Image

ഓണം 2019 (ഇ-മലയാളിയില്‍ ഓണവില്ല്)

Published on 18 August, 2019
ഓണം 2019 (ഇ-മലയാളിയില്‍ ഓണവില്ല്)
ചിങ്ങം ഒന്ന്. പൊന്നിന്‍ ചിങ്ങമാസ പിറവി.

ഓണം പ്രവാസികളെ സംബന്ധിച്ചടത്തോളം, മാവേലി വേഷം കെട്ടലും, സദ്യയൊരുക്കലും, കലാപരിപാടികളുമൊക്കെയാണ്. സാഹിത്യ പ്രസിദ്ധീകരണങ്ങള്‍ സ്‌പെഷല്‍ പതിപ്പുകള്‍ ഇറക്കിയും, സിനിമക്കാര്‍ പുതിയ സിനിമ ഇറക്കിയും ഓണം ആഘോഷിക്കുന്നു. അമേരിക്കന്‍ മലയാളി എഴുത്തുകാരോട് ഞങ്ങളുടെ അഭ്യര്‍ത്ഥന ഇതാണ്. കേരളം ഇന്നു പ്രളയദുരിതത്തിന്റെ കെടുതികളിലൂടെ കടന്നുപോകുമ്പോള്‍ പ്രവാസികളായ നമ്മള്‍ ഓണം ആഘോഷിക്കണോ?"പ്രവാസി മലയാളികള്‍ എങ്ങനെ ഓണം ആഘോഷിക്കണം. ഓണാഘോഷം അവരുടെ ജീവിതത്തില്‍ എന്തു സ്വാധീനം ചെലുത്തുന്നു. പുതിയ തലമുറ ഓണത്തെ എങ്ങനെ വീക്ഷിക്കും."

ഓണം സെപ്റ്റംബര്‍ പതിനൊന്നിനാണ്. അത്തം സെപ്‌റ്റെമ്പര്‍ ഒന്നിനു്. നിങ്ങളുടെ രചനകള്‍ അയച്ച് തരുക.  നിങ്ങളുടെ രചനകളുടെ സമാഹാരം "ഓണവില്ല്'' എന്ന ഫോള്‍ഡറില്‍ ഉള്‍പ്പെടുത്തും. ഓണപൂക്കൂടയക്ക് പകരം ഓണവില്ല് എന്നു വിളിക്കുന്നത് നിങ്ങളുടെ അഭിപ്രായങ്ങളെ അമ്പുകളായി കണക്കാക്കുന്നത് കൊണ്ടാണു്. അത് കൊള്ളേണ്ടയിടത്തേക്ക് ഉന്നം വയക്കുക. പഴയ മാമൂലുകളില്‍ മാതം ഒതുങ്ങി നില്‍ക്കാതെ നൂതനമായ ആശയങ്ങള്‍ കൊണ്ട് വരേണ്ടത് എഴുത്തുകാരാണു്. പഴയത് ഉപേക്ഷിക്കാനല്ല, പുതുമകള്‍ക്ക് അവസരം നല്‍കി ആഘോഷങ്ങളെ കൂടുതല്‍ മോടി പിടിപ്പിക്കാനാണ്.

പതിവ്‌പോലെ നിങ്ങളുടെ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്,

സ്‌നേഹത്തോടെ
, ഇ-മലയാളി പത്രാധിപസമിതി


Join WhatsApp News
amerikkan mollakka 2019-08-18 13:49:21
നല്ല ചോറും സാമ്പാറും, പപ്പടവും,പായസവും 
അല്ലെ ഓണത്തിന് ബേണ്ടത്.  ഇതെന്താ ചങ്ങായി 
ഓണവിൽ. ഓണത്തല്ല് കേട്ടിട്ടുണ്ട്. എയ്ത്തുകാരൊക്കെ 
കൂടി അമ്പെയ്ത് കളിക്കാൻ പോകാണോ ? ആ വില്ലു 
കൊണ്ട് നാട്ടിൽ കൈക്കൂലി  ബാങ്ങുന്ന 
ഉദോഗസ്ഥരുടെ നെഞ്ചത്തേക്ക് വിടു ഇങ്ങള്.
ഒരു തെക്കേ അമേരിക്കക്കാരൻ എഴുതിയ
കോളറകാലത്തെ പ്രണയം പോലെ ഇമ്മടെ 
നാട്ടിൽ പ്രളയം വരുമ്പോ ആള്ക്കാര് പ്രണയിക്കും.
വെള്ളം ഇറങ്ങുമ്പോൾ വീണ്ടും ഹിന്ദു, കൃസ്ത്യൻ,
മുസ്‌ലിം, ദളിത്. പ്രളയം വന്നിട്ടും നന്നാകാത്ത നാട്. 
ഓണവിൽ തകർക്കട്ടെ. എല്ലാ എയ്ത്തുകാർക്കും 
ഓണാഘോഷകമ്മിറ്റി ഓരോ അവാർഡും കൂടി 
കൊടുക്കട്ടെ.സദ്യക്കൊപ്പം. 

ഇതൊരു പാര ആണ് അമ്പ് അല്ല 2019-08-18 14:23:00
 ഇതൊരുമാതിരി ഒരു പാര ആണ് മുല്ലാക്ക അമ്പ് അല്ല. ഓണം പരിപാടി വേണ്ട അതിന്‍റെ പണം പ്രളയ ദുരിത ഫുണ്ടിലേക്ക് അയക്കണം എന്ന് പത്രാദിപര്‍. നല്ല ആശയം തന്നെ. പഷേ വര്‍ഷങ്ങള്‍ ആയി സാമ്പാറിലും പരിപ്പ് കറിയിലും കിടന്നു ഇഴഞ്ഞ ടൈ കെട്ടാന്‍ ഉള്ള അവസരം ഇല്ലാതാക്കുന്നു ഇ അമ്പും വില്ലും. ഞങ്ങള്‍ക്ക് stagil കയറണം, വെള്ളം അടിക്കണം, മാവേലി ആയി ഗോള്‍ഡ്‌ ചെയിന്‍ ഇട്ടു ഞെളിയണം, പാര വെക്കല്ലേ എഡിറ്ററെ!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക