Image

ജയസാധ്യതയുണ്ടെങ്കില്‍ നിഷയേയും പിന്തുണയ്ക്കുമെന്ന് പി.ജെ.ജോസഫ്

Published on 23 August, 2019
ജയസാധ്യതയുണ്ടെങ്കില്‍ നിഷയേയും പിന്തുണയ്ക്കുമെന്ന് പി.ജെ.ജോസഫ്
പാലാ ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയായി യുഡിഎഫ് ആരെ നിര്‍ത്തിയാലും പിന്തുണയ്ക്കുമെന്ന് കേരള കോണ്‍ഗ്രസ്(എം) വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. സ്ഥാനാര്‍ഥിയെ കൂടിയാലോചിച്ചാണു തീരുമാനിക്കുക. നിഷാ ജോസ്‌ െക. മാണിയെ പിന്തുണയ്ക്കുമോ എന്നുള്ള ചോദ്യത്തോടായിരുന്നു ജോസഫിന്റെ പ്രതികരണം.

നിഷാ ജോസ് കെ. മാണി ജയസാധ്യതയുള്ള സ്ഥാനാര്‍ഥിയാണെങ്കില്‍ അവരെ പിന്തുണയ്ക്കും. കേരള കോണ്‍ഗ്രസില്‍(എം) സമയവായം ഉണ്ടാക്കുകയയായിരുന്നു ലക്ഷ്യം. എന്നാല്‍ പാര്‍ട്ടി ഭരണഘടന ലംഘിച്ച് മൂന്നു മിനിറ്റ് കൊണ്ടാണു ചെയര്‍മാനെ തിരഞ്ഞെടുത്തത്.

ജോസ് കെ. മാണി വിഭാഗം ചെയര്‍മാന്‍ പാര്‍ട്ടിക്കു ബാധ്യതയാണ്. വിപ്പു നല്‍കാനുള്ള അധികാരം ജില്ലാ പ്രസിഡന്റുമാരില്‍ നിന്നു എടുത്തു കളഞ്ഞെന്നും പി.െജ.ജോസഫ് പറഞ്ഞു. തൊടുപുഴയില്‍ ജോസഫ് വിഭാഗം വിളിച്ച സ്റ്റിയറിങ് കമ്മിറ്റി യോഗത്തിനു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക