Image

ഈ ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഒരുപിടി മണ്ണ് തരുമോ?; ക്യാബിന്‍ ഹൗസുകളിലൂടെ ഒരുപിടി ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തിയ ജിജോ അച്ചന്‍ ചോദിക്കുന്നു

Published on 09 September, 2019
ഈ ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്താന്‍ ഒരുപിടി മണ്ണ് തരുമോ?; ക്യാബിന്‍ ഹൗസുകളിലൂടെ ഒരുപിടി ജീവിതങ്ങളെ കൈപിടിച്ചുയര്‍ത്തിയ ജിജോ അച്ചന്‍ ചോദിക്കുന്നു

കോട്ടയം: ക്യാബിന്‍ ഹൗസ് എന്ന ചിലവുകുറഞ്ഞ ഭവന നിര്‍മ്മാണ പദ്ധതി മലയാളികളെ പരിചയപ്പെടുത്തുകയും ഒരു ഡസനിലേറെ കുടുംബങ്ങള്‍ക്ക് തലചായ്ക്കാന്‍ ഇടം നല്‍കുകയും ചെയ്ത കപ്പൂച്ചിന്‍ വൈദികന്‍ ഫാ.ജിജോ കുര്യനും കൂട്ടരും മറ്റൊരു ആവശ്യവുമായി സന്മനസ്സുകളെ സമീപിക്കുന്നു. വീടു വയ്ക്കാന്‍ ഭൂമി ഇല്ലാത്തവരും അനുയോജ്യമായ സ്ഥലം ഇല്ലാത്തവരുമായ കുറച്ചു മനുഷ്യ ജീവിതങ്ങള്‍ക്ക് ഒരുപിടി മണ്ണാണ് ഈ ഓണക്കാലത്ത് ഇവര്‍ ചോദിക്കുന്നത്

ക്യാബിന്‍ ഹൗസിനു ആവശ്യക്കാര്‍ കൂടിയപ്പോള്‍ അവരുടെ അവസ്ഥ നേരില്‍ കണ്ട് മനസ്സിലാക്കുന്നതിനാണ് ഫാ.ജിജോ കുര്യനും സംഘവും അവിടെ എത്തിയത്. വീട് വയ്‌ക്കേണ്ടത് എവിടെയാണെന്ന് ചോദിക്കുമ്പോള്‍ മണ്ണിടിച്ചില്‍, ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള വാസയോഗ്യമല്ലാത്ത സ്ഥലമാണ് പലരും ചൂണ്ടിക്കാണിക്കുന്നത്. വഴിയോ ജലലഭ്യതയോ ഇല്ലാത്ത ചെങ്കുത്തായ മലഞ്ചെരിവോ മലമുകളോ ആണ് കാട്ടിത്തരുന്നത്. എന്നാല്‍ ഇവയ്‌ക്കൊന്നും കൃത്യമായ രേഖകളില്ല. അവിടെ നിര്‍മ്മാണം സാധ്യമല്ല എന്നറിയുമ്പോള്‍ പലരുടേയും കണ്ണുകള്‍ നിറയുന്നു വൈദികന്‍ തന്റെ ഫേസ്ബുക്ക് പേജില്‍ പറയുന്നു. 

ഇത്തരക്കാര്‍ക്കായി 810 ക്യാബിന്‍ ഹൗസുകള്‍ നിര്‍മ്മിച്ചുനല്‍കുന്നതിനാണ് സ്ഥലം അന്വേഷിക്കുന്നത്. ഇതിനായി 4050 സെന്റ് സ്ഥലമാണ് ആവശ്യമായുള്ളത്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ എവിടെയെങ്കിലുമാണ് സ്ഥലംവേണ്ടത്. സഞ്ചാരമാര്‍ഗവും ജലലഭ്യതയുമുണ്ടാകണം. ഇത്രയുമായാല്‍ വീട് നിര്‍മ്മിച്ചുനല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് സ്‌പോണ്‍സേഴ്‌സ് വന്നിട്ടുണ്ടെന്നും വൈദികന്‍ അറിയിക്കുന്നു. 

സമൂഹത്തിലെ ഏറ്റവും ദുര്‍ബലരായ വിഭാഗങ്ങള്‍ക്ക്, ഒന്നരലക്ഷം രൂപയ്ക്ക് ഒരു കുടുംബത്തിന് സുഖമായി കഴിയാവുന്ന വീടുകള്‍ നിര്‍മ്മിച്ചു നല്‍കിയാണ് ഫാ.ജിജോ കുര്യനും കൂട്ടരും ചെലവുകുറഞ്ഞ ഭവന നിര്‍മ്മാണ മേഖലയില്‍ വിപ്ലവം സൃഷ്ടിച്ചത്. രണ്ട് കിടപ്പുമുറിയുള്ള വീടിന് രണ്ടു ലക്ഷം രൂപ വരെയാണ് ചെലവ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക