Image

എന്റിക്ക ലെക്‌സിക്ക്‌ കൊച്ചി തീരം വിടാന്‍ ഹൈക്കോടതി അനുമതി നല്‍കി

Published on 05 May, 2012
എന്റിക്ക ലെക്‌സിക്ക്‌ കൊച്ചി തീരം വിടാന്‍ ഹൈക്കോടതി അനുമതി നല്‍കി
കൊച്ചി: കടലില്‍ വെച്ച്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയ കേസില്‍ ഇറ്റാലിയന്‍ കപ്പല്‍ എന്റിക്ക ലെക്‌സിക്ക്‌ കൊച്ചി തീരം വിടാന്‍ ഹൈക്കോടതി അനുമതി നല്‍കി. മൂന്ന്‌ കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്‌ടി കപ്പല്‍ ഉടമകള്‍ സമര്‍പ്പിച്ചതിന്‌ ശേഷമാണ്‌ തീരം വിടാന്‍ കോടതി അനുവദിച്ചത്‌.

മൂന്ന്‌ കോടി രൂപയുടെ ബാങ്ക്‌ ഗ്യാരണ്‌ടി ഹൈക്കോടതിയില്‍ കെട്ടിവെയ്‌ക്കുക, കോടതി ആവശ്യപ്പെടുമ്പോള്‍ കേസിലെ സാക്ഷികളായ ജീവനക്കാരെയും നാവികരെയും ഹാജരാക്കുമെന്ന്‌ ഉറപ്പ്‌ നല്‍കുക തുടങ്ങിയ ഉപാധികളോടെ കപ്പല്‍ വിട്ടയക്കാന്‍ നേരത്തെ സുപ്രീം കോടതി അനുമതി നല്‍കിയിരുന്നു.

കഴിഞ്ഞ ഫെബ്രുവരി 15-നാണ്‌ എന്റിക്ക ലെക്‌സിയില്‍ നിന്നുള്ള നാവികരുടെ വെടിയേറ്റ്‌ രണ്‌ടു മത്സ്യതൊഴിലാളികള്‍ മരിച്ചത്‌.കഴിഞ്ഞ രണ്ടര മാസമായി കപ്പല്‍ കൊച്ചി തീരത്ത്‌ പിടിച്ചിട്ടിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക