Image

മതില്‍ ചാടിക്കടന്ന് സിബിഐ സംഘം എത്തി; പി. ചിദംബരം അറസ്റ്റില്‍

Published on 21 August, 2019
മതില്‍ ചാടിക്കടന്ന് സിബിഐ സംഘം എത്തി; പി. ചിദംബരം അറസ്റ്റില്‍

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ അറസ്റ്റു ചെയ്തു. ഡല്‍ഹി ജോര്‍ബാഗിലെ വസതിയിലെത്തിയാണ് സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. മതില്‍ ചാടിക്കടന്നാണ് സി.ബി.ഐ സംഘം ചിദംബരത്തിന്റെ വീട്ടില്‍ പ്രവേശിച്ചത്. സിബിഐ ആസ്ഥാനത്തെത്തിച്ച ചിദംബരത്തെ ചോദ്യം ചെയ്യുകയാണ്. വ്യാഴാഴ്ച സിബിഐ കോടതിയില്‍ ഹാജരാക്കും.

നാടകീയമായാണ് സിബിഐ സംഘം ചിദംബരത്തെ അദ്ദേഹത്തിന്റെ വസതിയില്‍ നിന്ന് കസ്റ്റഡിയിലെടുത്തത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥരും ചിദംബരത്തിന്റെ വസതിയിലെത്തിയിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാനിരിക്കെയാണ് ചിദംബരത്തിന്റെ അറസ്റ്റ്.

അറസ്റ്റ് ചെയ്തു കൊണ്ടുപോകുന്ന സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലര്‍ സിബിഐയുടെ കാറിനു മുന്നിലേക്കു ചാടിയത് അല്‍പസമയത്തെ സംഘര്‍ഷത്തിനിടയാക്കി. ചിലര്‍ കാറിനു മുകളിലേക്കും കയറി. എന്നാല്‍ ഇവരെയെല്ലാം കാറിനു സമീപത്തു നിന്നു മാറ്റി വാഹനവുമായി സിബിഐ പോവുകയായിരുന്നു. ഇതേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ അവിടെ കുത്തിയിരുന്നു പ്രതിഷേധിച്ചു.

ഒളിച്ചിരുന്ന്’ ഇതെല്ലാം കാണുന്ന ആരുടെയൊക്കെയോ സന്തോഷത്തിനു വേണ്ടിയും വിഷയം സെന്‍സേഷനാക്കുന്നതിനു വേണ്ടിയുമാണ് സിബിഐ ഈ നാടകം കളിക്കുന്നതെന്ന് കാര്‍ത്തി ചിദംബരം ട്വീറ്റ് ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക