Image

ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി: പ്രൊഫ. കോശി തലയ്ക്കല്‍ പ്രസിഡന്റ്

പി. ഡി. ജോര്‍ജ് നടവയല്‍ Published on 06 September, 2019
ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി: പ്രൊഫ. കോശി തലയ്ക്കല്‍ പ്രസിഡന്റ്
ഫിലഡല്‍ഫിയ:  ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദിയ്ക്ക് പുതിയ ഭാരവാഹികള്‍. പ്രൊഫ. കോശി തലയയ്ക്കല്‍ (പ്രസിഡന്റ്), നീനാ പനയ്ക്കല്‍ (വൈസ് പ്രസിഡന്റ്), അശോകന്‍ വേങ്ങശ്ശേരി ( വൈസ് പ്രസിഡന്റ്), ജോര്‍ജ് നടവയല്‍ (ജനറല്‍ സെക്രട്ടറി), ഡോ. സിജോ ചെമ്മണ്ണൂര്‍ (ജോയിന്റ് സെക്രട്ടറി), ഫീലിപ്പോസ് ചെറിയാന്‍ (ട്രഷറാര്‍).
പ്രൊഫ. കോശി തലയ്ക്കല്‍, മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍ മൂന്നു പതിറ്റാണ്ട് മലയാളം വിഭാഗം തലവനായിരുന്നു. നിരൂപകന്‍, പരിഭാഷകന്‍, കവി, പ്രഭാഷകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ്. പ്രശസ്തങ്ങളായ ക്രിസ്തീയ ഗാനങ്ങളുടെ രചയിതാവാണ്. പ്രൊഫ. കോശി തലയ്ക്കലിന്റെ 'കാലാന്തരം' എന്ന കവിതാ സമാഹാരം പ്രസിദ്ധമാണ്. നാടകകാരനാണ്. ബൈബിള്‍ പണ്ഡിതനാണ്. കേരളത്തില്‍ കോണ്‍ഗ്രസ്സിന്റെയും തുടര്‍ന്ന് ജനതാ പാര്‍ട്ടിയുടെയും തീപ്പൊരി പ്രസംഗകനും നേതാവുമായിരുന്നു. 

അശോകന്‍ വേങ്ങശ്ശേരി സാമ്പത്തിക കാര്യവിദഗ്ദ്ധനും സാഹിത്യകാരനും ലാനാ മുന്‍ വൈസ് പ്രസിഡന്റുമാണ്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ പഠനത്തിന് വിവിധ ഭാഷകളിലേയ്ക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട,'' ശ്രീ നാരായണ ഗുരു: ദ പെര്‍ഫെക്ട് യൂണിയന്‍ ഓഫ് ബുദ്ധ ആന്റ് ശങ്കര- ഏ കോമ്പ്രിഹെന്‍സീവ് ബയോഗ്രഫി'' എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. നീനാ പനയ്ക്കല്‍ നിരവധി ജന പ്രിയ നോവലുകളും ചെറുകഥകളും രചിച്ച സാഹിത്യകാരിയാണ്. ഡോ.സിജോ ചെമ്മണ്ണൂര്‍ ശാസ്ത്രജ്ഞനും സിനിമാ നിരൂപകനുമാണ്. ഫീലിപ്പോസ് ചെറിയാന്‍ കോട്ടയം ബസേലിയോസ് കോളജ് മുന്‍ അദ്ധ്യാപകനും, മികച്ച സാമൂഹ്യ പ്രവര്‍ത്തകനും, വിവിധ സംഘടനകളുടെ സാരഥിയുമാണ്.

ലാനയുടെ അംഗ സംഘടനയായി ചക്കോ ശങ്കരത്തില്‍ വിഭാവനം ചെയ്ത സാഹിത്യ പ്രവര്‍ത്തക സംഘമാണ് 'ഫിലഡല്‍ഫിയ മലയാള സാഹിത്യ വേദി', (Literary Association for Malayalam Philadelphia- LAMP). യൂണിവേഴ്‌സിറ്റി ഓഫ് പെന്‍സില്‍വേനിയയിലെ മലയാള വിഭാഗം മേധാവിയും, അമേരിക്കയിലെ മലയാളപത്രരംഗത്ത് ആദ്യകാലപ്രവര്‍ത്തകനുമായ  ഡോ. ജെയിംസ് കുറിച്ചിയാണ് ഉദ്ഘാടനം ചെയ്തത്. 
 'പ്രളയാവര്‍ത്തനവും കേരളവും പിന്നെ ഗാഡ്ഗിലും മറ്റും' എന്ന വിഷയത്തെ ആസ്പദമാക്കി ഫിലഡല്‍ഫിയാ മലയാള സാഹിത്യ വേദി പഠനച്ചര്‍ച്ച നടത്തുന്നു; സെപ്റ്റംബര്‍ 8 ഞായറാഴ്ച വൈകുന്നേരം 4 മണിക്ക്. മാധവ് ഗാഡ്ഗിലിന്റെ വിദ്യാര്‍ത്ഥിയും
ശാസ്ത്രജ്ഞനുമായ ഡോ. സിജോ ചെമ്മണ്ണൂര്‍ മുഖ്യ പഠനം അവതരിപ്പിയ്ക്കും. ഏവരെയും ക്ഷണിയ്ക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് : പ്രസിഡന്റ് പ്രൊഫ. കോശി തലയ്ക്കല്‍ (267 212 6487), വൈസ് പ്രസിഡന്റുമരായ നീനാ പനയ്ക്കല്‍ (215 722 6741), അശോകന്‍ വേങ്ങശ്ശേരി (267 969 9902), ജനറല്‍ സെക്രട്ടറി ജോര്‍ജ് നടവയല്‍ (215 494 6420),  ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ (215 605 7310), ജോയിന്റ് സെക്രട്ടറി ഡോ. സിജോ ചെമ്മണ്ണൂര്‍ (267 665 1738).

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക