Image

മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌'; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

Published on 02 September, 2019
മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌'; പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി
ശരണ്‍ സംവിധാനം ചെയ്യുന്ന പുതിയ തമിഴ് ചിത്രമാണ് 'മാര്‍ക്കറ്റ് രാജാ എംബിബിഎസ്‌'. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. ആരവ് നായകനായി എത്തുന്ന ചിത്രത്തില്‍ കാവ്യ ഥാപ്പര്‍ ആണ് നായിക . രാധിക ശരത്കുമാര്‍, നാസര്‍, രോഹിണി, ഷായാജി ഷിന്‍ഡെ, പ്രദീപ് റാവത്ത്, ഹാരിഷ് പെരാഡി, ആദിത്യ മേനോന്‍, ചാംസ്, വിഹാന്‍, നികിഷ പട്ടേല്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. 

ആക്ഷനും കോമേഡിക്കും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിരിക്കുന്നത് സൈമണ്‍ കെ കിംഗ് ആണ്. സുരഭി ഫിലിംസിന്റെ ബാനറില്‍ എസ് . മോഹന്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക