Image

ഇടിച്ച് ബോണറ്റില്‍ വീണയാളുമായി കാര്‍ അര മീറ്ററോളം ഓടി, ഡ്രൈവര്‍ അറസ്റ്റില്‍

Published on 23 August, 2019
ഇടിച്ച് ബോണറ്റില്‍ വീണയാളുമായി കാര്‍ അര മീറ്ററോളം ഓടി, ഡ്രൈവര്‍ അറസ്റ്റില്‍
കൊച്ചി: നഗരത്തില്‍ കാല്‍നടക്കാരനോട് കാര്‍ യാത്രക്കാരുടെ കണ്ണില്ലാ ക്രൂരത. കാറിടിച്ച് ബോണറ്റിലേക്ക് വീണ യുവാവുമായി അരക്കിലോമീറ്ററോളം അതിവേഗം കുതിച്ച വാഹനം പൊടുന്നനെ ബ്രേക്കിട്ട് വീഴ്ത്തിയശേഷം നിര്‍ത്താതെ പോവുകയായിരുന്നു. എളമക്കര പേരണ്ടൂര്‍ കവുങ്ങുംകൂട്ടത്തില്‍ വീട്ടില്‍ കെ.എസ്. നിഷാന്തിനോടാണ് (33) കാറിലുണ്ടായിരുന്നവര്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത ചെയ്തത്.

റോഡില്‍ വീണ നിഷാന്തിന്‍െറ കാലിലൂടെ കാറിന്‍െറ ചക്രം കയറി. ഓടിക്കൂടിയ നാട്ടുകാര്‍ യുവാവിനെ സമീപത്തെ ആശുപത്രിയിലെത്തിച്ചു. കാര്‍ െ്രെഡവറെ പിന്നീട് പൊലീസ് പിടികൂടി. പള്ളുരുത്തി കച്ചേരിപ്പടി സ്വദേശി കാട്ടുമ്മേല്‍പറമ്പില്‍ വീട്ടില്‍ നഹാസാണ് (25) അറസ്റ്റിലായത്.

തിങ്കളാഴ്ച വൈകീട്ട് മൂന്നരയോടെ ഇടപ്പള്ളി ബൈപാസിലെ സര്‍വിസ് റോഡില്‍ മരോട്ടിച്ചുവടിന് സമീപത്തെ വളവിലാണ് സംഭവം. ഐ.എന്‍.ടി.യു.സി എളമക്കര മണ്ഡലം പ്രസിഡന്‍റും ഓട്ടോ െ്രെഡവറുമായ നിഷാന്ത് സുഹൃത്തിന്‍െറ ഓട്ടോയില്‍നിന്ന് ഇറങ്ങി റോഡരികിലൂടെ നടന്നുപോകുമ്പോള്‍ പാലാരിവട്ടം ഭാഗത്തേക്ക് വരുകയായിരുന്ന വെള്ള സ്വിഫ്റ്റ് ഡിസയര്‍ കാറാണ് ഇടിച്ചത്.

സമീപത്തെ സ്ഥാപനങ്ങളിലെ സി.സി ടി.വി ദൃശ്യങ്ങളില്‍ നിഷാന്തുമായി കാര്‍ മുന്നോട്ടുകുതിക്കുന്നത് വ്യക്തമാണ്. വലതുകാലിന് ശസ്ത്രക്രിയ നടത്തിയശേഷം കമ്പിയിട്ടിട്ടുണ്ട്. രണ്ടുകാലും മൂന്നുമാസത്തേക്ക് അനക്കരുതെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം.

എളമക്കര സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് സി.സി ടി.വി ദൃശ്യങ്ങള്‍ എസ്.ഐ പ്രേംകുമാറിന്‍െറ നേതൃത്വത്തില്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കണ്ടെത്തിയത്. ഐ.പി.സി 338 (ജീവഹാനിക്കിടയാക്കുംവിധം പരിക്കേല്‍പിക്കല്‍), ഐ.പി.സി 279 (അപകടകരമാംവിധം വാഹനമോടിക്കല്‍) എന്നീ ചാര്‍ജുകളാണ് കാറോടിച്ചയാള്‍ക്കെതിരെ ചുമത്തിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക