Image

ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്‍റെ സ്ഥാപനങ്ങളില്‍ റെയ്ഡ്

Published on 23 August, 2019
ജെറ്റ് എയര്‍വേയ്സ് സ്ഥാപകന്‍ നരേഷ് ഗോയലിന്‍റെ സ്ഥാപനങ്ങളില്‍ റെയ്ഡ്
ന്യൂഡല്‍ഹി: ജെ​റ്റ് എ​യ​ര്‍​വേ​സ് സ്ഥാ​പ​ക​ന്‍ ന​രേ​ഷ് ഗോ​യ​ലി​​​​െന്‍റ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ റെയ്ഡ്. ഡല്‍ഹിയിലെയും മുംബൈയിലെയും സ്വത്തുക്കളിലാണ് പരിശോധന നടത്തുന്നത്. ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്‍റ് ആക്‌ട് (ഫെമ) പ്രകാരമാണ് റെയ്ഡ് നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു.

സാമ്ബത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മാര്‍ച്ചില്‍ നരേഷ് ഗോയല്‍ ജെറ്റ് കമ്ബനി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. ഏപ്രില്‍ 17ന് ജെറ്റ് എയര്‍വേയ്‌സ് വിമാന സര്‍വീസ് നിര്‍ത്തുകയും ചെയ്തു.

എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റും സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസും ജെറ്റ് എയര്‍വേയ്‌സ് സര്‍വീസ് നിര്‍ത്താന്‍ ഇടയായ പ്രതിസന്ധി സംബന്ധിച്ച്‌ അന്വേഷിക്കുന്നുണ്ട്.നേരത്തെ ന​രേ​ഷ് ഗോ​യ​ലി​​​​െന്‍റ വി​ദേ​ശ​യാ​ത്രകള്‍ ഡല്‍ഹി ഹൈ​കോ​ട​തി ത​ട​ഞ്ഞിരുന്നു. വി​വി​ധ ക​ക്ഷി​ക​ള്‍ക്ക് ന​ല്‍കാ​നു​ള്ള 18,000 കോ​ടി​ കെ​ട്ടി​വെ​ച്ചാല്‍ അനുമതി നല്‍കാമെന്നായിരുന്നു കോടതി നിലപാട്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക