Image

അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ യാഥാര്‍ഥ്യമാകും: സംബിത് പത്ര

Published on 09 September, 2019
അയോധ്യയില്‍ രാമക്ഷേത്രം ഉടന്‍ യാഥാര്‍ഥ്യമാകും: സംബിത് പത്ര
കൊല്‍ക്കത്ത :  ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചതുപോലെ അയോധ്യയില്‍ ശ്രീരാമക്ഷേത്രം ഉടന്‍ യാഥാര്‍ഥ്യമാകുമെന്നും ക്ഷമയോടെ കാത്തിരിക്കണമെന്നും ബിജെപി നേതാവ് സംബിത് പത്ര. ക്ഷേത്ര നിര്‍മാണം പാര്‍ട്ടിയുടെ കേന്ദ്ര അജന്‍ഡകളിലൊന്നാണെന്നും കോഠാരി സഹോദരന്മാരുടെ അനുസ്മരണച്ചടങ്ങില്‍ അദ്ദേഹം പറഞ്ഞു.

1990ല്‍ രാമജന്മഭൂമിയില്‍ നടന്ന പൊലീസ് വെടിവയ്പില്‍ കൊല്ലപ്പെട്ടവരാണ് രാം കോഠാരിയും സഹോദരന്‍ ശരദ് കോഠാരിയും. രാജ്യത്തു സംഭവിക്കുന്ന എല്ലാ നല്ല കാര്യങ്ങളെക്കുറിച്ചും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു പരാതി മാത്രമേയുള്ളൂവെന്നും അദ്ദേഹം കുറ്റപ്പടുത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക