Image

ആലപ്പുഴയുടെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം സെപ്റ്റംബര്‍ 8 ന്

Published on 26 August, 2019
ആലപ്പുഴയുടെ വിദ്യാഭ്യാസ എന്‍ഡോവ്‌മെന്റ് വിതരണം സെപ്റ്റംബര്‍ 8 ന്
കുവൈത്ത് സിറ്റി : ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കുവൈറ്റ്, ജില്ലയില്‍ ഉന്നത വിജയം കൈവരിച്ച സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് നല്കുന്ന സ്‌കോളര്‍ഷിപ് വിതരണം സെപ്റ്റംബര്‍ 8 ന് വിതരണം ചെയ്യും. 

ഉച്ചകഴിഞ്ഞ് രണ്ടിന് ഹരിപ്പാട് കാവല്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. ആലപ്പുഴ എംപി എ.എം. ആരിഫ് സ്‌കോളര്‍ഷിപ് വിതരണം ചെയ്യും. ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിജയമ്മ, മുന്‍ എംപി ടി.ജെ. ആഞ്ചലോസ് , മുന്‍ എംഎല്‍എ മാരായ ബാബു പ്രസാദ്, ടി.കെ. ദേവകുമാര്‍ , ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുക്കും.

ഈ വര്‍ഷം ജില്ലയിലെ 6 താലൂക്കുകളില്‍ നിന്നായി തിരഞ്ഞെടുത്ത 50 കുട്ടികള്‍ക്ക് 10000 രൂപ വീതം വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് രാജീവ് നാടുവിലേമുറി , ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍ , ജനറല്‍ സെക്രട്ടറി തോമസ് പള്ളിക്കല്‍ , ട്രഷറര്‍ കുര്യന്‍ തോമസ് എന്നിവര്‍ അറിയിച്ചു. 

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക