Image

ആരും പറയാത്ത ഹീറോയുടെ കഥ; റെയില്‍വേ ഗാര്‍ഡുകളുടെ ജീവിത കഥയുമായി പൃഥ്വിരാജ്

Published on 03 September, 2019
ആരും പറയാത്ത ഹീറോയുടെ കഥ; റെയില്‍വേ ഗാര്‍ഡുകളുടെ ജീവിത കഥയുമായി പൃഥ്വിരാജ്

ഫയർമാൻ എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ദീപു കരുണാകരൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രത്തിൽ പൃഥ്വിരാജ്‌ നായകനാകുന്നു. ഉണ്ണി ആർ കഥ ഒരുക്കുന്ന ചിത്രം എന്നത് കൊണ്ട് തന്നെ പ്രഖ്യാപനം കൊണ്ട് വലിയ തരംഗം തന്നെയാണ് ചിത്രം സൃഷിടിക്കുന്നത്. റെയിൽവേ ഗാർഡ് എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ ഉടനെ തന്നെ പുറത്തു വിടും. ഇന്ത്യൻ പാളങ്ങളിൽ കൂടി ട്രെയിനും കൊണ്ട് പോകുന്ന വീരനായ റെയിൽവേ ഗാർഡിന്റെ കഥ ആയിരിക്കും ചിത്രം പറയുക.

 

 

തന്റെ ഫേസ്ബുക്കിലൂടെ ആണ് പൃഥ്വിരാജ് പുതിയ ചിത്രത്തെ കുറിച്ചുള്ള കാര്യം ആരാധകരുമായി പങ്കുവെച്ചത്. കടുത്ത ചൂടും, മരവിപ്പിക്കുന്ന തണുപ്പും, ഇരുണ്ട രാത്രികളും, ലോക്കോമോട്ടീവിയുടെ സ്പന്ദനവുമാണ് റെയില്‍വെ ഗാര്‍ഡുകള്‍ക്ക് കൂട്ടായിട്ടുള്ളത്. ആര്‍ക്കും അറിയാത്ത എന്നാല്‍ ആരും പറയാത്ത ഹീറോയുടെ കഥ. അതാണ് റെയില്‍വെ ഗാര്‍ഡിന്റെ കഥ എന്നാണ് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചത്.കലാഭവന്‍ ഷാജോണ്‍ ആദ്യമായി സംവിധാനം ചെയ്ത ബ്രദേഴ്‌സ് ഡേ ആണ് പൃഥ്വിരാജിന്റെ തീയ്യേറ്ററുകളിലെത്തുന്ന ഏറ്റവും പുതിയ ചിത്രം

ആരും പറയാത്ത ഹീറോയുടെ കഥ; റെയില്‍വേ ഗാര്‍ഡുകളുടെ ജീവിത കഥയുമായി പൃഥ്വിരാജ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക