Image

ഇനി വരുന്ന എല്ലാ അവാര്‍ഡുകളും വാങ്ങാന്‍ പോകുന്നത് ഈ ചിത്രം! ജോജുവിന്റെ പ്രവചനം ഫലിക്കുമോ?

Published on 01 September, 2019
ഇനി വരുന്ന എല്ലാ അവാര്‍ഡുകളും വാങ്ങാന്‍ പോകുന്നത് ഈ ചിത്രം! ജോജുവിന്റെ പ്രവചനം ഫലിക്കുമോ?

സംവിധാന സഹായിയായിട്ടാണു ജോജു ജോര്‍ജ് സിനിമ രംഗത്തേക്ക് എത്തിയത്. ലാല്‍ ജോസ് സംവിധാനം ചെയ്ത പട്ടാളമാണു ആദ്യചിത്രം. തുടര്‍ന്ന് നിരവധി സിനിമകളില്‍ ശ്രേദ്ധേയമായ വേഷങ്ങള്‍ ചെയ്തു. ജോസഫ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തിയതിനൊപ്പം തന്നെ 2018ലെ മികച്ച സ്വഭാവ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ജോജു നേടി

തുടര്‍ന്ന് ഹിറ്റ് മേക്കര്‍ ജോഷി സംവിധാനം ചെയ്ത ചിത്രമായ പൊറിഞ്ചു മറിയം ജോസും സൂപ്പര്‍ വിജയം ആയതോടെ ജോജു താര പദവിയിലേക്ക് എത്തുകയായിരുന്നു. ചോല എന്ന സനല്‍ കുമാര്‍ ശശിധരന്‍ ചിത്രവും, വലിയ പെരുന്നാള്‍ എന്ന ചിത്രവുമാണ് ജോജുവിന്റെ റിലീസാകാനിരിക്കുന്ന ചിത്രങ്ങള്‍. ഈ വര്‍ഷം മലയാള സിനിമയില്‍ നിന്നുള്ള അവാര്‍ഡുകള്‍ എല്ലാം തൂത്തു വാരാന്‍ പോകുന്നത് വലിയ പെരുന്നാള്‍ എന്ന ചിത്രമാണെന്ന് വെളിപ്പെടുത്തുകയാണ് ജോജു ജോര്‍ജ്. ഡിമല്‍ ഡെന്നിസ് എന്ന നവാഗതന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷെയിന്‍ നിഗമാണ് നായകന്‍. ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രമായാണ് ജോജു എത്തുന്നത്.

ഈ വര്‍ഷം ഇതുവരെ കണ്ടതില്‍ വെച്ച് തനിക്കു ഏറ്റവും ഇഷ്ട്ടപെട്ട ചിത്രം കുമ്പളങ്ങി നൈറ്റ്‌സ് ആണെന്നും എന്നാല്‍ ഇനി വരുന്ന എല്ലാ അവാര്‍ഡുകളും വാങ്ങാന്‍ പോകുന്നത് വലിയ പെരുന്നാള്‍ എന്ന ചിത്രമാണെന്നുമാണ് ജോജു പറഞ്ഞത്. ഒരു റേഡിയോ ഇന്റര്‍വ്യൂവിലാണ് ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായിരുന്നു. ഹിമിക ബോസാണ് ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തുന്നത്. ഒക്ടോബറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക