Image

ദുരിത ബാധിതര്‍ക്കും, സര്‍ക്കാരിനുമൊപ്പം നമുക്കും കൈകോര്‍ക്കാം: കുവൈറ്റ് മലയാളി നേതൃസംഗമം

Published on 01 September, 2019
ദുരിത ബാധിതര്‍ക്കും, സര്‍ക്കാരിനുമൊപ്പം നമുക്കും കൈകോര്‍ക്കാം: കുവൈറ്റ് മലയാളി നേതൃസംഗമം
കുവൈറ്റ് : ദുരിതബാധിതര്‍ക്കാപ്പം, സര്‍ക്കാരിനൊപ്പം കൈകോര്‍ക്കാം എന്ന ആഹ്വാനമായി മാറി കഴിഞ്ഞ ദിവസം ലോക കേരളസഭ സംഘടിപ്പിച്ച മലയാളി നേതൃസംഗമം.35 സംഘങ്ങളില്‍ നിന്നുമായി നൂറിലധികം പ്രതിനിധികള്‍ പങ്കെടുത്ത സംഗമം ദേശസ്‌നേഹം വെളിവാക്കുന്നതായി. ചിന്തകനും വാഗ്മിയും കേരള പബ്ലിക് സര്‍വ്വീസ് കമ്മിഷന്‍ അംഗവുമായ ഡോ. ജിനു സഖറിയ ഉമ്മന്‍ ഉദ്ഘാനം ചെയ്തു. നാടിന്റെ നട്ടെല്ലായി നില നില്‍കുന്ന പ്രവാസികള്‍ക്കുള്ള സംരക്ഷണം ഇടതുപക്ഷ സര്‍ക്കാരിന്റെ മുന്‍ഗണനാ പട്ടികയില്‍ പ്രഥമ സ്ഥാനാമാണുള്ളതെന്ന് അദ്ദേഹം പറഞ്ഞു.അബ്ബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളില്‍ ചേര്‍ന്ന സംഗമത്തിന് ശ്രീം ലാല്‍ അദ്ധ്യക്ഷനായിരുന്നു. എന്‍. അജിത്കുമാര്‍ പ്രവാസി സൗഹൃദ ഗവണ്‍മെന്റെ ആയി പ്രവര്‍ത്തിക്കുന്ന കേരള സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ വിശദീകരിച്ചു.

2020ല്‍ തിരുവനന്തപുരത്തു നടക്കാന്‍ പോകുന്ന എല്‍കെഎസ് മീറ്റിംഗിലേക്ക് നിരവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു.മുബാറക് കമ്‌റോത്ത് (ജികെപിഎ), മുഹമ്മദ് ഫെയ്‌സല്‍(ഫിമ ), സക്കിര്‍ ഹുസ്സൈന്‍ (കെഐ ജി), ജ്യോതി ദാസ് (സ്വാന്തനം) , ഐവി അലക്‌സ് (ഇടുക്കി അസോസിയേഷന്‍), സത്താര്‍ കുന്നില്‍ (ഐഎന്‍. എല്‍), ടി.വി. ഹിക്മത്ത് (കല), ജേക്കബ്ബ് ചണ്ണപ്പേട്ട, ബഷീര്‍ ബാത്ത, വി.ഡി. പൗലോസ് എന്നിവരാണ് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചത്.അഭിപ്രായങ്ങള്‍ ക്രോഡീകരിച്ചു കൊണ്ട് ബാബു ഫ്രാന്‍സിസ് സംസാരിച്ചു. 101 അംഗങ്ങളുള്ള ഫോളോ അപ് കമ്മിറ്റി രൂപികരിച്ചു. സാം പൈനുംമൂട് ജനറല്‍ കണ്‍വീനര്‍. നേതൃസംഗമത്തിനെത്തിയവര്‍ക്ക് സാം പൈനുംമൂട് സ്വാഗതവും തോമസ് മാത്യു കടവില്‍ നന്ദിയും രേഖപ്പെടുത്തി.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക