Image

ഓണചിത്രങ്ങള്‍ക്ക് ആവേശവുമായി 'ഫൈനല്‍സ്' പ്രദര്‍ശനത്തിനെത്തി

Published on 06 September, 2019
ഓണചിത്രങ്ങള്‍ക്ക് ആവേശവുമായി 'ഫൈനല്‍സ്' പ്രദര്‍ശനത്തിനെത്തി

രജീഷ വിജയന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന 'ഫൈനല്‍സ്' പ്രദര്‍ശനത്തിനെത്തി. നവാഗതനായ പി.ആര്‍. അരുണ്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായാണ് രജിഷ എത്തുന്നത്. മികച്ച പ്രതികരണമാണ് ആദ്യ ഷോ കഴിഞ്ഞപ്പോള്‍ ചിത്രത്തിന് ലഭിക്കുന്നത്.


ചിത്രത്തിന്റെ ഗാനങ്ങളും പ്രോമോകളും പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കുന്നവയായിരുന്നു. നൂറോളം തിയേറ്ററുകളിലാണ് ഫൈനല്‍സ് പ്രദര്‍ശിപ്പിക്കുന്നത്.

ഒളിംപിക്‌സിനായി തയ്യാറെടുക്കുന്ന ആലീസ് എന്ന സൈക്ലിസ്റ്റായാണ് ചിത്രത്തില്‍ രജീഷ വേഷമിടുന്നത്.


മലയാളത്തിലെ ആദ്യ സമ്ബൂര്‍ണ സൈക്ലിസ്റ്റ് സ്പോര്‍ട്സ് ചിത്രം കൂടിയാണ് 'ഫൈനല്‍സ്'. സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തുന്നു.

നിരഞ്ജ് രാജു , മുത്തുമണി , ധ്രുവന്‍ , ടിനി ടോം , സോനാ നായര്‍ , കുഞ്ഞന്‍, മീര നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍.


മണിയന്‍പിള്ള രാജുവും പ്രജീവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഹിറ്റാണ്. നടി പ്രിയ വാര്യരും ഫൈനല്‍സില്‍ ഗാനമാലപിച്ചിട്ടുണ്ട്.

കൈലാസ് മേനോനാണ് സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. സുദീപ് ഇളമണ്‍ ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രസംയോജനം ജിത്ത് ജോഷിയാണ് നിര്‍വഹിച്ചിരിക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക