Image

പ്രവാസികള്‍ എന്നും നാടിനു വേണ്ടി നില്‍ക്കുന്നവര്‍: രമേശ് ചെന്നിത്തല.

Published on 09 September, 2019
പ്രവാസികള്‍ എന്നും നാടിനു വേണ്ടി നില്‍ക്കുന്നവര്‍: രമേശ് ചെന്നിത്തല.

ഹരിപ്പാട് : പ്രവാസികള്‍ എന്നും ജന്മനാടിനുവേണ്ടി നില കൊള്ളുന്നവര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. കുവൈത്ത് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ നേതൃത്വം നല്‍കിയ വിദ്യാഭ്യാസ ധന സഹായ വിതരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ പ്രവാസികളുടെ സംഭാവനയെ അദ്ദേഹം പ്രകീര്‍ത്തിച്ചു. വലിയ ശമ്പളക്കാര്‍ അല്ലാത്ത സാധരണ ആളുകളുടെ കൂട്ടായ്മയായ ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷന്‍ കഴിഞ്ഞ നാലു വര്ഷങ്ങളായി പത്താം ക്ലാസില്‍ ഉന്നത വിജയം നേടുന്ന പാവപ്പെട്ട കുട്ടികള്‍ക്ക് നടത്തി വരുന്ന വിദ്യാഭ്യാസ ധന സഹായം എല്ലാ പ്രവാസി സംഘടനകള്‍ക്കും ഒരു മാതൃക ആണെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.

ആലപ്പുഴ ജില്ലയില്‍ ആറു താലൂക്കുകളില്‍ നിന്നായി പത്താം ക്ലാസില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും ഫുള്‍ എ പ്ലസ് നേടിയ 50 കുട്ടികള്‍ക്ക് 10,000 രൂപ വീതമാണ് ധന സഹായം നല്‍കിയത്. ദേശീയ അടിസ്ഥാനത്തില്‍ നടന്ന ഡ്രാഗണ്‍ ബോട്ട് റൈസില്‍ കേരളത്തിനുവേണ്ടി 3 സ്വര്‍ണം നേടിയ മീനാക്ഷിയെ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് ആദരച്ചു. സത്യസന്ധതയ്ക്കുള്ള അവാര്‍ഡ് നേടിയ അല്‍ ഫാദിക്ക് നിസാറിനും ഭഗവത് ഗീതയിലെ ഒരു അധ്യായത്തിലെ മുഴുവന്‍ ശ്ലോകങ്ങളും കാണാതെ ചൊല്ലിയ അവന്തികക്കും അജപാക് പുരസ്‌കാരം രമേശ് ചെന്നിത്തല സമ്മാനിച്ചു.

അജപാക് പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. പ്രശസ്ത ഗാന രചയിതാവ് വയലാര്‍ ശരത്ചന്ദ്രവര്‍മ മുഖ്യാതിഥി ആയിരുന്നു. മുന്‍ എംഎല്‍എ പി.സി. വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രതിപക്ഷ നേതാവ് ജോണ്‍ തോമസ്, ഹരിപ്പാട് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ വിജയമ്മ, കെ.എം രാജു, കെ.കെ. രാമകൃഷ്ണന്‍, ബാബു രാജ്, രാജലക്ഷ്മി അമ്മ, അഡ്വ: ജോര്‍ജ് തോമസ്, സണ്ണി പത്തിചിറ, ജോണ്‍സണ്‍ പാണ്ടനാട്, ലിബു പായിപ്പാടന്‍, ഇന്ദിര ചന്ദ്രബാബു, ഫിലിപ്പ് തോമസ് എന്നിവര്‍ സംസാരിച്ചു. ജനറല്‍ കോഓര്‍ഡിനേറ്റര്‍ ബിനോയ് ചന്ദ്രന്‍ സ്വാഗതവും ട്രഷറര്‍ കുര്യന്‍ തോമസ് നന്ദിയും പറഞ്ഞു. ആലപ്പുഴ എംപി എ.എം ആരിഫ് ആശംസകള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക