Image

ലാദന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്‌ടെത്തിയതായി യുഎസ് നിധിവേട്ടക്കാരന്‍

Published on 05 May, 2012
ലാദന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്‌ടെത്തിയതായി യുഎസ് നിധിവേട്ടക്കാരന്‍
ലണ്ടന്‍: കഴിഞ്ഞവര്‍ഷം യുഎസ് സൈനികനടപടിയില്‍ കൊല്ലപ്പെട്ട അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ലാദന്റെ മൃതദേഹം സംസ്‌കരിച്ച സ്ഥലം കണ്‌ടെത്തിയെന്ന അവകാശവാദവുമായി യുഎസ് നിധിവേട്ടക്കരാന്‍ ബില്‍ വാറന്‍ രംഗത്തെത്തി. അറബിക്കടലില്‍ ഗുജറാത്തിലെ സൂററ്റില്‍ നിന്ന് 320 കിലോ മീറ്റര്‍ പടിഞ്ഞാറ് ആണ് മൃതദേഹം കണ്‌ടെത്തിയതെന്ന് വാറന്‍ അവകാശപ്പെട്ടു.

യുഎസ് പുറത്തുവിട്ട ലാദന്റെ അവസാന ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് സ്ഥലം കണ്‌ടെത്തിയതെന്നും ഇതെവിടെയാണെന്ന് തനിക്ക് മാത്രമെ അറിയൂവെന്നും വാറന്‍ അവകാശപ്പെട്ടു. മൃതദേഹം വീണ്‌ടെടുക്കാനുള്ള ദൗത്യം ജൂണ്‍ ഒന്നു മുതല്‍ ആരംഭിക്കുമെന്നും മൃതദേഹം കണ്‌ടെത്താന്‍ ഒരാഴ്ച മുതല്‍ മൂന്നുമാസം വരെ വേണ്ടി വന്നേക്കാമെന്നും വാറന്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക