Image

നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന്‌ വീഴ്‌ച പറ്റിയെന്ന്‌ റിപ്പോര്‍ട്ട്‌

Published on 21 August, 2019
നെടുങ്കണ്ടം കസ്റ്റഡി മരണം; ഇടുക്കി മജിസ്‌ട്രേറ്റിന്‌ വീഴ്‌ച പറ്റിയെന്ന്‌ റിപ്പോര്‍ട്ട്‌
കൊച്ചി: നെടുങ്കണ്ടം കസ്റ്റഡി മരണക്കേസില്‍ ഇടുക്കി മജിസ്‌ട്രേറ്റിന്‌ വീഴ്‌ച സംഭവിച്ചതായി തൊടുപുഴ സി.ജെ.എമ്മിന്‍െറ അന്വേഷണ റിപ്പോര്‍ട്ട്‌. 

ഇടുക്കി മജിസ്‌ട്രേറ്റ്‌ രശ്‌മി രവീന്ദ്രന്‍ രാജ്‌കുമാറിെന്‍റ കേസില്‍ നിയമപരമായ നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്നാണ്‌ റിപ്പോര്‍ട്ടില്‍ വിമര്‍ശനം.

രാജ്‌കുമാറിനെ ഡോക്‌ടറെ കാണിച്ചതിെന്‍റ മെഡിക്കല്‍ രേഖകള്‍ മജിസ്‌ട്രേറ്റ്‌ പരിശോധിച്ചില്ല.വാഹനത്തിലെത്തി രാജ്‌കുമാറിനെ പ്രതിയെ പരിശോധിച്ചതിനാല്‍ ശരീരത്തിലെ അടയാളങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അറസ്റ്റ്‌ രേഖപ്പെടുത്തി 24 മണിക്കൂറിലധികം കസ്റ്റഡിയില്‍ സൂക്ഷിച്ചശേഷമാണ്‌ മജിസ്‌ട്രേറ്റിന്‌ മുന്നില്‍ ഹാജരാക്കിയത്‌. എന്നാല്‍ ഇക്കാര്യത്തില്‍ മജിസ്‌ട്രേറ്റ്‌ പൊലീസിനോട്‌ വിശദീകരണം ചോദിച്ചില്ലെന്നും സി.ജെ.എം ചൂണ്ടിക്കാട്ടുന്നു.
മജിസ്‌ട്രേറ്റ്‌ രശ്‌മി രവീന്ദ്രന്‍െറ ഭാഗത്തുനിന്ന്‌ ഇതിനു മുമ്‌ബും സമാന വീഴ്‌ചയുണ്ടായിട്ടുണ്ടെന്ന്‌ ആരോപണമുയര്‍ന്നിട്ടുണ്ട്‌



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക