Image

കമല്‍ഹാസന്‍ അപമാനിച്ചെന്ന് നടി മധുമിത

Published on 08 September, 2019
കമല്‍ഹാസന്‍ അപമാനിച്ചെന്ന് നടി മധുമിത

നടന്‍ കമല്‍ഹാസന്‍ അപമാനിച്ചെന്ന പരാതിയുമായി ബിഗ് ബോസ് മുന്‍ മല്‍സരാര്‍ഥിയും നടിയുമായ മധുമിത. ബിഗ് ബോസ് തമിഴ് പതിപ്പ് അ​വ​താ​ര​ക​നാ​യ ക​മ​ല്‍​ഹാ​സ​നെ കൂടാതെ മറ്റ് മല്‍സരാഥികള്‍ക്കും എതിരെ മധുമിത പരാതി നല്‍കിയിട്ടുണ്ട്.


മല്‍സരാര്‍ഥികള്‍ തന്നെ മാനസികമായി പീഡിപ്പിച്ചോള്‍, കമല്‍ഹാസന്‍ വിഷയത്തില്‍ ഇടപെടാതെ മൗനം പാലിച്ചെന്ന് ചെന്നൈ നസ്രത് പേട്ട് പൊലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയില്‍ മധുമിത ആരോപിക്കുന്നു. ഷോയുടെ നിയമങ്ങള്‍ ലംഘിച്ചതിതെ തുടര്‍ന്ന് മധുമിതയെ ബിഗ് ബോസില്‍ നിന്ന് ഈയിടെ പുറത്താക്കിയിരുന്നു.


കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ത്ത്​ ബ​സു​ക​ളി​ല്‍ സത്രീകളെ ശല്യം ചെയ്തിരുന്നുവെന്ന ബിഗ് ബോസ് മൂന്നാം പതിപ്പ് മത്സരാര്‍ഥിയും നടനുമായ ശരവണന്‍റെ പ്രസ്താവനയില്‍ പ്രതികരിക്കാത്ത അ​വ​താ​ര​ക​ന്‍ കമല്‍ഹാസന്‍റെ നടപടി വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ശരവണന്‍റെ വാക്കുകള്‍ കേട്ട കമല്‍ഹാസന്‍ പുഞ്ചിരിച്ച്‌ നിന്നതാണ് വിവാദമായത്.


ബി​ഗ്​​ബോ​സ്​ താ​ര​ങ്ങ​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്ത​വെ ബ​സു​ക​ളി​ല്‍​ പോ​ലും സ്​​ത്രീ യാ​ത്ര​ക്കാ​ര്‍ പ​ല​പ്പോ​ഴും ഉ​പ​ദ്ര​വി​ക്ക​പ്പെ​ടു​ന്ന​താ​യി അ​വ​താ​ര​ക​നാ​യ ക​മ​ല്‍​ഹാ​സ​ന്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടത്. ഈ ​സ​മ​യ​ത്താ​ണ്​ ബി​ഗ്​​ബോ​സ്​ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന ശ​ര​വ​ണ​ന്‍ എ​ഴു​ന്നേ​റ്റു​​ നി​ന്ന്​ താ​നും കോ​ള​ജ്​ വി​ദ്യാ​ഭ്യാ​സ കാ​ല​ഘ​ട്ട​ത്തി​ല്‍ ബ​സു​ക​ളി​ല്‍ സ്​​ത്രീ​ക​ളെ ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി വെ​ളി​പ്പെ​ടു​ത്തി​യ​ത്. പിന്നീട് ശരവണനെ ത​മി​ഴ്​ ബി​ഗ്​​ബോ​സി​ല്‍​ നി​ന്ന്​ പു​റ​ത്താ​ക്കിയിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക