Image

പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ധനമന്ത്രാലയം; ബാങ്കുകള്‍ക്ക് 70,000 കോടി

Published on 23 August, 2019
 പ്രതിസന്ധി മറികടക്കാന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ധനമന്ത്രാലയം; ബാങ്കുകള്‍ക്ക് 70,000 കോടി


ന്യൂഡല്‍ഹി: ആഗോള തലത്തില്‍ സാമ്പത്തിക മാന്ദ്യം അനുഭവപ്പെടുന്ന സാഹചര്യത്തില്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വുനല്‍കാന്‍ പദ്ധതികളുമായി ധനമലാ സീതാരാമന്‍. ലോകം സാമ്പത്തിക മാന്ദ്യത്തിലാണെന്നും ഇന്ത്യ ഭേദപ്പെട്ട നിലയിലാണുള്ളതെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. 

ലോകം സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങുകയാണ്. ആഗോള തലത്തില്‍ സാമ്പത്തിക വളര്‍ച്ച കുറഞ്ഞു. അമേരിക്കയും ജര്‍മനിയും അടക്കമുള്ള രാജ്യങ്ങള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അമേരിക്കയെയും ചൈനയെയും അപേക്ഷിച്ച് മെച്ചപ്പെട്ട നിലയിലാണ് ഇന്ത്യയുള്ളതെന്നും അവര്‍ പറഞ്ഞു.

സാമ്പത്തിക പുനരുജ്ജീവന നടപടികളുമായി രാജ്യം മുന്നോട്ടു പോകുകയാണ്. ജിഎസ്.ടി നിരക്കുകള്‍ ലളിതമാക്കുമെന്നും ഇതു സംബന്ധിച്ച് ഞായറാഴ്ച ഉദ്യോഗസ്ഥരുടെ യോഗം ചേരുമെന്നും മന്ത്രി പറഞ്ഞു.  ജിഎസ്ടി റീഫണ്ട് വൈകിക്കില്ലെന്നും മന്ത്രി വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക