മലയാള സിനിമയ്ക്ക് കറുത്ത ഹാസ്യത്തിന്റെ വഴികള്‍ പരിചയപ്പെടുത്തിയ നടനാണ് ശ്രീനിവാസന്. എണ്‍പതുകളുടെ ഒടുവിലും തൊണ്ണൂറുകളിലും അദ്ദേഹം അവതരിപ്പിച്ച കഥാപാത്രങ്ങള്‍ മലയാള പ്രേക്ഷകനെ ചിരിപ്പിച്ചു കൊല്ലുവയായിരുന്നു. ശ്രീനിവാസന് സംവിധാനം ചെയ്ത വടക്കുനോക്കിയ യന്ത്രത്തിലെ സംശയരോഗിയായ ഭര്‍ത്താവ് തളത്തില്‍ ദിനേശന് ഇപ്പോഴും പ്രേക്ഷകരുടെ മനസില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. വര്‍ഷങ്ങള്‍ക്കു ശേഷം ഇപ്പോഴിതാ അദ്ദേഹത്തിന്റെ മകന് ധ്യാന്‍ ശ്രീനിവാസന് സംവിധായകന്റെ മേലങ്കിയണിഞ്ഞു കൊണ്ട് ആ ചിത്രത്തിലെ അതേ കഥാപാത്രങ്ങളുമായി വെള്ളിത്തിരയിലേക്കു വരുന്നു. തളത്തില്‍ ദിനേശനും ശോഭയും "ലവ്, ആക്ഷന്‍, ഡ്രാമ' എന്ന ചിത്രത്തിലൂടെ
ഒരിടവേളയ്ക്കു ശേഷം നിവിന്‍പോളി നായകനായി എത്തുന്ന ചിത്രം, നായികയാവട്ടെ തെന്നിന്ത്യന്‍ സിനിമാ ലോകത്തെ ലേഡി സൂപ്പര്‍ സ്റ്റാറായ സാക്ഷാല്‍ നയന്‍താര. അജു വര്‍ഗീസ്.ഛായാഗ്രഹണം ജോമോന്.ടി.ജോണ്‍, ഷാന്‍ റഹ്മാന്റെ സംഗീതം.അങ്ങനെ പ്രേക്ഷകര്‍ കാത്തിരുന്ന കൗതുകങ്ങള്‍ നിരവധിയായിരുന്നു ഈ ചിത്രത്തെ കുറിച്ച്. ഏതായാലും അതൊന്നും വെറുതെയായില്ല എന്ന് ചിത്രം കണ്ടിറങ്ങുമ്പോള്‍ നമുക്ക് മനസിലാകും.
ഇഷ്ടം പോലെ പണമുമ്ട്. അതിന്റെ കൂടെ അല്പം പുകവലി, അലസത, ഉത്തരവാദിത്വമില്ലായ്മ, ചില്ലറ തരികിടകള്‍, ഉഡായിപ്പ് അങ്ങനെ ഒരു വിധപ്പെട്ട സ്വഭാവദൂഷ്യങ്ങളെല്ലാം അപകടകരമല്ലാത്ത രീതിയില്‍ ഒരുമിച്ചുചേര്‍ന്ന ചെറുപ്പക്കാരനാണ് ദിനേശന്. ഈ ദിനേശന്റെ ജീവിതത്തിലേക്കാണ് ഒരു സുപ്രഭാതത്തില്‍ തികച്ചും അവിചാരിതമായി ശോഭ കടന്നു വരുന്നത്. സ്വന്തമായി ബിസിനസ് ഉള്ള അതീവ സുന്ദരിയായ യുവതിയാണ് ശോഭ. ഇവര്‍ തമ്മില്‍ പിന്നീട് പ്രണയത്തിലാകുന്നു. അതീവസുന്ദരിയായ തീരുമാനങ്ങളെടുക്കാന്‍ പ്രാപ്തിയുള്ള യുവതിയായ ശോഭയെന്തിനാണ് ഒരുപാട് ദുശീലങ്ങളുള്ള ദിനേശന പ്രണയിക്കുന്നത് എന്നു തോന്നാം. ഇതിനുളള ഉത്തരമാണ് സിനിമയുടെ മുന്നോട്ടുള്ള സഞ്ചാരം.
കായംകുളം കൊച്ചുണ്ണിയിലെ ധീരനായ, ആക്ഷന്‍ രംഗങ്ങളില്‍ കസറിയ നിവിന്‍ പോളിയെ അല്ല നമുക്ക് ലവ് ആക്ഷന്‍ ഡ്രാമയില്‍ കാണാനാകുന്നത്. പ്രേമം, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ ചിത്രങ്ങളിലെ നിവിന്‍ പോളി കഥാപാത്രങ്ങളുടെ സ്വഭാവശൈലിയും അവതരണവുമുണ്ടല്ലോ. നിവിന്‍ ഏറ്റവും അനുയോജ്യമായ കഥാപാത്രങ്ങള്‍ അതാണെന്ന് തോന്നല്‍ ശരിവയ്ക്കുന്ന തരത്തിലാണ് ഇതിലെ ദിനേശനും എത്തുന്നത്. സിനിമയുടെ ആദ്യ പകുതി നല്ല തമാശയും പ്രണയവും എല്ലാം ചേരുന്നതാണ്. രണ്ടാം പകുതിയില്‍ പ്രണയത്തിനാണ് കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. അത് കഥയ്ക്ക് ഇഴച്ചിലില്ലാതെ വളരെ മനോഹരമായി തന്നെ പറഞ്ഞു പോകുന്നുണ്ട് സംവിധായകന്.
നിവിന്‍ പോളി ഇതിനു മുമ്പ് പ്രേക്ഷക മനസില്‍ ഇടം നേടിയെടുത്ത കഥാപാത്രത്തിന്റെ അതേ പാറ്റേണിലാണ് ഇതിലെ ദിനേശനും പോകുന്നത്. അതിന്റെ കൂടെ കൂട്ടുകാരനായി അജു വര്‍ഗീസും കൂടി എത്തുന്നതോടെ തിയേറ്ററില്‍ ചിരിയുടെ പൂരം ഒരുങ്ങുന്നു. നിവിനും അജുവും ചേര്‍ന്നുള്ള കോമ്പിനേഷന്‍ സീനുകള്‍ പ്രേക്ഷകന് ആവോളം നര്‍മ്മം നല്‍കുന്നുണ്ട്. കഥാന്ത്യം പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്നതാണെങ്കിലും അത് വിരസതയുളവാക്കുന്നില്ല.
നായിക ശോഭയായി എത്തിയ നയന്‍താര തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അത്ഭുതപ്പെടുത്തുന്ന സ്കീന് പ്രസന്‍സാണ് നയന്‍സിന്റേത്. ഓരോ രംഗവും കളര്ഫുളാക്കുന്നതില് നയന്‍സിന്റെ താരമൂല്യവു ഗ്ളാമറും വഹിക്കുന്ന പങ്കു വലുതാണ്. അതുപോലെ നിവിന്‍ പോളിയും നയന്‍സും തമ്മിലുള്ള പ്രണയരംഗങ്ങളും അതിന്റെ വികാസവുമെല്ലാം വളരെ രസകരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്.
വിനീത് ശ്രീനിവാസന്, ശ്രീനിവാസന്, മല്ലിക സുകുമാരന്‍, രഞ്ജി പണിക്കര്‍, ധന്യഎന്നിവര്ക്കു പുറമേ തമിഴില്‍ നിന്നുള്ള താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ഫാമിലിക്കൊപ്പമോ കൂട്ടുകാര്‍ക്കൊപ്പമോ പോയി കണ്ടാസ്വദിക്കാന്‍ കഴിയുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധൈര്യമായി ടിക്കറ്റെടുക്കാം.