Image

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ജോയിച്ചന്‍ പുതുക്കുളം Published on 18 August, 2019
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചു
ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് ശ്രീ ശിവദാസന്‍ നായരുടെ നേതൃത്വത്തില്‍ വെസ്‌റ്‌ചെസ്റ്ററിലെ വൈറ്റ് പ്ലെയിന്‍സ് സിറ്റിയില്‍ ഇന്ത്യയുടെ 73 മത് സ്വാതന്ത്ര്യദിനം ആഘോഷപൂര്‍വ്വം കൊണ്ടാടി.  വൈറ്റ് പ്ലെയിന്‍സ് സിറ്റി മേയര്‍ മി. തോമസ് റോച്ച്, വെസ്റ്റ്‌ചെസ്റ്റര്‍ കൗണ്ടി എക്‌സിക്യൂട്ടീവ് മി. ജോര്‍ജ് ലാറ്റിമര്‍, സ്‌റ്റേറ്റ് സെനറ്റര്‍സ് ആന്‍ഡ്രിയ സ്റ്റുവര്‍ട്ട് കസിന്‍സ്, ഷെല്ലി മേയര്‍, സ്‌റ്റേറ്റ് അസംബ്ലി മാന്‍ ഡേവിഡ് ബുക്‌വാദ്, കൗണ്ടി ലെജിസ്ലേറ്റര്‍ ഡേവിഡ് ട്യൂബിയോലോ, പാര്‍ക്ക് ആന്‍ഡ് റീക്രീയേഷന്‍ കമ്മീഷണര്‍ വെയ്ന്‍ ബാസ്സ്, യൂത്ത് ബ്യൂറോ ഡയറക്ടര്‍ ഫ്രാങ്ക് വില്യംസ് തുടങ്ങി നിരവധി തെരഞ്ഞെടിക്കപ്പെട്ട പ്രതിനിധികള്‍ പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ പങ്കെടുത്ത് ആശംസകള്‍ അര്‍പ്പിച്ചു. ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റ് ശ്രീ ശിവദാസന്‍ നായര്‍ അതിഥികളെ പരിചയപ്പെടുത്തി സ്വാഗതം ചെയ്തു.

സ്വാഗത പ്രസംഗത്തില്‍ ആര്‍ട്ടിക്കിള്‍ 370 , 35 എ റദ്ദ് ചെയ്തുകൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ തീരുമാനത്തെ പ്രവാസികളായ ഇന്ത്യന്‍ കമ്മ്യൂണിറ്റി സര്‍വ്വാത്മനാ സ്വാഗതം ചെയ്യുന്നു എന്നത് ഹര്ഷാരവത്തോകൂടി ആളുകള്‍ സ്വാഗതം ചെയ്തു. വെസ്‌റ്‌ചെസ്റ്ററിലെ സാമൂഹിക സാംസ്കാരിക സംഘടനകളായ ഓവര്‍സീസ് ഫ്രണ്ട്‌സ് ഓഫ് ബി ജെ പി, ഹിന്ദു സ്വയംസേവക് സംഘ്, ഇന്ത്യ സെന്റര് ഓഫ് വെസ്റ്റ്‌ചെസ്റ്റര്‍, ആര്യസമാജ് മുതലായവയുടെ സഹകരണത്തോടെയാണ് വലിയൊരു ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്താനായത്.  ദേശീയപതാക ഉയര്‍ത്തുമ്പോള്‍  ഹിന്ദുസ്ഥാനി ഗായിക അദ്വിതീയ കുണ്ടുവിന്റെ വിദ്യാര്‍ത്ഥിനികളുടെ നേതൃത്വത്തില്‍ അമേരിക്കന്‍/ ഇന്ത്യന്‍ ദേശീയ ഗാനം ആലപിച്ചു.  തുടര്‍ന്ന് ഡോ നളിനി റാവുവിന്റെ നേതൃത്വത്തില്‍ പീസ് ചാന്റിങ്ങും മൈത്രീമ് ഭജതാം ഭരതനാട്യവും അവതരിപ്പിച്ചു.  തുടര്‍ന്ന് അതിഥികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ഡോ ഭവന്‍ പഹ്വ നന്ദി രേഖപ്പെടുത്തി.

ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചുഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചുഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചുഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചുഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചുഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക സ്വാതന്ത്ര്യദിനം ആഘോഷിച്ചു
Join WhatsApp News
വലിയ ജനാവലി = 50 ല്‍ താഴെ 2019-08-18 14:50:14
വലിയൊരു ജനാവലിയുടെ സാന്നിധ്യത്തില്‍ നടത്താനായത്- 50 ല്‍  കുറഞ്ഞ കൂട്ടം ആണോ വലിയൊരു ജനാവലി? അതോ ന്യൂസ്‌ റിപ്പോര്ട്ടര്‍ക്ക് എണ്ണാന്‍ അറിയില്ലേ?
ഇത്തരം വളിച്ച വാര്‍ത്തകള്‍ ഇടല്ലേ എഡിറ്ററെ.
LOL 2019-08-18 17:47:48
Trump also did this type of falls claim about his presidential inauguration, When the public saw the picture there were empty areas just like fungus affected lawn.  
Simon 2019-08-18 19:14:34
ഇന്ത്യൻ കൾച്ചറൽ അസോസിയേഷൻ എന്നാണ് തലക്കെട്ട്. ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയായ ബിജെപി യും  മതസംഘടനകളും മാത്രം സ്വാതന്ത്ര്യ ദിനപരേഡിൽ പങ്കെടുത്തതായി കാണുന്നു. എവിടെ ഇവരുടെ സാംസ്ക്കാരികത?

ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം നേടി കൊടുത്തത് കോൺഗ്രസ് പാർട്ടിയുടെ നേതൃത്വമാണ്. ഗാന്ധിജിയാണ് രാഷ്ട്രപിതാവ്. ഗാന്ധിജിയുടെ പേരുപോലും ഉച്ഛരിക്കാൻ ഈ രാഷ്ട്രീയ പുങ്കവന്മാർക്ക് മടി കാണുന്നു.  

ഇന്ത്യൻ ഓവർസീസ് ബിജെപി എന്ന സംഘടനയുടെ നേതൃത്വവും കാണുന്നു. സ്വാതന്ത്ര്യ സമരത്തിൽ ഇവർ പങ്കെടുത്തതായി അറിവില്ല. പകരം, ഗാന്ധി വധക്കേസിൽ ആർഎസ്എസ് നേതാവ് സവേക്കർ പ്രതിയായിരുന്നു.  

ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംഘടനയുടെ നേതാക്കാന്മാരും പങ്കെടുത്തതായി കാണുന്നില്ല.  അതുപോലെ വെസ്റ്ചെസ്റ്ററിലെ പ്രധാന സാംസ്ക്കാരിക സംഘടനകളും ഇവരുടെ ലിസ്റ്റിലില്ല. 

ആർട്ടിക്കിൾ 370 വകുപ്പിനെപ്പറ്റി ഇവർ അഭിനന്ദിക്കുന്നു. എന്നാൽ പാക്കിസ്ഥാന്റെ കൈവശം ഇരിക്കുന്ന കാശ്മീരിനെ തത്ത്വത്തിൽ ഇന്ത്യ ഈ വകുപ്പ് മാറ്റലിൽക്കൂടി ഔദ്യോഗികമായി അംഗീകരിക്കുകയായിരുന്നു. 

അടുത്ത സ്വതന്ത്ര്യദിന പരേഡിനുമുമ്പായി ഈ സംഘടനയിലെ പ്രവർത്തകരെ ചരിത്രം പഠിപ്പിക്കുന്നതും നന്നായിരിക്കും. 

ആര്യസമാജം പോലുള്ള വർഗീയ സംഘടനകൾ അമേരിക്കൻ മണ്ണിലും വളർത്താൻ ഇതിലെ പ്രവർത്തകർ മുതിരുന്നു. ഈ സംഘടനാചാര്യന്മാരാണ് മുസ്ലിമുകളോടും ക്രിസ്ത്യാനികളോടും ഇന്ത്യ വിട്ടു പാകിസ്താനിലും വത്തിക്കാനിലും പോകാൻ ആവശ്യപ്പെടുന്നത്. വത്തിക്കാന് അമേരിക്കയിൽ നല്ല സ്വാധീനമുള്ള വസ്തുത ഈ വർഗീയ സംഘടനയ്ക്ക് അറിയാമോയെന്നറിയില്ല. 
benoy 2019-08-18 20:42:38
അസൂയക്കും കഷണ്ടിക്കും മരുന്നില്ലാ, അഭിപ്രായം എഴുത്തുകാരന്മാരെ.
Simon 2019-08-19 05:48:46
ഹിന്ദുമതത്തെ നശിപ്പിച്ച് ആര്യസമാജം വളരുന്നതിലുള്ള 'അസൂയ' ഉണ്ടെന്നുള്ളത് ശരിയാണ് മിസ്റ്റർ ബിനോയ്.  'ആര്യസമാജ്' എന്ന മതം ഹിന്ദുക്കളുടെയും ക്രിസ്ത്യാനികളുടെയും പൊതു ശത്രുവാണ്. ഓൺലൈനിൽ ഈ സംഘടന ഒരു ട്രോജൻ കുതിരയ്ക്ക് തുല്യമാണ്. 

വേദങ്ങളെ തെറ്റായി വ്യഖ്യാനിച്ച് ഹൈന്ദവ മതത്തിന് ഭീഷണിയായി ഈ സംഘടന വളരുന്നു. 'ഘർ വാപസി'യിൽ ക്കൂടി ക്രിസ്ത്യാനികളെയും മുസ്ലിമുകളെയും ബലം പ്രയോഗിച്ചു മതം മാറ്റുകയെന്ന തന്ത്രവും ഇവർക്കുണ്ട്. 

ഹിന്ദുക്കളുടെ മൂർത്തി ദൈവ ആരാധനകൾ, ബഹു ദൈവ പൂജകൾ എന്നിവകളെ ആര്യസമാജം എതിർക്കുന്നു. ഓൺലൈനിൽ വൈറസ്‌പോലെ ഹൈന്ദവ ജനതയ്‌ക്കെതിരെ വിഷം ഇവർ ആഗോളതലത്തിൽ പ്രചരിപ്പിക്കുന്നു. ഹിന്ദുക്കളുടെ പുരാണങ്ങളെയും ഇതിഹാസങ്ങളെയും  എതിർക്കുന്നു. പുച്ഛിക്കുന്നു. ഹിന്ദു പുരാണങ്ങൾ 'പോർണോഗ്രാഫിക്ക്' മാത്രമാണെന്നും ശക്തമായി പ്രചരണം നടത്തുന്നു.

ശ്രീ രാമനെയും ശ്രീ കൃഷ്ണനെയും തള്ളിക്കളഞ്ഞുകൊണ്ടുള്ള മതമാണ് ഇവരുടേത്. വേദങ്ങളെ മാത്രം പൊക്കിപിടിക്കുന്നു. ഹിന്ദുമതത്തിൽ വിഷം കലർത്തുന്ന ഈ സംഘടനയെ ഹിന്ദുക്കൾ കൂടുതൽ മനസിലാക്കുകയും തിരിച്ചറിയുകയും വേണം.

കൃഷ്‌ണന്റെ കാമ ലീലകളെ മുത്തശിമാർ കൊച്ചുമക്കളെ പഠിപ്പിക്കുന്നതിൽ ആര്യസമാജം പരിഹസിക്കുന്നതു 'നെറ്റിൽ' പരക്കെ വ്യാപിച്ചിരിക്കുന്നത് കാണാം. ഇതിഹാസങ്ങളെയും പുരാണങ്ങളെയും എതിർക്കുക വഴി ആര്യസമാജം ഹിന്ദുക്കളുടെ പ്രധാന ശത്രുവായി മാറിയിരിക്കുന്നു.

ഹിന്ദുക്കൾക്കുള്ള ദോഷം ക്രിസ്ത്യാനികളെപ്പോലെയോ മുസ്ലിമുകളെപ്പോലെയോ സ്വന്തം മതത്തെപ്പറ്റി യാതൊന്നും അറിഞ്ഞുകൂടായെന്നുള്ളതാണ്. ഹിന്ദുക്കൾക്ക് വായനയിൽക്കൂടിയുള്ള അറിവ് പരിമിതം. അത് മുതലെടുക്കാൻ നെറ്റിയിൽ ഭസ്മം തേച്ച കാഷായ വസ്ത്രം ധരിച്ച കുറെ സ്വാമിമാർ ലോകം മുഴുവൻ കറങ്ങി നടക്കുന്നുമുണ്ട്. ആര്യ സമാജ വക്താക്കളെ സൂക്ഷിക്കുക. ഹൈന്ദവമതത്തിനെതിരെ പ്രവർത്തിക്കുന്ന അപകടകാരികളാണവർ.  
benoy 2019-08-19 12:16:44
ഹിന്ദു മതത്തിലുള്ള ഒരു നവീകരണ പ്രസ്ഥാനമാണ് ആര്യ സമാജം. ചുരുക്കത്തിൽ ക്രിസ്തുമതത്തിലെ പ്രൊട്ടസ്റ്റന്റ് റീഫോർമേഷൻ പോലുള്ള ഒരു നവീകരണമാണ് ആര്യ സമാജം. 1875 ഇൽ ദയാനന്ദ സരസ്വതി സ്വാമി തുടങ്ങിയതാണ് ഈ പ്രസ്ഥാനം. ഇന്ത്യൻ സ്വാതന്ത്ര്യ സേനാനിയായ ലാല ലജ്പത് റായി മുതൽ എക്സ് ഇന്ത്യൻ പ്രധാനമന്ത്രി ചരൺ സിങ് വരെയുള്ള പല പ്രഗത്ഭരും ആര്യ സമാജത്തിൽ അംഗങ്ങളായിരുന്നു. ദളിതരുടെയും, അവശരുടേയും, സ്ത്രീകളുടെയും അവകാശങ്ങൾക്കുവേണ്ടി വാദിച്ച ഒരു ഹൈന്ദവ നവീകരണ പ്രസ്ഥാനമാണ് ആര്യ സമാജം. സൈമൺ, താങ്കൾ പറഞ്ഞത് ശരിയാണ്; ആര്യ സമാജം 4 വേദങ്ങൾക്കും പ്രത്യേക പ്രാധാന്യം കൊടുക്കുന്നുണ്ട്. വേദം കേട്ട തെറ്റിൽ ചെവിയിൽ ഈയം ഉരുക്കി ഒഴിക്കപ്പെട്ടവർക്കുവേണ്ടി വാദിക്കുന്നവരാണ് ആര്യ സമാജക്കാർ. ഹിന്ദു മതത്തിലെ താഴേക്കിടയിലുള്ളവരാണല്ലോ ഇവാഞ്ചലിസ്റ്റുകളുടെ ഇര. ആ ഇരയെ പൊതു ഹൈന്ദവ ധാരയിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഏതൊരു ഹൈന്ദവ പ്രസ്ഥാനവും കുരിശു കൃഷിക്കാർക്കെന്നും ട്രോജന് കുതിരയായിരിക്കും. 
ഞാൻ വിശ്വസിക്കുന്ന ക്രിസ്തുമതത്തിൽ തന്നെ പല വിഭാഗങ്ങൾ ഉണ്ടല്ലോ. കത്തോലിക്കനും, പ്രൊട്ടസ്റ്റന്റും, പെന്തക്കോസും, യാക്കോബാവയും പോലെ ഹിന്ദുമതത്തിലുള്ള ഒരു വിഭാഗമായിട്ടേ ആര്യ സമാജത്തെ കാണേണ്ടതുള്ളൂ. 

ഇവിടെ വൈറ്റ് പ്ലൈൻസിലുള്ള കുറെ മലയാളികൾ ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനം ആചരിച്ചപ്പോൾ  അതിനു  ഒരു വർഗീയ പരിവേഷം ചാർത്തി  അധിക്ഷേപിക്കുന്നത് തെറ്റാണെന്നു മാത്രമേ ഞാൻ പറയുന്നുള്ളു. ഇന്ത്യൻ നാഷണൽ കൊണ്ഗ്രെസ്സ്, കേരളാ  കൊണ്ഗ്രെസ്സ്, മുസ്ലിം ലീഗ്, എന്തിനു പി സി ജോർജിന്റെ പാർട്ടി മുതലായവയുടെ ഓവർസീസ് ഘടകങ്ങൾ പങ്കെടുത്തലും ആർക്കും ഒരു പ്രശ്നവും ഇല്ല. പക്ഷെ ഇന്ത്യ ഭരിക്കുന്ന ഒരു പാർട്ടിയുടെ ഓവർസീസ് ഘടകം പങ്കെടുത്താൽ അത് വർഗീയതയായി. എന്തൊരു വിരോധാഭാസം. 

പാകിസ്താന്റെ കൈവശമുള്ള കാശ്മീർ ഇന്ത്യക്കു ഒരിക്കലും കിട്ടില്ല എന്നറിയാനുള്ള സാമാന്യ ബുദ്ധി ഇപ്പോൾ ഇന്ത്യ ഭരിക്കുന്നവർക്കുള്ളതുകാരണമാണ് ആർട്ടിക്കിൾ 370 റദ്ദു ചെയ്തത്. അതിൽ ഇന്ത്യയിൽ ജനിച്ച, ഒരു അമേരിക്കൻ സിറ്റിസൺ എന്നനിലയിൽ ഈയുള്ളവനും സന്തോഷിക്കുന്നു. 

ശ്രീ സൈമൺ, ഒരു മതത്തെയുമല്ല ഭയപ്പെടേണ്ടത്; മനുഷ്യരെയാണ്.
Donald 2019-08-20 00:09:09
I say you go back to your country along with Simon. Are you an American or Hindu Nationalist 
benoy 2019-08-20 08:59:15
പണ്ട് നാട്ടിൽ തെക്കു വടക്കു ചൊറിയും കുത്തി നടന്നവർ എങ്ങിനെയോ അമേരിക്കയിൽ വന്നു പത്തു പുത്തൻ ഉണ്ടാക്കുമ്പോൾ ഉള്ള ധാർഷ്ട്യമാണ്‌ താങ്കളെ " I say you go back to your country" എന്ന് മറ്റുള്ളവരോട് ഗർജിക്കുവാൻ പ്രേരിപ്പിക്കുന്നത്.
പുരോഗമനവാദി 2019-08-20 10:13:25
അമേരിക്കയുടെ ചരിത്രം താന്നെ ആരംഭിക്കുന്നത് അങ്ങനെയല്ലേ ബിനോയ് ? പത്തുപുത്തൻ ഇല്ലാത്തവരും, പീഡിതരുമായവർ ഈ രാജ്യത്ത് വന്ന് പടുത്തുയർത്തിയതാണ് ഈ രാജ്യം. അവർ അങ്ങനെയുള്ളവർക്ക് ഇങ്ങോട്ട് പ്രവേശനം ഇല്ലാ എന്ന് പറഞ്ഞില്ല . അത്തരക്കാർക്ക് വേണ്ടി ഇതിന്റെ വാതായനങ്ങൾ എന്നും തുറന്നു തന്നെ കിടന്നിരുന്നു . പക്ഷെ താങ്കളെപ്പോലെ ആരുടെയെങ്കിലും ഔദാര്യത്തിൽ വന്നവരും സമ്പന്നവരുമായവർക്ക് അത് മനസിലാകില്ല . അവരെപ്പോലെയുള്ളവർ Cuccinelli സംസാരിക്കുന്നതുപോലെ  " പീഡിതരും പത്തുപുത്തൻ ഇല്ലാത്തവരുമായവരെ നിങ്ങളുടെ കയ്യിൽ പത്തുപുത്തൻ ഉണ്ടെങ്കിൽ അമേരിക്കയിലേക്ക് വരുവിൻ എന്ന് വിളിച്ചുപറയും .  ആരെങ്കിലും താങ്കളോട് തിരിച്ചു പോകാൻ പറയുന്നെങ്കിൽ അതിന് കാരണക്കാരൻ താങ്കൾ തന്നെയായിരിക്കും. ജനിച്ച നാടിനെക്കുറിച്ചു ചിന്ത വേണ്ടാ എന്നു പറയുന്നില്ല . പക്ഷെ അമേരിക്കൻ പൗരന്മാരായ പല മലയാളികളിലും ഈ രാജ്യത്തോട്, ഈ രാജ്യത്തിന്റെ അവസ്ഥയോടോ കൂറുള്ളതായി തോന്നുന്നില്ല .  പത്തു പുത്തൻ ഉണ്ടായിരുന്നെങ്കിൽ ഒരിക്കലും താങ്കൾ ഇവിടെ വരില്ലായിരുന്നു എന്നത് ഉറപ്പാണ് . പത്തു പുത്തനുണ്ടായി കഴിഞ്ഞു കാണുമല്ലോ ഇനി എങ്കിലും തിരിച്ചുപോയി താങ്കൾക്ക് ഇഷ്ടമുള്ള പാർട്ടിയിലോ അവരുടെ രാഷ്ട്രീയ സിത്താന്തങ്ങളെയോ പുണർന്നു കൂടെ ? എന്തിന് ഈ ഡബിൾ ലൈഫ് കഴിക്കുന്നു . നിങ്ങൾ ഇവിടം വിട്ടു പോകു എന്ന് പറയുന്നത്, ഈ രാജ്യത്തെ സ്നേഹിക്കാനും കൂറ് പുലർത്താനും കഴിയാതെ രാവിലെ മുതൽ വൈകിട്ട് വരെ രാമരാജ്യത്തെ കുറിച്ച് പറഞ്ഞുകൊണ്ടിരിക്കുന്നതു കൊണ്ടാണ്  . അത് ട്രംപ് പറയുന്നത് പോലെയല്ല .  ട്രമ്പിനും മോദിക്കും ദുരുദ്ദേശങ്ങൾ ഉണ്ട് . അവരുടെ ചാരന്മാർ സമൂഹത്തിന്റെ പലതലങ്ങളിലും കടന്നു കൂടിയിട്ടുണ്ട് .  അവർ ഒരിക്കലും വിജയം വാരിക്കില്ല . അവർ വിജയം വരിച്ചാൽ ലോകത്തിൽ , ഹിറ്റ്ലറിൻറെ കാലത്തുണ്ടായതിനേക്കാൾ ഒരു കൂട്ടക്കൊലക്ക് ലോകം സാക്ഷ്യം വഹിക്കേണ്ടി വരും. താങ്കളുടെ അഭിപ്രായത്തിൽ മിക്കസമയവും ഇന്ത്യൻ ദേശീയവാദത്തിന്റെ ശബ്ദം കേൾക്കാം . അപ്പോൾ പത്തുപുത്തൻ നാട്ടിൽ ഉണ്ടാക്കാൻ താരമില്ലാതെ നാട്ടിൽ നിന്ന് വന്നവർക്ക് തന്നിപോലെയുള്ളവർ ഒരു തലവേദനയാണ് . അതുകൊണ്ട് തനിക്ക് സന്തോഷം തരുന്ന സ്ഥലത്തേക്ക് മടങ്ങിപോകു എന്നാണ് എന്റെയും അഭിപ്രായം .



നാരദദർ 2019-08-20 10:25:46
"പണ്ട് നാട്ടിൽ തെക്കു വടക്കു ചൊറിയും കുത്തി നടന്നവർ എങ്ങിനെയോ അമേരിക്കയിൽ വന്നു പത്തു പുത്തൻ ഉണ്ടാക്കുമ്പോൾ ഉള്ള ധാർഷ്ട്യമാണ്‌ താങ്കളെ " I say you go back to your country" എന്ന് മറ്റുള്ളവരോട് ഗർജിക്കുവാൻ പ്രേരിപ്പിക്കുന്നത്. "  

എന്താണ് ആവനാഴിയിലെ ശരങ്ങൾ ഒടിഞ്ഞിരിക്കുന്നത് ? ശത്രുവിന്റെ വാക്കുകൾക്ക് മൂർച്ച കൂടുന്നു .  മേൽ ഉദ്ധരിച്ച തങ്കുളുടെ വാക്കുകൾ ദുർബലന്മാരുടെയാണ് .  അങ്ങനെയുള്ളവർ യുദ്ധത്തിന് പോകാതിരിക്കുന്നതാണ് നല്ലത് .


benoy 2019-08-20 13:57:46
ഇവിടെ ആരും ഒരു യുദ്ധത്തിനും മുതിരുന്നില്ല. ബൗദ്ധികമായ ഒരു സംവാദമാണ് ഈ അഭിപ്രായങ്ങൾ വഴി വായനക്കാർ ഇവിടെ  നടത്തുന്നത്. അതിൽ വിഭിന്ന ആശയങ്ങൾ ഉണ്ടാകാം. ഒരാളുടെ ആശയത്തെ മറ്റൊരാൾ അംഗീകരിക്കണമെന്നില്ല. പക്ഷെ താൻ വിശ്വസിക്കുന്ന ആശയത്തെ എതിർക്കുന്നവരോട് ഈ രാജ്യം വിട്ടുപോകാൻ പറയുന്നവർക്ക് ഭരണഘടനാപരമായി എന്തധികാരമാണുള്ളത്?
പലർക്കും പല കാരണങ്ങളുണ്ട് അമേരിക്കയിൽ കുടിയേറാൻ. ചിലർക്ക് പത്തു പുത്തൻ മറ്റുചിലർക്ക് ഉന്നത വിദ്യാഭ്യാസം, അങ്ങിനെ പലതും. വന്ന ഉദ്ദേശങ്ങൾ ഒക്കെ നേടിക്കഴിയുമ്പോൾ അഹങ്കാരവും ധാർഷ്ട്യവും പ്രകടിപ്പിക്കുന്നത് തെറ്റാണെന്നേ  ഞാൻ ഉദ്ദേശിക്കുന്നുള്ളൂ.
സോഷ്യൽ ഡെമോക്രാറ്റസും ഇന്ത്യൻ നാഷണൽ കോൺഗ്രെസ്സ്കാരും, കമ്മ്യൂണിസ്റ്കാരും എന്നും ഭിന്നമായ ആശയങ്ങളോട് അസഹനീയത പുലർത്തുന്നവരാണ്. ഞാൻ പിടിച്ച മുയലിനു മൂന്ന് ചെവിയെന്നു പറയുന്ന അവരാണ് മറ്റുള്ളവരോട് "I say you go back to your country" എന്നുപറയുന്നത്. അവരുടെ വിശ്വാസം അവരെ രക്ഷിക്കട്ടെ.
ഏതായാലും അവർക്കു അടുത്ത ഒരു 10 വർഷത്തേക്ക് അമേരിക്കയിലും ഇന്ത്യയിലും ഭരിക്കാൻ സാധ്യമല്ല. ഈ രണ്ടു രാജ്യങ്ങളിലും ഒരു കൂട്ടക്കൊലയും നടക്കാൻ പോകുന്നില്ല. പൊതുജനം വിഡ്ഢികളല്ല എന്ന സത്യം അവർ മനസിലാക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
Anti rss 2019-08-20 14:29:40
RSS wants India as its colony. They want to influence America too. No good benoy. You can do anything in India. No need to fear law or police. Go back there. Let us live peacefully here
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക