Image

പ്രളയത്തില്‍പെട്ട സിനിമ സംഘത്തെ ബേസ്​ ക്യാമ്ബിലെത്തിക്കാന്‍ ശ്രമിക്കുന്നു -വി. മുരളീധരന്‍

Published on 20 August, 2019
പ്രളയത്തില്‍പെട്ട സിനിമ സംഘത്തെ ബേസ്​ ക്യാമ്ബിലെത്തിക്കാന്‍ ശ്രമിക്കുന്നു -വി. മുരളീധരന്‍

ഷിംല: മണ്ണിടിച്ചില്‍ മൂലം ഹിമാചല്‍ പ്രദേശില്‍ കുടുങ്ങിയ മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ള സിനിമ സംഘത്തെ ബേസ്​ ക്യാമ്ബിലേക്ക്​ മാറ്റാനുള്ള ശ്രമം നടക്കുകയാണെന്ന്​ കേന്ദ്രമന്ത്രി വി. മുരളീധരന്‍.23 കിലോമീറ്റര്‍ നടന്ന്​ വേണം ബേസ്​ ക്യാമ്ബിലെത്താന്‍. ഛത്രുവില്‍ നിന്ന്​ ബേസ്​ ക്യാമ്ബിലേക്ക്​ നടന്നെത്താന്‍ മൂന്ന്​ മണിക്കൂറോളം സമയം വേണ്ടിവരും. അവിടെയെത്തിയാല്‍ റോഡ്​ മാര്‍ഗം രക്ഷിക്കാന്‍ സാധിക്കും. സംഘത്തിന്​ ആവശ്യമായ ഭക്ഷണം എത്തിച്ചു നല്‍കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. സംഘത്തെ രക്ഷിക്കാന്‍ പ്രത്യേക ടീമിനെ നിയോഗിച്ചതായും മുരളീധരന്‍ അറിയിച്ചു.

മഞ്​ജു വാര്യരുടെ സഹോദരന്‍ മധു വാര്യര്‍ വിവരം അറിച്ചതിനെ തുടര്‍ന്നാണ്​ വി.മുരളീധരന്‍ വിഷയത്തില്‍ ഇടപ്പെട്ടത്​. തുടര്‍ന്ന്​ ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറുമായി ബന്ധപ്പെട്ട മുരളീധരന്‍ മലയാളി സിനിമ സംഘത്തെ തിരികെ നാട്ടിലെത്തിക്കാനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിയുടെ നിയോജക മണ്ഡലം ഉള്‍പ്പെടുന്ന പ്രദേശമാണ് ഛത്രു. നിലവില്‍ സംഘം സുരക്ഷിതമാണെന്നും വൈകുന്നേരത്തോടെ തിരികെ എത്തിക്കുന്നത് സംബന്ധിച്ച വിവരം കൈമാറാമെന്നും ഹിമാചല്‍ സര്‍ക്കാര്‍ അറിയിച്ചിരുന്നു.

പ്രളയക്കെടുതിയില്‍ 200 അംഗ വിനോദ സഞ്ചാരികളും സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നുണ്ട്. ഗതാഗതം തടസപ്പെട്ട ഇടങ്ങളില്‍ തല്‍കാലിക റോഡ് നിര്‍മ്മിച്ചാണ് ആളുകളെ പുറത്തെത്തിക്കാന്‍ ശ്രമിക്കുന്നത്.

സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരന്‍റെ 'കയറ്റം' എന്ന സിനിമയുടെ ചിത്രീകരണത്തിനായാണ് മഞ്ജു വാര്യരും സംഘവും ഹിമാചല്‍ പ്രദേശിലെ ഛത്രുവിലെത്തിയത്. 30ഓളം പേരാണ്​ സംഘത്തിലുള്ളത്​. മഞ്ജു വാര്യര്‍ സഹോദരന്‍ മധു വാര്യരെ സാറ്റലൈറ്റ് ഫോണിലൂടെ ബന്ധപ്പെട്ടാണ് തങ്ങള്‍ കുടുങ്ങിയ വിവരം അറിയിച്ചത്.

മൂന്നാഴ്ചയായി മഞ്ജു വാര്യരും സംഘവും ഛത്രുവിലാണ്​. ഷിംലയില്‍ നിന്ന് 330 കിലോമീറ്റര്‍ അകലെയുള്ള ഒറ്റപ്പെട്ട പ്രദേശമാണിത്. രണ്ടാഴ്ചയായി തുടരുന്ന ശക്തമായ മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചില്‍ ഗതാഗതം തടസപ്പെടുകയായിരുന്നു. സംഘാംഗങ്ങള്‍ക്ക് രണ്ട് ദിവസത്തെ ഭക്ഷണം മാത്രമാണ് കൈവശമുള്ളതെന്നും സഹായം അഭ്യര്‍ഥിച്ചാണ് ഫോണ്‍ വിളിച്ചതെന്നും മധു വാര്യര്‍ അറിയിച്ചു.

എസ് ദുര്‍ഗ, ചോല തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ്​ 'കയറ്റം'

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക