Image

മലയാളം (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)

Published on 06 September, 2019
 മലയാളം (കവിത: സാരംഗ് സുനില്‍കുമാര്‍ പൈക്കാട്ട്ക്കാവില്‍)
പൂവിളി കേട്ടുവോ
പൂവിളി കേട്ടുവോ
പൂപ്പൊലി പാട്ടിന്റെ
താളം കേട്ടുവോ ;

അത്തമെത്തുന്നു
മുറ്റത്തുമ്മറത്തു ,
തുമ്പ പൂവിന്റെ
പൂ ചിരി പോലെ ;

മലനാടും ഇടനാടും
പൂ പിടിക്കുന്നുവെന്‍ ,
കൊച്ചു കേരളം
പൂക്കളം തീര്‍ക്കുന്നു ;

കൊച്ചു കുഞ്ഞുങ്ങള്‍
കാട്ടിലേക്കോടുന്നു ,
തൃചെമ്പരത്തികള്‍
മാടി വിളിക്കുന്നു ;

ഈണമിട്ടാകിളികള്‍
പാട്ടു പാടുന്നു ,
ഇലകളാ മണ്ണില്‍
വസന്തം ചേര്‍ക്കുന്നു ;

തുമ്പയും അത്തിയും
നീല കുറിഞ്ഞിയും ,
മലയാള തേരില്‍
പൂക്കളമാകുന്നു  ;

കുട്ട്യോളും വല്ല്യോരും
തിണ്ണയില്‍ ഇലയിട്ടു ,
സദ്യയുണ്ണുന്നു
ചമ്പാവരി ചോറുമായി ;

ആലിലും മാവിലും
ഊഞാലേറുന്നു ,
ബാല്യ കാലത്തിന്‍
കുസൃതി നിറയുന്നു ;

പൊത്തി കളിച്ചും
പാടത്തു പാടിയും ,
പിള്ളേരു തീര്‍ക്കുന്നു
പൂപ്പൊലിയോണം ;

വേഷഭൂഷാദികള
ത്രയുംമാറി ,
മാവേലിയെത്തുന്നു
മാമല നാട്ടില്‍ ;

വീടായ വീട്ടിലും
സര്‍വ്വത്ര നാട്ടിലും
നോക്കി ചിരിക്കുന്നു
നിശാഗന്ധി പോല്‍ ;

നാടും നഗരവും
നിറഞ്ഞാടുന്നു ,
പൂര പുലിക്കളി
തെരുവിന്‍ നിശാക്കളി ;

ഉത്രാട പാച്ചിലില്‍
ഉറ്റോരെ കാണുവാന്‍ ,
വീടായ വീടെല്ലാം
വീടുണരുന്നു ;

സന്ധ്യയെത്തുന്നു ,
തിരുവിളക്കുമറ
ത്തെത്തുന്നു ,
തങ്ക തിരുവാതിര
ചമയം തീര്‍ക്കുന്നു ;

ദൂരെ മാനത്തു
ചന്ദ്രനുദിക്കുന്നു ,
നന്ദ്യാര്‍വട്ടപൂപ്പോല്‍
പപ്പട പൂക്കളം ;

രാവിരുട്ടുന്നു
ഓണം മറയുന്നു ,
നാടിന്റെയോര്‍മ്മകള്‍
വരും കൊലത്തിന്‍
കാത്തിരിപ്പാകുന്നു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക