Image

ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി ജുബൈല്‍ കെഎംസിസി

Published on 26 August, 2019
ലേബര്‍ ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് സഹായ ഹസ്തവുമായി ജുബൈല്‍ കെഎംസിസി

ജുബൈല്‍: മാസങ്ങളായി ജോലിയും ശമ്പളവുമില്ലാതെ പ്രമുഖ കണ്‍സ്ട്രക്ഷന്‍ കമ്പനിയിലെ ലേബര്‍ ക്യാമ്പില്‍ കഴിയുന്ന വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ക്ക് ജുബൈല്‍ കെഎംസിസി പ്രവര്‍ത്തകര്‍ ഭക്ഷണ സാധനങ്ങള്‍ എത്തിച്ചു കൊടുത്തു. 

ദുരിതമനുഭവിക്കുന്ന 170 ഓളം വിവിധ രാജ്യക്കാരായ തൊഴിലാളികള്‍ കഴിയുന്ന ലേബര്‍ ക്യാമ്പിലേക്ക് ജുബൈല്‍ കെഎംസിസി പ്രവര്‍ത്തകര്‍ നല്‍കിയ സഹായ ഹസ്തം അവര്‍ക്ക് ആശ്വാസമേകി. 

ജുബൈല്‍ കെഎംസിസി നേതാക്കളായ കുട്ടി എടപ്പാള്‍, ബഷീര്‍ വെട്ടുപാറ, ബഷീര്‍ താനൂര്‍, ഷിബു കവലയില്‍, ബഷീര്‍ കൂളിമാട്, ഇബ്രാഹിം കുട്ടി താനൂര്‍, ശാമില്‍ ആനിക്കാട്ടില്‍, യാസിര്‍ സി.പി, റിസ്‌വാന്‍, റഷീദ് പാഴൂര്‍, ഉസ്മാന്‍ താത്തൂര്‍, അസീസ് ഉണ്ണിയാല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക