Image

മാഗ് ഓണാഘോഷം ചരിത്രവിജയമായി

പ്രമോദ് റാന്നി Published on 10 September, 2019
മാഗ് ഓണാഘോഷം ചരിത്രവിജയമായി
ഹൂസ്റ്റണ്‍: മലയാളി അസോസിയേഷന്‍ ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റണി(മാഗ്)ന്റെ ആഭിമുഖ്യത്തില്‍ സെപ്തംബര്‍ ഏഴ് ശനിയാഴ്ച രാവിലെ 10.30ന് സ്റ്റഫാഡോര്‍ഡിലുള്ള സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ചര്‍ച്ചിന്റെ ഓഡിറ്റോറിയത്തില്‍ വച്ച് ഈ വര്‍ഷത്തെ ഓണാഘോഷത്തിനു തിരി തെളിഞ്ഞു. മാഗിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഓണാഘോഷമായി ഇത്തവണത്തേത്. ഏറ്റവും കൂടുതലാളുകള്‍ പങ്കെടുത്ത ഹൂസ്റ്റണിലെ ഓണാഘോഷവും ഇതു തന്നെ. ഓണാഘോഷത്തിന്റെ സ്‌പോണ്‍സറന്മാരായ ജോണ്‍. ഡബ്ല്യു. വര്‍ഗീസ് (പ്രോംപ്റ്റ് റിയല്‍റ്റി), മെറ്റ് ലൈഫ് തോമസ് എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി.

പതിനൊന്നു മണിയോടെ ആരംഭിച്ച ഓണാഘോഷ പരിപാടികള്‍ക്കു മാഗ് പ്രസിഡന്റ് മാര്‍ട്ടിന്‍ ജോണ്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിനോദ് വാസുദേവന്‍ സ്വാഗതം ആശംസിച്ചു.
ഓണാഘോഷത്തിന്റെ മുഖ്യാതിഥി ഡോ. രാമചന്ദ്രന്‍ തെക്കേടത്ത് ഓണസന്ദേശം നല്‍കി. തുടര്‍ന്നു ഘോഷയാത്രയും താലപ്പൊലിയും, വാദ്യസംഘവും ഒരുക്കി മാവേലിമന്നനെ വരവേറ്റു. ഓണസന്ദേശത്തിനു ശേഷം ബോര്‍ഡ് മെമ്പര്‍ രമാപിള്ളയുടെ നേതൃത്വത്തില്‍ മെഗാ തിരുവാതിര അരങ്ങേറി. അനില്‍ ജനാര്‍ദ്ദനന്‍, ലക്ഷ്മി പീറ്റര്‍, രേഷ്മ വിനോദ് എന്നിവര്‍ പ്രോഗ്രാം അവതാരകരായി പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
മാഗിന്റെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ മാത്യു മത്തായി, എബ്രഹാം കെ. ഈപ്പന്‍, തോമസ് ചെറുകര, എം.ജി. മാത്യു, ശശിധരന്‍ നായര്‍, മുന്‍ പ്രസിഡന്റുമാരായ ജോഷ്വാ ജോര്‍ജ്, ജയിംസ് ജോസഫ്, തോമസ് വര്‍ക്കി, പൊന്നു പിള്ള, ജോണി കുന്നയ്ക്കാട്ട്, സുരേന്ദ്രന്‍ കോരന്‍, ജി.കെ.പിള്ള തുടങ്ങിയവരുടെ സാന്നിധ്യം ചടങ്ങുകളെ ധന്യമാക്കി. റെനി കവലയില്‍, ഷിനു എബ്രഹാം, ജീവന്‍ സൈമണ്‍ എന്നിവര്‍ കണ്‍വീനര്‍മാരായി. മാഗിന്റെ ഭാരവാഹികളായ ആന്‍ഡ്രൂ ജേക്കബ്, ഡോ. മനു ചാക്കോ, ജോസ് കെ. ജോണ്‍, പ്രമോദ് റാന്നി, മാത്യൂസ് മുണ്ടയ്ക്കല്‍, മെവിന്‍ ജോണ്‍, ഫെസിലിറ്റി മാനേജര്‍ മോന്‍സി കുര്യാക്കോസ് എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.
മൂന്നു മണിയോടെ വിഭവസമൃദ്ധമായ ഓണസദ്യയോടു കൂടി പരിപാടികള്‍ പര്യവസാനിച്ചു. മാഗ് ട്രഷറര്‍ ആന്‍ഡ്രു ജേക്കബ് നന്ദി പ്രകാശിപ്പിച്ചു.

മാഗ് ഓണാഘോഷം ചരിത്രവിജയമായിമാഗ് ഓണാഘോഷം ചരിത്രവിജയമായിമാഗ് ഓണാഘോഷം ചരിത്രവിജയമായിമാഗ് ഓണാഘോഷം ചരിത്രവിജയമായി
Join WhatsApp News
Ninan Mathulla 2019-09-10 07:12:49
It  was not right that community leaders such as City Councilman Ken Mathew and Honorable Fort Bend County judge K.P George were not on the stage. Is it due to petty politics?
തൂണും ചാരി നിന്നവൻ 2019-09-10 11:48:48
തൂണും ചാരി നിന്നവൻ പെണ്ണും കൊണ്ടുപോയി എന്ന മട്ടായിട്ടുണ്ട് പാവം 'മാഗ് ' എന്ന സുന്ദരി .  അവളെ സൃഷ്ടിച്ച് ഇത്രയും വളർത്തിക്കൊണ്ടുവന്നർ പുറത്ത് .  ഇപ്പോൾ എവിടെ നിന്നക്കൊയോ ചാടി കേറി വന്നവർ പ്രമാണിമാരായി.  എംപിയെയും, എംഎൽഎയും ഒക്കെ കൊണ്ടുവന്ന്  കുരിശും കോടയും പിടിച്ചു ജാഥയും അതുകൂടാതെ നാട്ടിലെ നാറിയ രാഷ്ട്രീയക്കാരെ  ജീപ്പിൽ കൊണ്ട് നടന്ന് ഇങ്കിലാബ് , ഇങ്കിലാബ് സിന്ദാബാദ് വിളിപ്പിച്ചും കാഴ്ച് ദുഖത്തോടെ മാത്രമേ കാണാൻ പറ്റു . റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായ ഫോർട്ട് ബെന്റ കൗണ്ടിയിലെ  സ്ഥിരം ജഡ്ജിനെ പരാജയപ്പെടുത്തിയാണ് ഡെമോക്രാറ്റിക്ക് പ്രതിനിധിയായ കെ പി ജോർജ്ജ് ജഡ്ജ് ആയത് .  അദ്ദേഹം മലയാളികൾക്ക് അഭിമാനം തന്നെയാണ് . അതുപോലെ സ്റ്റാഫോർഡിലെ കൗൺസിൽമാനായ  കെൻ മാത്യുവും . ഇവരെ മാഗിന്റെ ഈ പ്രധാന പ്രരിപാടിയിൽ നിന്ന് ഒഴിവാക്കിയെങ്കിൽ, അമേരിക്കയുടെ ശാപവും അപമാനവുമായ ട്രംപിനെ പിന്തുണക്കുന്നവരും, അയാൾ പ്രവാചകാണെന്നു വിശ്വസിക്കുന്ന ഭക്തന്മാരും ഇതിൽ നുഴഞ്ഞു കയറി തിരിമറി കാട്ടിയിട്ടുണ്ട് .  
'മാവേലി നാട് വാണക്കാലം 
മാനുഷരെല്ലാരും ഒന്നുപോലെ" എന്ന് പാടിയിട്ട് അതിന് ഘടക വിരുദ്ധമായി വൃത്തികേട് കാണിക്കുന്ന നിങ്ങളെ ഇതിന്റെ ഒക്കെ തലപ്പത്ത് നിന്ന് മാറ്റി ശുദ്ധീകരിക്കണ്ട സമയം കഴിഞ്ഞിരിക്കുന്നു .  മാഗ് ഹൂസ്റ്റണിലെ മലയാളികൾക്ക് നേതൃത്ത്വത്തിന്റ മാതൃകയായി നിൽക്കേണ്ട ഒരു പ്രസ്ഥാനമാണ് . അത് കച്ചവടക്കാർക്കും ചില പീറ രാഷ്ട്രീയക്കാരെയും കൊണ്ട് പ്രദർശിപ്പിക്കാനും അതുപോലെ ചിലരുടെ പൊങ്ങച്ചം കാണിക്കാനുമുള്ള സ്ഥലമല്ലെന്ന് ഓർമ്മയിരിക്കട്ടെ .  എല്ലാവരെയും,അവരുടെ മതത്തിനെയോ  സിദ്ധാന്തങ്ങളെയോ  വാരിപുണരാത്ത ,  പക്ഷഭേദമില്ലാതെ ഇത്തരം പരിപാടികൾ നടത്താൻ കഴിവില്ലെങ്കിൽ, കഷിവുള്ളവർക്ക് വിട്ടു കൊടുത്തിട്ട് വേറെ പണി നോക്കുക 

 

സ്വതന്ത്ര നിരീക്ഷകൻ 2019-09-10 19:21:47
സത്യസന്ധമായി  ഉള്ളതു  ഉള്ളത്  പോലെ  എഴുതാം .  ഇതു  ഹ്യൂസ്റ്റണിലെ  ഏറ്റം  വലിയ  ചരിത്ര  ഓണമായിരുന്നില്ല. എന്നാൽ  തരക്കേടില്ലയിരുന്നു .  പത്തരക്ക്  നോട്ടീസിൽ . എന്നാൽ  തുടങ്ങിയത്  പന്ത്രണ്ടിന് . അതു  ഭാരവാഹികളുടെ  കുറ്റമല്ല . ജനം  വന്നതു  പന്ത്രണ്ടിനാണ് .  പിന്നെ  സ്റ്റേജിൽ  രാഷ്ട്രിയക്കാരായും  മതനേതാക്കളേയും , സ്ഥിരം  കേറ്റുന്ന കൗണ്ടി  ജഡ്ജ് , കൗൺസിൽമാൻ , ഫൊക്കാന , ഫോമാ  നേതാക്കൾ , ഫൗണ്ടർ  എന്നൊക്കെ  പറഞ്ഞു  കയറ്റി  തിരി  കത്തിക്കുന്നതും , അവരുടെ  സ്ഥിരം  പല്ലവിയും , ബ്ലാ ..ബ്ലാ .. പ്രസംഗവും  ഒഴിവാക്കിയത്  വളരെ  നന്നായി . പൊളിറ്റിക്കൽ  ഗെറ്റ് ഇൻവോൾവ്  എന്നത്  കേട്ടു  കേട്ടു  മടുത്തൂ . അവരെ  ഒഴിവാക്കിയതിന്‌  മാഗ്  ഭാരവാഹികൾക്ക്  നന്ദി . എന്നിട്ടും  വോട്ട്  പിടിക്കാൻ  പല  സ്ഥാർത്ഥികളും  വലിഞ്ഞു  കയറി . ഒരു  സ്ഥാനാർഥിക്കു  വോട്ട്  പിടിക്കാൻ , അവിടെ  സ്‌പീച്  അവസരം  കൊടുത്താൽ  പത്തു  സ്ഥാനാർത്ഥി  ഡെമോക്രാറ്റ്  അല്ലെങ്കിൽ  റിപ്പബ്ലിക്കൻ  വന്നാലും  സ്പീച്  അവസരം  കൊടുക്കേണ്ടി  വരും . കാരണം  മാവേലി  ഓണമാണ് . മാവേലി  നാടു  വാഴും  കാലം  മാനുഷരെല്ലാം  ഒന്നു  പോലെ . എല്ലാ  സ്ഥാനാർത്ഥിക്കും  കറമ്പനും, വെളുമ്പനും , എല്ലാ  ഭാഷാ  ജനത  സ്ഥാനാർത്ഥികൾക്കും  പ്രസംഗ  അവസരം  കൊടുക്കേണ്ടിവരുമല്ലോ.   അതിനാൽ  ഏതു  ജഡ്ജി , കൗൺസിൽമാൻ  വന്നാലും  സാധാരണക്കാർ  മാതിരി  ടിക്കറ്റ്  എടുത്തു  ഉണ്ടിട്ടു  പോകണം .  ഇവർക്കൊക്കെ  എന്നാ  സ്ഥിരം  കൊമ്പുണ്ടോ ?  പിന്നെ  സ്ഥിരം  എംസി  കളിക്കുന്നവർ  ഇപ്രാവശ്യവും  കളിച്ചു . അവർക്കും  മാറ്റമുണ്ടാകണം . മറ്റു  കഴിവുള്ളവർക്കും  എംസി  കളിക്കാൻ  അവസരം  കൊടുക്കണം .  പിന്നെ  ആരെങ്കിലും  നാട്ടിൽ  നിന്ന്  വന്നു , വലിയ  മന്ത്രിയായിരുന്നു , കളക്ടർ  ആയിരുന്നു , വൈസ്  ചാൻസലർ  ആയിരിന്നു  എന്നും  പറഞ്ഞു  പൊക്കിയെടുത്തു  പ്രസംഗിപ്പിക്കരുത് .  ചുമ്മാ  അറുബോറൻ , വിഷയവും  മാറ്റി  എഴുതി  മുക്കി മൂളി  പറഞ്ഞു പബ്ലിക്കിനെ  ബോറടിപ്പിക്കും . അങ്ങനെ  ഉണ്ടായില്ലയോ , നിങ്ങൾ  ചിന്തിക്കു .  ഇവിടെ  അറിവുള്ള , പ്രായവും  പകതയുമുള്ള  എത്ര  പ്രസംഗിക്കാൻ  കഴിവുള്ളവർ  ഉണ്ട് . അവർക്കും  മാറിമാറി  അവസരം  കൊടുക്കുക . അസുയയും  ഞണ്ടു  സ്വാഭാവവും  കാണിക്കാതെ  അവർക്കും  വലിയ  മീറ്റിംഗുകളിലും  അവസരം  കൊടുക്കുക , അല്ലാതെ  ചുമ്മാ  പത്തുപേർ  കൂടിയിടത്തു  മാത്രം  അവസരം കൊടുത്താൽ പോരാ .  ഞാൻ  പറയുന്നത്  ശരിയാണോ  എന്നു  ഒരു  പബ്ലിക്  ഒപ്പീനിയൻ  എടുത്തു  പരിശോധിക്കുക . പിന്നെ  സത്യം  തുറന്നു  പറയുന്നവരെ  ചിലർക്ക്  ഇഷ്ടമല്ലായിരികാം . 
വാപ്പാനെ കളി പഠിപ്പിക്കാൻ നോക്കണ്ട 2019-09-11 00:17:55
787,858 ജനങ്ങൾ താമസിക്കുന്ന ഫോർട്ട് ബെൻഡ് കൗണ്ടിയുടെ ജഡ്ജിനെയും അതുപോലെ തിരഞ്ഞെടുത്ത വ്യക്തികളെയും  പൊങ്ങച്ച സംഘടനകളായ ഫൊക്കാനയുടെയും ഫോമയുടെയും തറ നേതാക്കളുമായി താരതമ്യം ചെയ്യുന്ന സ്വതന്ത്ര നിരീക്ഷകാ നിന്റെ കണ്ണ് കോങ്കണ്ണാന്നുള്ളതിന് തെളിവ് ഒന്നും വേണ്ട .  
ആ സൂര്യനെല്ലിക്കാരി പെണ്ണിനെ കൊണ്ടു വന്നു സ്വീകരണം കൊടുക്കേണ്ടതിന് പകരം സ്വീകരിക്കുന്ന നിങ്ങളുടെ സംഘടനയുടെ നിലവാരം എത്രയെന്ന് ഞങ്ങൾക്ക് മനസ്സിലാക്കാവുന്നേതെയുള്ളു . ഇവിടുത്തെ സമൂഹവുമായി ഒത്തിണങ്ങി പോകേണ്ടതിനു പകരം ചീട്ടുകളിക്കാനും ചെണ്ട കൊട്ടാനും കള്ളാടിക്കാനുമുള്ള താവളമല്ലേ ഇത് ?  കഴിവുള്ളവരെ ഒരിക്കലും അടുപ്പിക്കാതെ വെറും ചാവാലി പട്ടികളെ നേതാക്കളാക്കും . അവന്മാര് കാട്ടികൂട്ടുന്ന കൊപ്രാഞ്ചങ്ങൾ ചെണ്ട കൊട്ടി വിളംബരം ചെയ്യാൻ കുറെ കോങ്കണ്ണൻമാർ നിരീക്ഷകരും . ?
Ninan Mathulla 2019-09-12 08:33:22

When the leadership has no vision, the people perish. People come to Onam celebrations not to eat ‘Onam sadya’ or to watch dance and mimicry or to see the organizers or their dress and  pomp. The most important item in there is the Onam message that people take with them. The strength of the community is in the unity of the community. So the message must be able to inspire people to work together. Ramachandran Thekkedathu as the previous Vice-chancellor of Cochin University is qualified to speak. But he does not know the hopes, aspirations and dreams of the people living here. For that political leaders here are the best to give message. It is pathetic that our political leaders in our community had to stand in line to get the entry ticket and nobody even recognized their names.

 

It is the same forces that divided FOKANA that is playing politics here. They won’t let a MAGH election to happen, and from behind the scene pull strings, and fill the board with their supporters that have no vision about the community, and they play such dirty politics for them. A few among the Board members are trustworthy. But they will not be allowed to make decisions. Some of the people who stand with them has an affinity for alcoholic drinks and they provide this to them. A person in this group once made a speech addressing a big convention, and said, “panam illathavan pinam”. What an inspiring message to strengthen a community! “avaru vannu vadichu nakkiyittu pokatte” This is the words of another person in the group about  one of our community groups that he consider as opposition. How can such people give leadership to a community? MAGH needs election every year to elect qualified candidates to sit on the board. The excuse they gave for not conducting the election is that it cost too much money. Hope things will get corrected soon.

ഹൂസ്ടനിലെ അടുത്ത മാവേലി 2019-09-12 13:14:57
 പല കാര്യങ്ങളുടെ തുടക്കം നമ്മുടെ ഹൂസ്ടനില്‍ നിന്നാണല്ലോഅടുത്ത വര്ഷം നമ്മുടെ  മാതുച്ചയനെ മാവേലി ആക്കണം. ഒരു പില്ലോ മതിയല്ലോ ഏതു നീര്‍ക്കൊലിയെയും കുടവയറന്‍ ആക്കാന്‍. 
 ചാകാന്‍ ഇരിക്കുന്ന മുയലിന്‍റെ തലയില്‍ ചക്ക തന്നെ വെട്ടി ഇടണം എന്ന് ഉണ്ടോ.
Independent Observer 2019-09-12 13:20:03

My dear Mathulla Chetta, & Other “Vappa” whoever it.  Do not treat Indian/Kerala politicians or priests differently. They must stand on line and buy tickets. There are so many politicians, political office holders and priests and we cannot allow anybody freely. Treat everybody equally. This is democratic age. We cannot invite all political leaders, FOMA/Fokana/World Malayalee  so called worthless leaders on stage. The stage will collapse and fall. Probably we see more people on stage than the auditorium.

Some are permanent leaders. Some are not democratically elected leaders. If we give chances we have to give chances to all the political power holders, competing  political candidates from democrats, republicans, independents regardless of national origin, or color not just Keralites. We are in USA and governed by USA rules, not governed by Nainan Mathulla or Vaapa rules.  Now a days I see in all the stages this county judge, council man, and many Malayalee candidates come to the stage and say the same thing , repeating every thing and wasting our time. That must be stopped. This time Magh Onam stopped that tradition and good. Some particular lady always come to stage, light lamp, boast herself all the time, that also has stopped. Good – MAGh. But the chief Guest, board of trustee speech all was not to the occasion and not to the standard. There must be good eloquent speakers from the ordinary people, not from the priests or so called fokana/foma/world malayale etc.

We do not need the same MCS year after year and same dances from the same dance schools. Give chances to other for MC chances. There are so many qualified better people. Mathulla chetta, you conduct onam in your house and invite your political leaders to light up the lamp and to make hopeless, boring political speeches to your choice.

വാപ്പയേയാ നീ കളി പഠിപ്പിക്കാൻ വരുന് 2019-09-12 15:56:24
കാലിൽ ചങ്ങല ഇട്ട് വലിച്ചോണ്ടു നടക്കുന്നവനാ 'ഇൻഡിപെൻഡന്റ് ഒബ്സർവേർ " എന്ന് പറഞ്ഞു തകർക്കുന്നത് .  ഞാൻ പറയുന്നത് ചെവി തുറന്നു കേട്ടുകൊൾക .  മാഗ് എന്ന് പറയുന്നത് കുറേനാൾ റിയൽ എസ്റ്റേറ്റ്കാറ് കൊണ്ടുനടന്നു . കുറേനാൾ തുണി കച്ചവടക്കാർ, പിന്നെ കിച്ചൻ നടത്തിക്കൊണ്ടു നടക്കുനന്നവർ. പിന്നെ അമ്പിളി അമ്മാവനെ തലയിൽ വച്ച് നടക്കുന്നവർ. പിന്നെ കണക്ക പിള്ളമാർ പിന്നെ പള്ളിക്കാർ എന്നാൽ ഇപ്പോൾ കൂട്ട്ഭരണമാണ്. ഇപ്പോൾ നായര്, ചോവാൻ, മാർഗ്ഗവാസി കിറിസ്ത്യാനികൾ, തുണിക്കട, കേരള കിച്ചൻ , ഗ്രാനൈറ്റ് എന്ന് വേണ്ട സർവ്വ കുണ്ടാമണ്ടികളും കൂടി ചേർന്ന് ഒരു ലുലു മാർക്കെറ്റ് പോലായിട്ടുണ്ട് . അതുകൊണ്ട് മേലാൽ രാഷ്ട്രീയാക്കാരെയും, അച്ചന്മാരെയും , സന്യാസിമാരെയും കൊടുവരണ്ട . ഇപ്പോൾ ഉള്ള  ഭരണക്കാർ , നല്ല സദ്യ എങ്ങനെ ഒരുക്കാം, നല്ല ഗ്രാനൈറ്റ് ഏതാണ് .  സ്ത്രീകൾക്ക് ഉടുക്കാൻ പറ്റിയ സാരിയെത്താന് , ഏറ്റവും വിലകുറച്ചു വീട് എങ്ങനെ മേടിക്കാം എന്നൊക്കെയുള്ള ക്‌ളാസുകൾ ഓരോ മണിക്കൂറു വച്ച് കൊടുക്കുക .  എന്നിട്ട് മനുഷ്യേനെ ബോറടിപ്പിച്ചു പറഞ്ഞു വിടുക .   മാഗ്‌ റിട്ടയർ ആയവർക്ക് വിട്ടു കൊടുക്കുക എന്നിട്ട് നിന്നെപോലെയുള്ള അടിമകൾ ജോലി ചെയ്യുത് ജീവിക്കാൻ നോക്കുക .  റിട്ടയർ ആയവർ അവിടുക്കെ ചീട്ടു കളിക്കുകയോ, വെള്ളം അടിക്കുകയോ (വെള്ളം അടിച്ചാലും അടിച്ചില്ലേലും ഒന്നിനും നടക്കാൻ വയ്യ ) തുള്ളി ചാടുകയോ ചെയ്യട്ടെ .  നിന്നെപോലെയുള്ള തല തെറിച്ചവന്മാരെ ഇതുപോലെ പ്രോയോജനം ഇല്ലാതാക്കി മാറ്റാൻ അവർ കുറെ കഷ്ടപ്പെട്ടതല്ലേ . ഇനി അവർ നീയൊക്കെ കാണിച്ചുകൊണ്ട് നടന്നപോലത്തെ വൃത്തികേടുകൾ കാണിച്ചു ഒന്ന് സുഖിക്കട്ടെ . എടോ മാത്തുള്ളെ താൻ ആ റോഡിൽ ഇറങ്ങി നിന്ന് ലീഡർ ഷിപ്പിനെക്കുറിച്ചു ഒരു പ്രസംഗം നടത്ത്. അങ്ങനെയല്ലേ തന്റെ കര്ത്താവ് ചെയ്‍തത് . കല്യാണ സദ്ധ്യ ആർക്കാണ് കീട്ടിയത് ? വഴിപോക്കൻമാർക്കല്ലേ കിട്ടിയത് ? ഇവനെല്ലാം ട്രംപിന് വോട്ടു ചെയ്ത വിശ്വാസി സമൂഹമാ . ഇവന്റെ വാലിൽ കുഴൽ ഇടാൻ താൻ നോക്കാതെ . നിന്റെ ഒക്കെ ഒടുക്കത്തെ ഒരു മാഗ്‌ മാഗ്‌ . വാപ്പയേയാ  നീ കളി  പഠിപ്പിക്കാൻ വരുന്നത്  
Jack Daniel 2019-09-12 18:39:49
വാപ്പ വെള്ളം അടിച്ചു പൂസായിരിക്കുമ്പോഴാ ഇന്ഡിപെന്ഡെന്റെ ഉപദേശം 
Ninan Mathulla 2019-09-13 07:18:58

These comments remind me of a person who once became mayor after an election campaign. He saw others becoming mayors and he also wanted to become a mayor. Once he became the mayor, he does not know what to do as a mayor as he does not know what a mayor is supposed to do. He has no vision for the people. He became mayor for his own name and prestige. 

This is a competitive society and as Board members, each must have a vision for the people of the area to make them stronger. Most of these people have no vision but some political interests. Those who write comments here anonymous if they have courage reveal themselves and stand for election next time and see if people will vote for them or support such ideas.

The political leaders here mentioned, they are leaders in our community. When there is a problem in the community we approach the leaders. These comment writers do they have the power to solve any problem our community might face such as law and order or other issues?  You think all are equal? It is easy to write such comments hiding in the dark. In your own home all are equal? As Dad or Mom if you do not get the respect you deserve, you will ignore it? All make mistake. So if it was a mistake, admit it and try not to repeat it.

Some people playing politics here, they want people from their own group on the stage and controlling things. If there is an election, they can’t manipulate things as people will only vote for qualified candidates.

നമ്മെ കളിപ്പിക്കുന്ന തലച്ചോര്‍ 2019-09-13 14:47:58

നിലവിലുള്ള വിശ്വാസങ്ങളെ സ്ഥിരീകരിക്കുന്ന വിവരങ്ങൾ മാത്രം തേടുന്ന, പ്രവണത ഒരുതരം അന്ധ വിശ്വാസം ആണ്. ‘ ഞാന്‍ പിടിച്ച മുയലിനു മൂന്നു കൊമ്പ് എന്നുള്ള പിടിവാശി. നിർഭാഗ്യവശാൽ, നമ്മുടെ ഈ തരത്തിലുള്ള പക്ഷപാതിത്വം സാഹചര്യങ്ങളെ വസ്തുനിഷ്ഠമായി നോക്കുന്നതിൽ നിന്ന് നമ്മെ തടയുന്നു. ഇത് നമ്മൾ എടുക്കുന്ന തീരുമാനങ്ങളെ സ്വാധീനിക്കുകയും ചിലപ്പോൾ മോശം അല്ലെങ്കിൽ തെറ്റായ അനുമാനത്തിലേക്ക് നയിക്കുകയും ചെയ്യും.

ഉദാഹരണത്തിന്, ഒരു തിരഞ്ഞെടുപ്പ് സീസണിൽ ആളുകൾ അവരുടെ പ്രിയപ്പെട്ട സ്ഥാനാർത്ഥികളുടെ നല്ല വാർത്തകളും ന്യൂസും കണ്ടെത്തിക്കൊണ്ടേയിരിക്കും. എതിർ സ്ഥാനാർത്ഥിയുടെ നെഗറ്റീവ് വാർത്തകളും വിവരങ്ങളും അവർ തേടി കണ്ടെത്തുകയും അത് സത്യം എന്ന് വിശ്വസിപ്പിക്കുകയും ചെയ്യും.തലച്ചോറിന്റെ ഈ സ്വഭാവത്തെ അല്ലെങ്കിൽ അവസ്ഥയെയാണ് കോഗ്നിറ്റീവ് ബയസ് Confirmation Bias എന്ന്പറയുന്നത്. ഇത് നമ്മൾ പോലും അറിയാതെ നമ്മുട തലച്ചോർ നമ്മളെ കബളിപ്പിക്കുന്ന ഒരു രീതിയാണ് . ഇത് തന്നെയാണ് മതവിശ്വാസങ്ങളിലും നമുക്കു പറ്റുന്നത് . നമ്മുടെ വിശ്വാസം ശരിയാണെന്നയു തെളിയിക്കുവാനുള്ള തെളിവുകൾ നമ്മൾ നിരന്തരം അന്വേഷിച്ചുകൊണ്ടേയിരിക്കും. അതിനായി വ്യാഖ്യാനങ്ങളും വാദഗതികളും കണ്ടെത്തിക്കൊണ്ടേയിരിക്കും. നമ്മളോട് യോചിക്കാന്‍ മടി കാണിക്കുന്നവരെ നിരിശര വാദി, BJP എന്നൊക്കെ വിളിക്കും.

രാഷ്ട്രീയത്തിൽ എന്നപോലെ മതത്തിലും വസ്തുനിഷ്ഠമായ വസ്‌തുതകൾ അന്വേഷിക്കാതിരിക്കുക, നിലവിലുള്ള വിശ്വാസങ്ങളെ മാത്രം പിന്തുണയ്‌ക്കുന്ന രീതിയിൽ വിവരങ്ങൾ വ്യാഖ്യാനിക്കുക, ഈ വിശ്വാസങ്ങളെ ഉയർത്തിപ്പിടിക്കുന്ന വിശദാംശങ്ങൾ മാത്രം ഓർമ്മിക്കുക എന്നിവയിലൂടെ പക്ഷപാതരിതമായ അന്വേഷണത്തെ പോലും അറിയാതെ തള്ളിക്കളയുന്നു.

നിർഭാഗ്യവശാൽ, നമുക്കെല്ലാവർക്കും സ്ഥിരീകരണ പക്ഷാപാതം (Confirmation Bias ) ഉണ്ട് . നിങ്ങൾ വളരെ തുറന്ന മനസ്സുള്ളവരാണെന്നും നിഗമനങ്ങളിൽ എത്തുന്നതിനുമുമ്പ് വസ്തുതകൾ മാത്രം നിരീക്ഷിക്കുന്നുണ്ടെന്നും നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽപ്പോലും, ചില പക്ഷപാതങ്ങൾ നിങ്ങളുടെ അഭിപ്രായത്തെ അവസാനം രൂപപ്പെടുത്താൻ സാധ്യതയുണ്ട്. ഈ സ്വാഭാവിക പ്രവണതയെ ചെറുക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. അതിനു തീവ്രമായ ബൗദ്ധിക ശ്രമം തുടരെ തുടരെ നടത്തേണ്ടിയിരിക്കുന്നു . തലച്ചോർ നമ്മളെ കബളിപ്പിക്കാതെ ഇരിക്കുക എന്നത് നമ്മുടെ ആവശ്യമായി തിരിച്ചറിയുന്നതു പ്രശ്‌നങ്ങളും വിശ്വാസങ്ങളും മറ്റൊരു വീക്ഷണകോണിൽ നിന്ന് നന്നായി കാണാൻ ഇത് നമ്മളെ സഹായിച്ചേയ്ക്കാം. അപ്പോള്‍ ഞാന്‍ ഉദേസിക്കുന്നപോലെ മീറ്റിംഗ് നടത്തണം, ഇന്നാര്‍ ഇന്നരേ സ്റ്റേജില്‍ ഇരുത്തണം എന്നൊക്കെ ഉള്ള വാശി മാറികിട്ടും. ഇത്തരക്കാര്‍ വാശി മൂത്താല്‍ വീട്ടില്‍ പോടിയം ഉണ്ടാക്കി സാങ്കല്‍പിക സദസ്യരെ നോക്കി മുഷ്ടിചുരുട്ടി പ്രസങ്ങിക്കും.

ദുര്‍വാശി മാറ്റാന്‍ ഇത് നല്ല ഒരു മാര്‍ഗം ആണ്.- Houston Thomas

Dr. Know 2019-09-13 21:00:04
കുറ്റ സമ്മതം .  ഐഡന്റിറ്റി ക്രൈസിസ് ഫോർ മലയാളീസ് 
Ninan Mathulla 2019-09-13 21:45:45

Anyhow, by now, readers must have an idea what is going on in MAGH. Just as a group of people have not much chance to come to leadership positions through election as they are a minority here and, they did not build good relations with people here. So, they used the divide and rule strategy to come to power. They used the same strategy to divide FOKANA. Now they are in leadership positions in both FOMAA and FOKANA. The same strategy they are following here to come to leadership. If they stand for election they have no chance to win as they did not build good relationship with others. So they work to avoid election at any cost, and fill Board with people from their group, who has no chance to win an election as they are unknowns in the community or fill with people (vaalaattikal) as they have an affinity for alcohol that they provide. There are some in their group that built good relationship with others, and if he/she stands for election, sure will win. Others use the divide and rule strategy to rule others. They think nobody is watching, just as the cat drinks milk closing its eye.

വിട്ടുകള മോനേ! അടുത്ത വര്‍ഷം 2019-09-14 05:18:34
 വിട്ടുകള മോനേ അടുത്ത വര്ഷം നമുക്ക് നേരത്തെ പ്രചരണം തുടങ്ങണം. സ്ഥിരം കുറ്റികളെ പുറത്തു ചാടിക്കണം. കുറഞ്ഞത്‌ ഒരു എം സി എങ്കിലും ആകണം. ജാഗ്രതെ! എന്താണാവോ വിട്ടുകള എന്ന് ടൈപ്പ് ചെയ്യുമ്പോള്‍ 'വിത്തുകാള' എന്നാണ് വരുന്നത്. എങ്കില്‍ അവന്മാര്‍ക്ക് നല്ല പണി കരുതിക്കോ. ശേഷം സ്റ്റേജില്‍ .....
 എന്ന് സൊന്തം 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക