Image

വോട്ടര്‍പട്ടിക പുതുക്കല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍; നിര്‍ദേശങ്ങള്‍ നല്‍കാനും അവസരം

Published on 20 August, 2019
വോട്ടര്‍പട്ടിക പുതുക്കല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍; നിര്‍ദേശങ്ങള്‍ നല്‍കാനും അവസരം

പാലക്കാട്: ഓണ്‍ലൈനായുള്ള വോട്ടര്‍പട്ടിക പുതുക്കല്‍ സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കും. സെപ്റ്റംബര് 30 വരെ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് തെറ്റുകള്‍ തിരുത്താം. സമ്മതിദായകരുടെ വിവരങ്ങള്‍!, കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ എന്നിവ പരിശോധിച്ച് ഫോട്ടോ ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് തിരുത്താവുന്നത്.

വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ അപ്ലിക്കേഷനിലൂടെയും, എന്‍വിഎസ്പി പോര്‍ട്ടല്‍ / സിഇഒയുടെ വെബ്‌സൈറ്റ് അക്ഷയ ഉള്‍പ്പടെയുള്ള പൊതു സേവന കേന്ദ്രങ്ങള്‍, ഇആര്‍ഒ / തഹസില്‍ദാരുടെ ഓഫിസിലുള്ള വോട്ടര്‍ സേവന കേന്ദ്രം, എന്നിവയിലൂടെ പട്ടികയിലെ വിവരങ്ങള്‍ പരിശോധിക്കാം 

ഭിന്നശേഷിക്കാരായ വോട്ടര്‍മാര്‍ക്ക് 1950 എന്ന ഫോണ്‍ നമ്പറിലും വിവരങ്ങള്‍ അറിയാം. സമ്മതിദായകരുടെ വിലാസം ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍, നിലവിലുള്ള പോളിങ് സ്‌റ്റേഷനുകളിലെ അപര്യാപ്തകള്‍!, പുതിയ പോളിങ് സ്‌റ്റേഷനുകളിലെ അപര്യാപ്തകള്‍!, പുതിയ പോളിങ് സ്‌റ്റേഷനുകള്‍ക്കു യേ!ാജിച്ച കെട്ടിടങ്ങളെക്കുറിച്ച നിര്‍ദേശം, തെറ്റുകള്‍ ഇല്ലാത്ത പട്ടിക തയാറാക്കാനുളള സഹായം എന്നിവയാണ് പുതുക്കലിലൂടെ ലക്ഷ്യമിടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക