Image

ജോലിചെയ്യൂ; അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോട് പറയേണ്ടിവരും - ഗഡ്കരി

Published on 18 August, 2019
ജോലിചെയ്യൂ; അല്ലാത്തപക്ഷം ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോട് പറയേണ്ടിവരും - ഗഡ്കരി

നാഗ്പുര്‍: സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കും ചുവപ്പുനാടയ്ക്കുമെതിരെ കര്‍ശന നിലപാടുമായി കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരെ തല്ലാന്‍ ജനങ്ങളോടുതന്നെ പറയേണ്ടിവരുമെന്ന മുന്നറിയിപ്പ് താന്‍ നല്‍കിക്കഴിഞ്ഞുവെന്ന് ലഘു ഉദ്യോഗ് ഭാരതിഎന്ന സംഘടനയുടെ കണ്‍വെന്‍ഷനില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഭയപ്പെടാതെ വ്യവസായം വിപുലപ്പെടുത്താന്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത സംരംഭകരോട് കേന്ദ്രമന്ത്രി നിര്‍ദ്ദേശിച്ചു. 'എന്തിനാണ് അനാവശ്യ നടപടികള്‍. എന്തിനാണ് കൈക്കൂലി വാങ്ങാന്‍ ഉദ്യോഗസ്ഥര്‍വ്യവസായ ശാലകളില്‍ പരിശോധനയ്ക്ക് എത്തുന്നത്' - അദ്ദേഹം ചോദിച്ചു. തുടര്‍ന്നാണ് റോഡ് ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ ചുവപ്പുനാടയ്‌ക്കെതിരായ കര്‍ശന മുന്നറിയിപ്പ് താന്‍ നല്‍കിയതായി ഗഡ്കരി വെളിപ്പെടുത്തിയത്.

'നിങ്ങള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നകാര്യം മറക്കരുതെന്ന് ഉദ്യോഗസ്ഥരോട് ഞാന്‍ പറഞ്ഞു. എന്നാല്‍ എന്റെകാര്യം അങ്ങനെയല്ല. എന്നെ തിരഞ്ഞെടുത്തത് ജനങ്ങളാണ്. അവരോട് ഉത്തരം പറയേണ്ടതുണ്ട്. ഉദ്യോഗസ്ഥര്‍ അഴിമതി കാട്ടിയാല്‍ നിങ്ങള്‍ കള്ളന്മാരാണെന്ന് എനിക്ക് പറയേണ്ടിവരും.'

'ചില പ്രശ്‌നങ്ങള്‍ എട്ടു ദിവസത്തിനകം പരിഹരിക്കണമെന്ന കര്‍ശന നിര്‍ദ്ദേശം യോഗത്തില്‍ നല്‍കി. അല്ലാത്തപക്ഷം നിയമം കൈയിലെടുക്കാനും ഉദ്യോഗസ്ഥരെ മര്‍ദിക്കാനും ജനങ്ങളോട് പറയേണ്ടിവരും. തന്റെ ഗുരുക്കന്മാര്‍ പഠിപ്പിച്ചത് അതാണ്. ജനങ്ങള്‍ക്ക് നീതി ഉറപ്പാക്കാത്ത സംവിധാനങ്ങള്‍ വലിച്ചെറിയേണ്ടി വരും'- അദ്ദേഹം വ്യക്തമാക്കി. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഡയറക്ടറും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ സംബന്ധിച്ച യോഗത്തിലാണ് ഈ മുന്നറിയിപ്പ് നല്‍കിയതെന്നും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി വെളിപ്പെടുത്തി.

Join WhatsApp News
ആദ്യം കേരളത്തില്‍ തന്നെ തുടങ്ങു! 2019-08-18 08:18:13
 കൈക്കൂലി വാങ്ങുന്നവര്‍, ജോലികള്‍ ചെയ്യാത്തവര്‍ എന്നിങ്ങനെ ഉള്ള ഉധ്യോഗസ്ഥരേ  റോഡില്‍ ഇട്ടു തല്ലുന്ന പരിപാടി എത്രയുംവേഗം കേരളത്തില്‍ തുടങ്ങണം.- നാരദന്‍ 
Patt 2019-08-18 08:35:28

കേരളത്തിൽ തന്നെ  ആദ്യം തുടങ്ങിയാലോവിവരമുള്ള മലയാളികൾ ആകുമ്പോൾ അടി എന്തിനാ കിട്ടിയതെന്ന് പെട്ടെന്ന് മനസ്സിലാകും. മറ്റുള്ള സ്ഥലങ്ങളിലെ ഗവ. ജോലിക്കാർക്ക്  അടികൊള്ളുമ്പോൾ എന്തിനാ മനസ്സിലാകാതെ  മുകളിലോട്ടു നോക്കും.   നമ്മടെ ഗവ. ജോലിക്കാരുടെ ഒരു യോഗമേ,

Sudhir Panikkaveetil 2019-08-18 08:37:40
ഇതൊരു നിയമമായാൽ  ഇന്ത്യ പുരോഗമിക്കും.
കൈക്കൂലി വാങ്ങുന്ന ഉദോഗസ്ഥർ ഇനി 
കരാട്ടെ പഠിക്കട്ടെ. 

ആദ്യം അടി, നിയമം പുറകെ 2019-08-18 12:35:57

നിയമം സൊയം ഉണ്ടാകില്ല. കുല പാതകം കൂടിയപ്പോള്‍ ആണ് കുല പാതകം ചെയ്യരുത് എന്ന നിയമം വന്നത്. വെബിചാരം, മോക്ഷണം ഇവ ഒക്കെ നിലവില്‍ ഉണ്ടായിരുന്ന അവസ്ഥയില്‍ ആണ് ഇവക്ക് എതിരായ നിയമം വന്നത്. അതിനാല്‍ നിയമത്തിനു വേണ്ടി കാത്തിരിക്കാതെ അടി തുടങ്ങുക. ലോക്കപ്പ് മര്‍ദനം നടത്തുന്ന പോലീസുകാര്‍ക്ക് സിനിമ സ്റ്റൈലില്‍ ഒറ്റക്ക് കിട്ടുമ്പോള്‍ തിരികെ കൊടുത്താല്‍ ലോക്കപ്പ് മര്‍ദനം കുറയും. അതു പോലെ വിദവാ പെന്‍ഷന്‍ ലഭിക്കാന്‍ പോലും കൈക്കൂലി കൊടുക്കേണ്ട ഇന്നത്തെ അവസ്ഥ മാറണം എങ്കില്‍ കൈക്കൂലി വാങ്ങുന്നവനെ പുറത്തിട്ടു നല്ല ചൂരല്‍ അടി തുടങ്ങുക. ബാക്കി ചില്ലറ തരാത്ത കണ്ടക്ടറെ തല്ലുന്ന മലയാളി എന്തുകൊണ്ട് കൈക്കൂലി വാങ്ങുന്നവനെ തള്ളുന്നില്ല. അതിനാല്‍ തുടങ്ങുക അടി.

ആദ്യം അടി, നിയമം പുറകെ 2019-08-18 12:38:13

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക