Image

മോചിത (ഭാഗം-1 : ജിഷ ബിഷിന്‍)

Published on 02 September, 2019
മോചിത (ഭാഗം-1 : ജിഷ ബിഷിന്‍)
എന്താവേണ്ടേ? ആരെയാകാണണ്ടേ?
ഇളംനിറത്തിലുള്ള കോട്ടണ്‍ സാരിയുടെഅറ്റംകൊണ്ട് തലമുടിമറച്ചു മുന്‍പോട്ടു നടക്കാന്‍ തുടങ്ങിയസീനത്തിന്റെ കണ്ടു സെക്യൂരിറ്റിമര്യാദവിടാതെചോദിച്ചു.
നാസറിക്കയെ ഒന്ന്കാണാന്‍ പറ്റുമോ?
ആര് ? സെക്യൂരിറ്റിമനസിലാകാതെ
സീനത്തിനോട് ചോദിച്ചു.
ഇവിടെഏതോഒരുഫ്‌ലാറ്റില്‍ആണന്നുപറഞ്ഞിരുന്നു.
ഏതാ ഫ്‌ളാറ്റ് നമ്പര്‍ എന്ന് വല്ലോം അറിയാമോ? അല്ലങ്കില്‍ രജിസ്റ്റര്‍ നോക്കിഞാന്‍ വിളിച്ചുചോദിക്കാം.
അതറിയില്ല. ഈഅടുത്താണ് ഫ്‌ളാറ്റ് മേടിച്ചതു എന്നറിയാം.
നാസറൊന്നൊരാള് ഈ അടുത്ത് ... സെക്യൂരിറ്റിരജിസ്റ്റര്‍ബുക്കില്‍പേര് പരതി.
ഒരുമിനിറ്റ്. ഞാന്‍ഒരുഫോണ്‍ചെയ്യട്ടെ...
ഇപ്പൊപറയാം.. സീനത്തുഫോണെടുത്തുനമ്പര്‍തിരഞ്ഞു.
സലീമേഓരുടെപുതിയപെരെന്തുവാ? നാസറെന്നുപറഞ്ഞിട്ട്അറിയണില്ലാ..
ജോര്‍ജോ?
ജോര്‍ജ് ജോര്‍ജ് .. സീനത്തു സെക്യൂരിറ്റിയെ നോക്കിപറഞ്ഞു.
സെക്യൂരിറ്റിക്കാരന്‍ ഒരുആലോചനയോടെ അയാളുടെ കൊച്ചുമുറിക്കകത്തുകേറി
രജിസ്റ്ററില്‍ നോക്കി.
പേര്കണ്ടു. പക്ഷെ പെര്‍മിഷന്‍ വേണം.
ഞാനൊന്നു വിളിച്ചുചോദിക്കട്ടെ..
സീനത്തു സമ്മതഭാവത്തില്‍തലയാട്ടി.
സാറിനൊരുവിസിറ്റര്‍ ഉണ്ട്. സാറെ, അത്പിന്നെ ഒരുപ്രായമായ സ്ത്രീആണ്.
ചില്ലുകൊണ്ടുമറച്ച ആചെറിയറൂമിനകത്തുനിന്നും അയാള്‍പറയുന്നത് സീനത്തിനുകേള്‍ക്കാമായിരുന്നു. പുറത്തുപെരുംചൂടാണ്. അവളുടെദേഹത്തുകൂടെവിയര്‍പ്പുചാലുകള്‍ഒഴുകി. അവള്‍കണ്ണാടിയില്‍കൊട്ടി. അയാള്‍വാതില്‍കുറച്ചുതുറന്നു. വെയിലില്‍നിന്ന്രക്ഷപെടാന്‍സീനത്തുഅതിന്റെചെറിയസ്ഥലത്തോട്ടുചാടികയറി. ഫോണ്‍വച്ച്‌സഹതാപത്തോടെഅവളെനോക്കിയിട്ടുഅയാള്‍പറഞ്ഞു.
അദ്ദേഹത്തിന്പുറത്തുനിന്ന്ആരേംകാണണ്ടഎന്ന്പറഞ്ഞു. വയ്യാതിരിക്കുവാണത്രേ.. സഹായക്കാരോടൊക്കെരണ്ടുമാസംകഴിഞ്ഞിട്ട്വന്നോളാന്‍പറയാന്‍പറഞ്ഞു.
സീനത്തുഅയാളെഒരുസെക്കന്റ്‌നോക്കി.

പിന്നെതന്നോട്തന്നെപറയുന്നപോലെപറഞ്ഞു. എനിക്ക് ഇപ്പോള്‍തന്നെ കണ്ടേമതിയാവു.
അത്‌കേട്ടപ്പോള്‍ അയാള്‍ക്ക് ദേഷ്യംവന്നു. നിങ്ങളോടല്ലേ മര്യാദക്ക്പറഞ്ഞത് സാറിന് വയ്യാത്ത കൊണ്ടാണ്ന്നു . മനുഷ്യപറ്റുകാണിക്കുമ്പോള്‍ തലേകേറിനിരങ്ങുന്നോ?
ഒറ്റതവണകൂടിവിളിക്കാമോ? എന്റെപേര് സീനത്ത്ന്നാ. ഞാനാണ്കാണാന്‍വന്നത്എന്ന്പറ. എന്നിട്ടുംസമ്മതിച്ചില്ലെങ്കില്‍ഞാന്‍പൊയ്‌ക്കോളാം.
എന്റെപൊന്നുപെങ്ങളെ ഇങ്ങളെന്റെ
പണികളയ്ക്കല്ല് .
പേടിക്കാതെ. ഒരുതവണമതി. അവസാനത്തെശ്രമം .
അത്പറയുമ്പോള്‍സീനത്തിന്റെസ്വരംകടുത്തിരുന്നു .
അയാള്‍ഒന്ന്കൂടിഅതെനമ്പര്‍ഡയല്‍ചെയ്തു.
ക്ഷമിക്കണംസാറെ.. കാണാന്‍വന്നയാളുടെപേര്‌സീനത്തുഎന്നാണെന്നുപറഞ്ഞാല്‍കാണാന്‍സമ്മതിക്കുമെന്നുപറഞ്ഞുഒരേനിര്‍ബന്ധം. അതുകൊണ്ടാരണ്ടാമത്വിളിച്ചുശല്യപ്പെടുത്തുന്നത്.
അപ്പുറത്തുനിന്ന്കുറച്ചുനേരത്തെനിശ്ശബദ്ധതക്ക്‌ശേഷംഉത്തരംവന്നു.
ശരിസാറെ . ഞാന്‍മുകളിലോട്ടുകൊണ്ട്വന്നോളാം.
അയാള്‍വിനയത്തോടെഫോണ്‍വെച്ചു .
സന്തോഷത്തോടെഅയാള്‍അവളെ
നോക്കിപറഞ്ഞു.
സമ്മതിച്ചൂട്ടോ. ഞാന്‍കൊണ്ടേആക്കാം.
ബുദ്ധിമുട്ടണ്ട. നമ്പര്‍പറഞ്ഞാല്‍ഞാന്‍
കണ്ടുപിടിച്ചോളാം.
ഏയ് . പാടാന്നെ . പുള്ളിമൂന്നാംനിലയിലാതാമസം. എന്നോട്കൂടെവരാന്‍പറഞ്ഞു. നിങ്ങള്പരിചയക്കാരാഅല്ലെ .
സീനത്തുവെറുതെതലയാട്ടി.
ചന്ദ്രാ.. ഒന്ന്‌നോക്കികോട്ടോ.
അയാള്‍ചെടികള്‍ക്ക് വെള്ളമൊഴിച്ചുകൊണ്ടിരുന്ന വേറൊരാളെനോക്കാനേല്‍പ്പിച്ചു അവളുടെ മുന്‍പിലായിനടന്നു.

പരന്നുകിടക്കുന്നഒരുകെട്ടിടമാണ്. ആകെ ആറുനിലകള്‍.എല്ലായിടത്തും ചെടികള്‍.ഒരുപാടുസ്ഥലംവെറുതെഒഴിച്ചിട്ടിരിക്കുന്നു.നഗരത്തിന്റെതിരക്കില്‍പെടാതെഎന്നാല്‍നഗരത്തോട്‌ചേര്‍ന്ന്കിടക്കുന്നഒരുആഡംബരം.
പുതിയബിഎല്‍ഡിങ്ങാന്നെ. വല്യപൈസക്കാര്മാത്രേഉള്ളു. അയാള്‍അവളോട്പറഞ്ഞു.
എല്ലാംപുറത്തെപോലെയാ. അവിടുന്ന്വയസാവുമ്പോള്‍നാട്ടില്‍തിരിച്ചുവന്നൊരാഅധികോംഇവിടെവീട്‌മേടിച്ചിരിക്കുന്നത്.
അയാള്‍അവളോട് വെറുതെസംസാരിച്ചു
കൊണ്ടിരുന്നു.
പക്ഷെഒന്നിലുംഅവള്‍ആശ്ചര്യപെടുന്നത്കണ്ടില്ലഅയാള്‍.
നിങ്ങളെടന്നാ? കോയികോടാന്യാ?
അല്ല..കാസര്‍ഗോഡെന്നാ..
അയ്ശരി ...കൂടാരുല്യേ .. അല്ല. .വെറുക്കനെചോയിചെന്നെല്ല് .. നല്ലദൂരോണ്ടല്ലോ ..
മക്കളുണ്ട്.. വണ്ടീലാ .. ഇറങ്ങീല്ല.
ആണോ.. എന്താചെയ്യല്ലേഇപ്പത്തെകുട്യോളെകൊണ്ട്. ഇല്ലങ്കില്‍എനക്കിപ്പോളുംഇപ്പണിക്ക്‌നിക്കണ്ട
വല്ലകാര്യോണ്ടോ ..
അയാള്‍ഒരുദീര്‍ഘനിശ്വാസത്തോടെ പറഞ്ഞുനിര്‍ത്തി.
ബെല്‍ അടിച്ചതുംകാത്തിരുന്നപോലെ ഒരുകൊച്ചുപെണ്ണ്വന്നുവാതില്‍തുറന്നു.
അവളുടെകയ്യില്‍ പത്തിന്റെഒരുനോട്ട്. അതുഅവള്‍ അയാള്‍ക്ക്‌നേരെനീട്ടി.
വേണ്ടനീവച്ചോകൊച്ചെ ..അയാള്‍അത്‌നിരസിച്ചു.
പിന്നെസീനത്തിന്റെ നോക്കി ഇവിടെഅടിച്ചു വ്രത്തിയാക്കാന്‍വരുന്ന പെണ്ണിന്റെ മോളാഎന്ന്പറഞ്ഞുഅയാള്‍തിരിച്ചുനടന്നു.
ആകൊച്ചിന്റെപുറകെ നടക്കുമ്പോള്‍ സീനത്തിനുതൊണ്ടവരളുന്നുണ്ടായിരുന്നു. നീണ്ട ഇരുപത്തേഴുവര്ഷം കഴിഞ്ഞുള്ള കണ്ടുമുട്ടല്‍ .

(തുടരും)

മോചിത (ഭാഗം-1 : ജിഷ ബിഷിന്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക