Image

പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഉദ്ദേശമില്ലെന്ന് നിതിന്‍ ഗഡ്കരി

Published on 23 August, 2019
പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ ഉദ്ദേശമില്ലെന്ന് നിതിന്‍ ഗഡ്കരി


ന്യൂഡല്‍ഹി: ഇന്ധന വാഹനങ്ങള്‍ക്ക് ബദലായി ഇലക്ട്രിക് വാഹന വില്‍പന പ്രോത്സാഹിപ്പിക്കുന്നുണ്ടെങ്കിലും രാജ്യത്ത് പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ലെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഏതുതരം വാഹനമാണ് വാങ്ങേണ്ടതെന്ന് തീരുമാനിക്കേണ്ടത് ഉപഭോക്താവ് മാത്രമാണ്. 

സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ വാഹനങ്ങള്‍ക്ക് എതിരല്ലെന്നും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ പ്രത്യേക സമയപരിധി നിശ്ചയിച്ചിട്ടില്ലെന്നും ഗഡ്കരി വ്യക്തമാക്കി.  നിലവില്‍ വിപണിയില്‍ ചെറിയ കുഴപ്പങ്ങളുണ്ട്, വാഹന മേഖല നേരിടുന്ന പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ മോദി സര്‍ക്കാര്‍ പൂര്‍ണ പിന്തുണ നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക