Image

ഹര്‍ത്താല്‍ അനുകൂലികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി; ഒരാള്‍ക്ക് പരിക്ക്‌

Published on 05 May, 2012
ഹര്‍ത്താല്‍ അനുകൂലികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റി; ഒരാള്‍ക്ക് പരിക്ക്‌
ഇടുക്കി: ഇടുക്കിയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റിയതിനെത്തുടര്‍ന്നുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കര്‍ഷക കോണ്‍ഗ്രസ് ദേവികുളം നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കുന്നത്തി(52)നാണ് ഗുരുതരമായി പരിക്കേറ്റത്. ജോയിയെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അടിമാലി ഇരുമ്പുപാലം ടൗണില്‍ പതിനൊന്നരയോടെയായിരുന്നു സംഭവം.

വാഹനം തടഞ്ഞ ഹര്‍ത്താല്‍ അനുകൂലികള്‍ക്കിടയിലേക്ക് കാര്‍ ഓടിച്ചു കയറ്റുകയായിരുന്നു. ആദ്യകുര്‍ബാന ചടങ്ങിനെത്തിയവരാണ് കാറിലുണ്ടായിരുന്നത്. നാല്‍പ്പതു പേരടടങ്ങുന്ന സംഘമാണ് വാഹനങ്ങള്‍ തടഞ്ഞത്. ഇതിനിടെ എത്തിയ കാറിന് കൈകാട്ടിയപ്പോള്‍ വാഹനം നിര്‍ത്തി. പ്രവര്‍ത്തകര്‍ അടുത്തെത്തിയപ്പോള്‍ കാര്‍ മുന്നോട്ടെടുക്കുകയായിരുന്നു. സംഭവത്തിനു ശേഷം നിര്‍ത്താതെ ഓടിച്ചു പോയ കാര്‍ അടിമാലി ടൗണിനു സമീപം പോലീസ് കസ്റ്റഡിയിലെടുത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക