മ മ്മൂട്ടിയെ പ്രധാന കഥാപാത്രമാക്കി രമേശ് പിഷാരടി സംവിധാനം ചെയ്യുന്ന 'ഗാനഗന്ധര്‍വ്വ'ന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
മമ്മൂട്ടിയുടെ പിറന്നാളിനോടനുബന്ധിച്ചാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. മമ്മൂക്കയ്ക്കുള്ള പിറന്നാള്‍ സമ്മാനമായാണ് അണിയറ പ്രവര്‍ത്തകര്‍ ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്.
പഞ്ചവര്ണ തത്ത എന്ന ചിത്രത്തിന് ശേഷം പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധര്വന്.
ഗാനമേളകളില്‍ അടിപൊളി പാട്ടുകള്‍ പാടുന്ന വ്യക്തിയാണ് കലാസദന്‍ ഉല്ലാസ് എന്ന വ്യക്തിയെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
രമേശ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.
മമ്മൂട്ടി മൂന്ന് ഗെറ്റപ്പുകളിലെത്തുമെന്ന് റിപ്പോര്‍ട്ടുകളുള്ള ചിത്രത്തില്‍ പുതുമുഖ താരം വന്ദിതയാണ് നായിക.
മനോജ് കെ ജയന്, സുരേഷ് കൃഷ്ണ, ഹരീഷ് കണാരന്, മണിയന് പിള്ള രാജു, ധര്മജന് ബോള്‍ഗാട്ടി തുടങ്ങിയവര്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ശ്രീലക്ഷ്മി, ശങ്കര്‍ രാജ്, സൌമ്യ രമേഷ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.