്ന 
മത്സരം ഗാള്‍വേ കൗണ്ടി ക്ലബിന്റെ സ്ഥാപകനും പ്രസിഡന്റുമായ ടെഡ് ഉദ് ഘാടനം ചെയ്യും. 

മത്സര വേദിയില്‍ മത്സരാര്‍ഥികള്‍ക്കും കാണികള്‍ക്കുമായി ഇന്ത്യന്‍ ഭക്ഷണവും നാടന്‍ കേരള വിഭവങ്ങളും ലഭ്യമാണ്. വിജയികള്‍ക്ക് ഓസ്‌കാര്‍ ട്രാവല്‍സ് സ്‌പോണ്‍സര്‍ ചെയ്യുന്ന ട്രോഫിയും ജിഐസിസി നല്‍കുന്ന കാഷ് അവാര്‍ഡും മെഡലുകളും ഉണ്ടായിരിക്കും. 

അയര്‍ലന്‍ഡിലെ പ്രമുഖ മ്യുസിക്& ഇവന്റ് സ്ഥാപനമായ ഏീഹറലി ആലഹഹ െറണ്ണേഴ്‌സ് അപ്പ് ട്രോഫിയും മാന്‍ ഓഫ് ദി സീരീസ് ട്രോഫിയും നല്‍കുന്നതാണ്. റണ്ണേഴ്‌സ് അപ്പ് ടീമിനു ജിഐസിസി നല്‍കുന്ന കാഷ് അവാര്‍ഡും മെഡലുകളും ഉണ്ടായിരിക്കും. 

ഫൈനലിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരത്തിന് ഗോള്‍വേയിലെ പ്രമുഖ ഏഷ്യന്‍ ഷോപ്പായ ഗ്രീന്‍ ചില്ലി ട്രോഫി നല്‍കും. ബെസ്റ്റ് ബാറ്റ്‌സ്മാന്‍, ബെസ്റ്റ് ബൗളര്‍ അവാര്‍ഡുകളും മെഡലുകളും ഉണ്ടായിരിക്കും. കാണികള്‍ക്കായി ലക്കി ഡിപ് ഡ്രോയിലൂടെ നിരവധി സമ്മാനങ്ങളും നല്‍കും. ഓസ്‌കാര്‍ ട്രാവല്‍സ്, ഗോള്‍ഡന്‍ ബെല്‍ ഇവന്റ്‌സ് ,ഗ്രീന്‍ ചില്ലി ഏഷ്യന്‍ ഷോപ്പ് ഗോള്‍വേ എന്നിവരാണ് പ്രഥമ ജിഐസിസി ക്രിക്കറ്റ് കപ്പിന്റ് സ്‌പോണ്‍സര്‍മാര്‍. 

വിവരങ്ങള്‍ക്ക്: 0860202432 0894871183, 0877765728 ,0876455253.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക