Image

ചന്ദ്രശേഖരന്റെ ശരീരത്തില്‍ 50 ലേറെ വെട്ടുകളേറ്റു

Published on 05 May, 2012
ചന്ദ്രശേഖരന്റെ ശരീരത്തില്‍ 50 ലേറെ വെട്ടുകളേറ്റു
കോഴിക്കോട്: കൊല്ലപ്പെട്ട സി.പി.എം. വിമതനേതാവ് ടി.പി.ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ അമ്പതിലേറെ വെട്ടുകളേറ്റതായി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മുഖത്തും കൈകളിലുമാണ് കൂടുതല്‍ വെട്ടുകളേറ്റിട്ടുള്ളത്. വാളുകൊണ്ടുള്ള വെട്ടേറ്റ് തലയോട്ടി പിളര്‍ന്നുപോയി. തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വാളിനൊപ്പം മഴു പോലുള്ള കനമുള്ള ആയുധം ഉപയോഗിച്ച് ആക്രമണം നടത്തിയതായും പരിശോധനയില്‍ വ്യക്തമായിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക