Image

വഫ ഫിറോസിന്റെ ഭര്‍ത്താവ്‌ വിവാഹമോചനം തേടി വക്കീല്‍ നോട്ടീസ്‌ അയച്ചു

Published on 20 August, 2019
 വഫ ഫിറോസിന്റെ ഭര്‍ത്താവ്‌ വിവാഹമോചനം തേടി വക്കീല്‍ നോട്ടീസ്‌ അയച്ചു

ശ്രീറാം വെങ്കിട്ടരാമനൊപ്പം അപകടമുണ്ടാക്കിയ കാറില്‍ സഞ്ചരിച്ച വഫ ഫിറോസിന്റെ ഭര്‍ത്താവ്‌ ഫിറോസ്‌ വിവാഹമോചനം തേടി വക്കീല്‍ നോട്ടീസ്‌ അയച്ചെന്ന്‌ റിപ്പോര്‍ട്ടുകള്‍. 

ദാമ്പത്യ ജീവിതം ആരംഭിച്ചതു മുതല്‍ വഫയുടെ പിടിവാശി കൊണ്ട്‌ ജീവിതത്തില്‍ പല അസ്വസ്ഥതകളും വിഷമങ്ങളും അനുഭവിക്കേണ്ടി വന്നെന്ന്‌ നോട്ടീസില്‍ പറയുന്നു.

2000 ഏപ്രില്‍ 30ന്‌ നടന്ന വിവാഹത്തിന്‌ ശേഷമുള്ള 19 വര്‍ഷത്തെ ജീവതത്തില്‍ വഫ മൂലം ഉണ്ടായ ആത്മസംഘര്‍ഷങ്ങളുടെ വിവരണമാണ്‌ നോട്ടീസിലുള്ളത്‌.

വഫയുടെ സ്വദേശമായ നവായികുളത്തെ മഹല്ല്‌ കമ്മിറ്റിയായ വെള്ളൂര്‍കോണം മുസ്ലിം ജമാഅത്തിനും വഫയുടെ മാതാപിതാക്കള്‍ക്കും വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ്‌ അയച്ചിട്ടുണ്ട്‌.

കാര്‍ അപടത്തിനു ശേഷം വഫ ഫിറോസ്‌ സ്വകാര്യചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ തനിക്ക്‌ പിന്തുണയുമായി ഭര്‍ത്താവും കുടുംബവുമുണ്ടെന്ന വാദഗതികള്‍ പൂര്‍ണമായും തള്ളിക്കളയുന്നതാണ്‌ വക്കീല്‍ നോട്ടീസിലെ വിവരങ്ങള്‍. 

വക്കീല്‍ നോട്ടീസിന്റെ പകര്‍പ്പ്‌ മഹല്ല്‌ കമ്മിറ്റി ഓഫീസില്‍ ലഭിച്ചതായി ഭാരവാഹികള്‍ സ്ഥിരീകരിച്ചു.

ഇസ്ലാമികമല്ലാത്ത ജീവിതരീതി, പരപുരുഷ ബന്ധം, തന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കാതെയും പരസ്‌പരം ആലോചിക്കാതെയും കുടുംബകാര്യങ്ങളില്‍ തീരുമാനമെടുക്കല്‍, അനുമതിയില്ലാതെയുള്ള വിദേശയാത്രകള്‍, തന്റെ ചെലവില്‍ വാങ്ങിയ കാര്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്‌ത്‌ ഇഷ്ടാനുസരണം രഹസ്യയാത്രകള്‍ നടത്തല്‍ തുടങ്ങി നിരവധി ആരോപണങ്ങളാണ്‌ ഏഴു പേജുള്ള വക്കീല്‍ നോട്ടീസിലുള്ളത്‌. 


പൊതു സ്ഥലങ്ങളില്‍ പര്‍ദ ധരിക്കാതെ, സഞ്ചരിച്ച്‌ അന്യ പുരുഷന്മാരോട്‌ ഇടപഴകിയും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചു കൊണ്ട്‌ പരസ്യ ചിത്രത്തില്‍ അഭിനയിച്ചും ഫോട്ടോകള്‍ പൊതുജന മധ്യത്തില്‍ പ്രദര്‍ശിപ്പിച്ചും ഇസ്ലാമിന്‌ അനുവദനീയമല്ലാത്ത രീതിയില്‍ വിദേശത്തും സ്വദേശത്തും ജീവിച്ചു. 2007 ല്‍ മൂന്ന്‌ മാസം ഗര്‍ഭിണിയായിരിക്കെ തന്റെ സമ്മതം കൂടാതെ തിരുവനന്തപുരത്തെ ആശുപത്രിയില്‍ വച്ച്‌ ഗര്‍ഭം അലസിപ്പിച്ചു. 

വഫയുടെ വഴി വിട്ട ജീവിതരീതികള്‍ ചോദ്യം ചെയ്യുന്ന ഘട്ടങ്ങളില്‍, തനിക്ക്‌ കേരളത്തില്‍ ഉന്നതബന്ധങ്ങളുണ്ടെന്നും തന്റെ കാര്യങ്ങളില്‍ ഇടപെട്ടാല്‍ പാഠം പഠിപ്പിക്കുമെന്നും പലവട്ടം ഭീഷണിപ്പെടുത്തിയിരുന്നതായും ഫിറോസ്‌ അയച്ച വക്കീല്‍ നോട്ടീസില്‍ ആരോപിക്കുന്നു. 

എല്ലാം സഹിച്ചും ക്ഷമിച്ചും മാനസിക സംഘര്‍ഷങ്ങളില്‍ അകപ്പെട്ടും ജീവിക്കുമ്പോഴാണ്‌ തിരുവനന്തപുരം മ്യൂസിയത്തിനടുത്ത്‌ വച്ച്‌ വഫ അന്യ പുരുഷനായ ശ്രീറാം വെങ്കിട്ടരമനൊപ്പം ഞാന്‍ വാങ്ങി തന്ന കെ.എല്‍ 01 ബി.എം. 360 നമ്പര്‍ കാറില്‍ സഞ്ചരിച്ച്‌ അപകടം വരുത്തിയതെന്നും സംഭവത്തിന്‌ ശേഷം ടെലിഫോണില്‍ പോലും ബന്ധപ്പെട്ട്‌ വിവരങ്ങള്‍ സത്യസന്ധമായി പറയാന്‍ തയ്യാറിയില്ലെന്നും ഭര്‍ത്താവ്‌ പറയുന്നു.

2014 ല്‍ അബുദാബിയില്‍ കുടുംബസമേതം താമസിക്കുമ്പോഴും ഇടക്കിടെ തിരുവനന്തപുരത്തെത്തി അന്യപുരുഷന്മാരോടൊപ്പം യഥേഷ്ടം ഉല്ലസിച്ചും നിശാക്ലബ്ബുകളില്‍ അന്യപുരുഷന്മാരോടൊപ്പം നൃത്തചുവടുകള്‍ വച്ച സായാഹ്നങ്ങള്‍ ഉല്ലസിച്ചാടി. യുഎഇയില്‍ താമസിക്കുന്ന സമയത്ത്‌ മകള്‍ സ്‌കൂളില്‍ പോയതിന്‌ ശേഷം പുരുഷ സുഹൃത്തുകളോടൊപ്പം ദീര്‍ഘനേരം ചിലവഴിച്ചു.

ഇസ്ലാം വിശ്വാസിയായ തന്റെ വിശ്വ
സ്ങ്ങള്‍ക്ക്‌ കടക വിരുദ്ധമായിട്ടാണ്‌ എന്നും വഫ എന്നും പ്രവര്‍ത്തിച്ചത്‌ എന്നു ചൂണ്ടാക്കിയാണ്‌ കത്ത്‌ ആരംഭിക്കുന്നത്‌. 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക