Image

ജോസഫ് ഇടഞ്ഞുതന്നെ; സമവായ ചര്‍ച്ച ഇന്ന്

Published on 09 September, 2019
ജോസഫ് ഇടഞ്ഞുതന്നെ; സമവായ ചര്‍ച്ച ഇന്ന്
കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ സമാന്തര പ്രവര്‍ത്തനം നടത്തുമെന്ന് പ്രഖ്യാപിച്ച് പ്രചാരണത്തില്‍ നിന്ന് വിട്ടുനില്‍ക്കുന്ന പി.ജെ ജോസഫിനെ അനുനയിപ്പിക്കുന്നതിന് ഇന്നലെ നടത്താനിരുന്ന യു.ഡി.എഫ് ഉന്നത സമിതി യോഗം ഇന്നത്തേക്ക് മാറ്റി..

യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ വിദേശത്ത് നിന്ന് ഇന്നേ തിരിച്ചെത്തൂ. ഉന്നത സമിതി അംഗങ്ങളായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, കെ.സി.ജോസഫ് ,ജോസഫ് വാഴയ്ക്കന്‍ എന്നിവര്‍ എത്തിയെങ്കിലും യുഡിഎഫ് കണ്‍വീനറുടെ സാന്നിദ്ധ്യത്തിലേചര്‍ച്ച നടത്തു എന്ന് ജോസഫ് നിലപാടെടുത്തു. ഇന്ന് മൂന്ന് മണിക്ക് കോട്ടയം ഡി.സി.സിയില്‍ ബെന്നി ബഹനാന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ പി.ജെ.ജോസഫിന് പുറമെ,മോന്‍സ് ജോസഫ് എം.എല്‍.എ ജോയ് എബ്രഹാം എന്നിവരും പങ്കെടുക്കും. തുടര്‍ന്ന് ജോസ് വിഭാഗം നേതാക്കളുമായി സമിതി ചര്‍ച്ച നടത്തും.

ജോസഫ് ഇടഞ്ഞ് നില്‍ക്കുന്നതിനാല്‍ യു.ഡി.എഫ് പ്രചാരണം മുന്നേറുമ്പോഴും ഭിന്നത തുടരുന്നു.കേരളാ കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ ജോസഫിനെതിരെ വന്ന കടുത്ത വിമര്‍ശനവും പാലായില്‍ യു.ഡി.എഫ് തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ ജോസഫിനെ കൂവി വിളിച്ചതും തെറി അഭിഷേകവും വലിയ പ്രതിഷേധമാണ് ജോസഫ് വിഭാഗത്തില്‍ ഉണ്ടാക്കിയിട്ടുള്ളത്

ജോസഫിനെ യു.ഡി.എഫ് അപമാനിച്ചെന്ന പ്രചാരണം ഇടതു മുന്നണി ആരംഭിച്ചിട്ടുണ്ട്. ജോസഫ് യു.ഡി.എഫ് വിട്ടു വരണമെന്ന് സി.പി.എം സംംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതിന് പുറമേ ,പാലായില്‍ പ്രചാരണത്തിനെത്തുന്ന ഇടതു നേതാക്കളെല്ലാം വിഷയം എടുത്തിട്ട് ജോസഫ് അനുകൂല പ്രസംഗമാണ് നടത്തുന്നത്.

രണ്ടില ചിഹ്നം ഇല്ലാതാക്കാന്‍ കളിച്ച ജോസഫിനെതിരെ യു.ഡി.എഫ് നേതാക്കളിലുണ്ടായ രോഷം കൂക്കിവിളിയും പ്രതിച്ഛായാ ലേഖനവും കഴിഞ്ഞതോടെ അദ്ദേഹത്തിന് അനുകൂലമാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളിി രാമചന്ദ്രനടക്കം കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യത്തില്‍ ല്‍ നീരസം പ്രകടിപ്പിച്ചതിന് പുറമേ പ്രചാരണം കഴിയും വരെ അനാവശ്യ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്നാണ് ചാനല്‍ ചര്‍ച്ചകളില്‍ ആരും പങ്കെടുക്കേണ്ടെന്ന് ജോസ് വിഭാഗം നേതാക്കള്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക