Image

തിരിഞ്ഞുകുത്തിയ കോണ്‍ഗ്രസുകാരെ പാഠംപഠിപ്പിക്കുമെന്ന് സുകുമാരന്‍ നായര്‍

Published on 06 May, 2012
തിരിഞ്ഞുകുത്തിയ കോണ്‍ഗ്രസുകാരെ പാഠംപഠിപ്പിക്കുമെന്ന് സുകുമാരന്‍ നായര്‍
തിരിഞ്ഞുകുത്തിയ കോണ്‍ഗ്രസുകാരെ പാഠംപഠിപ്പിക്കുമെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍. ചേര്‍ത്തലയില്‍എന്‍.എസ്.എസ് താലൂക്ക് യൂനിയന്‍ സമ്മേളനവും പുതിയതായി നിര്‍മിച്ച മന്ദിരവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ന്യൂനപക്ഷ സമുദായങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് വഴങ്ങിയ അവര്‍ ഭരണത്തില്‍ സാമുദായിക സന്തുലിതാവസ്ഥ പാലിക്കാന്‍ തയാറായില്ല. ഭരണത്തില്‍ ഗണ്യഭാഗവും ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കിയാല്‍ ഭൂരിപക്ഷം വരുന്ന വിഭാഗങ്ങള്‍ എങ്ങോട്ട് പോകുമെന്നതിന് കോണ്‍ഗ്രസുകാര്‍ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാഷ്ട്രീയത്തില്‍ സമുദായ നേതാക്കള്‍ ഇടപെടരുതെന്നാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്ന ആവശ്യം. മലബാര്‍ ഭാഗത്തുനിന്നാണ് ഇത് ആദ്യമുയര്‍ന്നത്. സമുദായത്തിന്റെ പിന്തുണയില്ലാതെയാണോ അവിടെ എല്ലാവരും ജയിച്ചുകയറുന്നത്. സമുദായത്തിന്റെ പിന്തുണക്കായി നേതാക്കളുടെ കാലുപിടിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ തയാറാകുകയും യുവജനവിഭാഗത്തെ വിട്ട് സമുദായ നേതാക്കളെ തെറിപറയിക്കുകയും ചെയ്യുന്ന രീതിയാണ് ഇവിടെ നടക്കുന്നത്. കോണ്‍ഗ്രസിന്റെ സംസ്കാരമിതാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക