Image

ധനുഷിനൊപ്പം മഞ്ജുവിന്റെ തമിഴ് എന്‍ട്രി; ;അസുരന്‍; ട്രെയ്‌ലര്‍

Published on 08 September, 2019
ധനുഷിനൊപ്പം മഞ്ജുവിന്റെ തമിഴ് എന്‍ട്രി; ;അസുരന്‍; ട്രെയ്‌ലര്‍
മഞ്ജു വാര്യരും ധനുഷും ആദ്യമായി ഒരുമിക്കുന്ന ചിത്രമായ അസുരന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.  ധനുഷാണ് ട്രെയിലര്‍ ട്വീറ്റ് ചെയ്തത്. വടചെന്നൈയ്ക്ക് ശേഷം ധനുഷും വെട്രിരാമനും ഒരുമിക്കുന്നു, മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം എന്നിങ്ങനെ ഒട്ടേറെ പ്രത്യേകതയുള്ള ചിത്രമാണ് അസുരന്‍.

വടചെന്നൈയില്‍ കണ്ടതുപോലെ തന്നെ വയലന്‍സും ക്ലാസ് സംഘര്‍ഷവുംമൊക്കെ അസുരനിലും കാണാനാകും എന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. വെക്കൈ എന്ന തമിഴ് നോവലിന്റെ സിനിമാ  ആവിഷ്‌കാരമാണ് അസുരന്‍ എന്നും റിപ്പോര്‍ട്ടുകളുണ്ട്.  എന്നാല്‍ ചിത്രത്തിന്റെ കഥയെ സൂചിപ്പിക്കുന്ന തരത്തിലുള്ള ഒരു വിവരവും അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടിട്ടില്ല.  വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ധനുഷും വെട്രിരാമനും ഒന്നിക്കുന്ന നാലാമത്തെ ചിത്രം എന്ന പ്രത്യേകതയും അസുരനുണ്ട്. നേരത്തേ പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം ബോക്‌സോഫീസ് വിജയവും വിമര്‍ശക പ്രശംസയും നേടിയിരുന്നു. അതേസമയം അസുരനില്‍ ധനുഷ് ഡബിള്‍ റോളിലാണ് എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ചിത്രത്തില്‍ മഞ്ജുവിന് ഏറെ പ്രാധാന്യമുള്ള വേഷമാണുള്ളത്. നാഗര്‍കോയില്‍കാരിയായ മഞ്ജു തനിക്ക് തമിഴ് തമിഴ് നന്നായ് വഴങ്ങുമായിരുന്നിട്ടും ഇതുവരെ തമിഴ് ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിരുന്നില്ല.  നല്ല അവസരങ്ങള്‍ വന്നാല്‍ മാത്രം അഭിനയിക്കുമെന്നാണ് മഞ്ജു പറഞ്ഞിരുന്നത്.  വെട്രിരാമന്‍ ചിത്രത്തില്‍ മലയാള സിനിമ കന്മദത്തെ ഓര്‍മ്മിപ്പിക്കുന്ന വേഷത്തിലാണ് മഞ്ജു പ്രത്യക്ഷപ്പെടുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക