Image

ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറുടെ സ്ഥാനം നിര്‍ണയിച്ചു

Published on 10 September, 2019
ഓര്‍ബിറ്റര്‍ വിക്രം ലാന്‍ഡറുടെ സ്ഥാനം നിര്‍ണയിച്ചു


ബെംഗളൂരു: കാണാതായ ചന്ദ്രയാന്‍ രണ്ട്‌ വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം ഓര്‍ബിറ്റര്‍ നിര്‍ണയിച്ചതായി ഇസ്രോ. ചന്ദ്രയാന്‍ രണ്ട്‌ ഓര്‍ബിറ്ററിന്‌ വിക്രമിനെ കണ്ടെത്താനായെന്നും ബന്ധം പുനസ്ഥാപിക്കാനായിട്ടില്ലെന്നും ഇസ്രൊ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

അതേസമയം, വിക്രമുമായി ബന്ധം പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഇപ്പോഴും തുടരുകയാണെന്നും ഇസ്രൊ വ്യക്തമാക്കി. 

നേരത്തെ വിക്രമിന്‍റെ ചിത്രങ്ങള്‍ കിട്ടിയെന്ന്‌ ഇസ്രൊ ചെയര്‍മാന്‍ ഡോ കെ ശിവന്‍ അറിയച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട്‌ ചെയ്‌ത വിവരം മാത്രമാണ്‌ ഉണ്ടായിരുന്നത്‌. 

സോഫ്‌റ്റ്‌ ലാന്‍ഡിംഗ്‌ ശ്രമം പാളിയതിന്‌ ശേഷം വിക്രമിന്‌ എന്ത്‌ പറ്റി എന്ന കാര്യത്തില്‍ ഇതാദ്യമായാണ്‌ ഇസ്രൊയുടെ ഭാഗത്ത്‌ നിന്ന്‌ ഔദ്യോഗിക അറിയിപ്പ്‌ വരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക